ബീറ്റ്റൂട്ട് 

മുഖസൗന്ദര്യം വർധിപ്പിക്കാൻ

 ധാരാളം പോഷക ഘടകങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്നു. ബീറ്റ്റൂട്ട് കഴിയ്ക്കുന്നതും, ജ്യൂസ് കുടിയ്ക്കുന്നതും ബീറ്റ്റൂട്ട് നീര് ചർമത്തിൽ പുരട്ടുന്നതും വളരെയധികം പ്രയോജനം ചെയ്യും

ബീറ്റ്റൂട്ട് നീര്
(Beetroot Juice)

വരണ്ട ചർമം അകറ്റി മൃദുലമായ ചർമം നേടാൻ ബീറ്റ്റൂട്ട് ജ്യൂസ് മതി. പിഗ്മെന്റേഷൻ തടഞ്ഞ് സ്വാഭാവിക നിറം ലഭിക്കാൻ ബീറ്റ്റൂട്ട് ജ്യൂസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി മതി

ബീറ്റ്റൂട്ട് സ്ക്രബ്
(Beetroot scrub)

ബീറ്റ്റൂട്ട് തൊലി കളഞ്ഞ് കഴുകിയെടുത്ത്, രണ്ടായി മുറിച്ച്  ഒരു ഭാഗം നന്നായി അരച്ച് 1 ടേബിൾ സ്പൂൺ Sugar ചേർത്ത് യോജിപ്പിക്കുക. ശേഷം കവിളുകളിൽ സ്ക്രബ് ചെയ്യുക

കണ്ണിലെ കറുത്ത
 പാട് മാറ്റാം

 ബീറ്റ്റൂട്ട് നീരിൽ ഒരു ടേബിൾ സ്പൂൺ തേനും, അതേ അളവിൽ പാലും ചേർത്ത് യോജിപ്പിക്കണം. ഇതിൽ കോട്ടൺ തുണി മുക്കിയ ശേഷം കണ്ണിന് മുകളിൽ വയ്ക്കുക. 20 മിനിട്ടിന് ശേഷം തുണി മാറ്റാം.

ചർമത്തിന്റെ ആരോഗ്യത്തിന്

മുഖത്തെ ചുളിവുകൾ മാറ്റി തിളക്കം കൂട്ടാൻ ബീറ്റ്റൂട്ട് - തൈര് മിശ്രിതം. ബീറ്റ്റൂട്ട് അരച്ചെടുത്ത് 2 tsp തൈര്, ആൽമണ്ട് ഓയിൽ എന്നിവ നന്നായി മിക്സ് ചെയ്യുക, ശേഷം മുഖത്ത് പുരട്ടാം

വരണ്ട ചുണ്ടുകൾക്ക്..

ബീറ്റ്റൂട്ട് ജ്യൂസ് നേരിട്ട് ചുണ്ടിൽ പുരട്ടുന്നത് ചുണ്ടിന്റെ സ്വാഭാവിക നിറം വർധിപ്പിക്കും. ബീറ്റ്റൂട്ട് കഷണം പഞ്ചസാരയിൽ മുക്കി ചുണ്ടിൽ പുരട്ടുന്നതും നല്ലതാണ്

ബീറ്റ്റൂട്ട് ജ്യൂസ്
(Beetroot Juice)

ബീറ്റ്റൂട്ട് ജ്യൂസിൽ കലോറി കുറവാണ്. ശരീരഭാരം നിലനിർത്താൻ ഇത്
സഹായിക്കും. കൂടാതെ ദഹനം മെച്ചപ്പെടുത്തുകയും കൊഴുപ്പ് അടിഞ്ഞ കൂടുന്നത് തടയുകയും ചെയ്യും