മദ്യപാനം മൂലമുള്ള കരൾ രോഗം 

ലക്ഷണങ്ങൾ അവഗണിക്കരുത്

അമിത മദ്യപാനം മൂലമുണ്ടാകുന്ന
കരൾ രോഗമാണ് ആൾക്കഹോൾ
റിലേറ്റഡ് ലിവർ ഡിസീസ്. 
ഒരു തരം ഫാറ്റി ലിവർ രോഗം.
ഇതിൽ ഏറ്റവും ഗുരുതരമാണ് സിറോസിസ്

കരളിനെ സാരമായി ബാധിക്കുന്നത് വരെ സിറോസിസ് ലക്ഷണങ്ങൾ പ്രകടമാകില്ല. പ്രാരംഭ ഘട്ടത്തിൽ തന്നെ കരൾ രോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കാൻ ശ്രമിക്കുക 

നിങ്ങൾ മറ്റ് ഏതെങ്കിലും കരൾ രോഗത്തിന് ചികിത്സയിലാണെങ്കിൽ മദ്യപാനം അത് കൂടുതൽ വഷളാക്കും.
 പ്രതിദിനം 40 ഗ്രാമിൽ കൂടുതൽ മദ്യം കുടിക്കുന്നവരിൽ 90 ശതമാനം
ആളുകളിലും Fatty Liver Disease ഉണ്ടാകുന്നു

ക്ഷീണം, പെട്ടെന്നുള്ള ഭാരം കുറയൽ, വിശപ്പില്ലായ്മ, ഛർദ്ദി, കണ്ണുകളിലും ചർമ്മത്തിലും മഞ്ഞ നിറം വരുക, കണങ്കാലിൽ വീക്കം അനുഭവപ്പെടുക എന്നിവ മദ്യപാനം മൂലമുള്ള കരൾ രോഗത്തിന്റെ ലക്ഷണങ്ങളാണ്

മദ്യം പോലെയുള്ള വിഷ പദാർഥങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുകയാണ് കരളിന്റെ പ്രധാന ധർമം. മദ്യപാനം അമിതമാകുന്നതോടെ കരളിൽ കൊഴുപ്പ് കൂടുതലായി അടിഞ്ഞ് വയറിൽ എരിച്ചിൽ അനുഭവപ്പെടും

കരളിന് പുതിയ കോശങ്ങൾ സ്വയം നിർമിക്കാൻ കഴിയും. എന്നാൽ തുടർച്ചയായ മദ്യപാനം കരളിന്റെ ഈ കഴിവിനെ നശിപ്പിക്കുന്നു. ശരീരത്തിലെത്തുന്ന മദ്യം ശുദ്ധീകരിക്കുന്നത് വഴി ഓരോ തവണയും കരളിലെ കോശങ്ങൾ നശിക്കുന്നു

 സ്വയം ബോധവൽക്കരണം ചെയ്യുക. മദ്യപാനം നിർത്തുന്നത് വഴി നിങ്ങൾക്ക് എന്തൊക്കെ നല്ല മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് ദിവസേന എഴുതി വയ്ക്കുക

മദ്യപാനം എങ്ങനെ നിയന്ത്രിക്കാം

ഓരോ ദിവസവും എത്ര അളവ് മദ്യം കഴിക്കണമെന്ന് സ്വയം തീരുമാനിക്കുക.
 മദ്യം വീട്ടിൽ സൂക്ഷിച്ചുവെച്ച് കഴിക്കാനോ വെള്ളം ചേർക്കാതെ കഴിക്കാനോ പാടില്ല. വിദഗ്ധരുടെ ഉപദേശം നേടുന്നത് വളരെ നല്ലതാണ്