ചർമം തിളങ്ങാൻ  റോസ് വാട്ടർ മതി!!

BY DARSANA J

ചർമത്തെ മോയിസ്ചറൈസ് ചെയ്യാനും ചുളിവുകൾ കുറയ്ക്കാനും സഹായിക്കുന്ന ഒരു പ്രകൃതിദത്ത ടോണറാണ് റോസ് വാട്ടർ

രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖം നന്നായി കഴുകി തുടച്ചശേഷം റോസ് വാട്ടർ സ്പ്രേ ചെയ്യുകയോ, മുഖത്ത് പുരട്ടുകയോ ചെയ്യാം 

മറ്റ് ഉത്പന്നങ്ങൾ മൂലം മുഖത്തുണ്ടാകുന്ന അലർജി, പാടുകൾ, മുഖക്കുരു എന്നിവ മാറാൻ റോസ് വാട്ടർ ഇടക്കിടെ മുഖത്ത് തേയ്ക്കുന്നത് ഗുണം ചെയ്യും

റോസ് വാട്ടറിൽ കുറച്ച് നാരങ്ങാനീര് ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു കുറയ്ക്കും

തണുത്ത റോസ് വാട്ടറിൽ പഞ്ഞി മുക്കിയെടുത്ത് കണ്ണിന് മുകളിൽ അൽപനേരം വച്ചാൽ കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ മാറ്റാൻ സഹായിക്കും

മേക്കപ്പ് റിമൂവറിന് പകരമായും റോസ് വാട്ടർ ഉപയോഗിക്കാം. മുഖത്ത് അടിഞ്ഞുകൂടിയ എണ്ണയും നീക്കം ചെയ്ത് ചർമത്തെ ഇത് സംരക്ഷിക്കുന്നു

കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക

Read More