ആരോഗ്യ ഗുണങ്ങൾ 

കാരറ്റിന്റെ 

ഗുണങ്ങൾ

പാകം ചെയ്താലും പച്ചയ്ക്കായാലും കാരറ്റിന് നല്ല സ്വാദാണ്. കാരറ്റിനൊപ്പം തേങ്ങ കഴിയ്ക്കുന്നത് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു

ശരീരത്തിന് ആവശ്യമായ Vitamin A കൃത്യമായി ലഭിക്കാൻ ഇത് വളരെയധികം സഹായിക്കും. കാരറ്റ് ഹൽവ, പായസം എന്നിവയിൽ നാടൻ നെയ്യ് ഉപയോഗിക്കുന്നതും വളരെയധികം ഗുണം ചെയ്യും

കണ്ണിന്

കാരറ്റിൽ ലൂട്ടിൻ, ലൈകോപെൻ എന്നിവ അടങ്ങിയിരിക്കുന്നു. രാത്രി കാഴ്ചയ്ക്കും കാഴ്ച ശക്തി കൂട്ടാനും ഇവ സഹായിക്കുന്നു. കടുത്ത സൂര്യപ്രകാശം കണ്ണിലെ കോശങ്ങളെ തട്ടുന്നതിൽ നിന്ന് ഇവ പ്രതിരോധിക്കും

ശരീരഭാരം കുറയ്ക്കാൻ 

കാരറ്റിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നു. ദഹനം സുഗമമാക്കാനും പ്രമേഹം നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നു. വെള്ളത്തിൽ ലയിക്കുന്നതും അല്ലാത്തതുമായ നാരുകളും ഇതിലുണ്ട്

ഹൃദയാരോഗ്യത്തിന് 

കാരറ്റിൽ അടങ്ങിയിരിക്കുന്ന കാൽസ്യം ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. കൂടാതെ ശരീരത്തിന് ആവശ്യമില്ലാത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഇത് സഹായിക്കും

തലച്ചോറിന്റെ ആരോഗ്യത്തിന് 

വിറ്റാമിൻ ബി 6, കെ, ഫോസ്ഫറസ്, ആന്റി ഓക്സിഡന്റ്സ് എന്നിവയും കാരറ്റിൽ അടങ്ങിയിരിക്കുന്നു. എല്ലിന്റെയും തലച്ചോറിന്റെയും ആരോഗ്യം വർധിപ്പിക്കാൻ ഇത് നല്ലതാണ്

ചർമത്തിന്

ബീറ്റ കരോട്ടിൻ, ലൂട്ടിൻ, ലൈകോപിൻ, സിലിക്കൺ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ചർമം, നഖം എന്നിവ സംരക്ഷിക്കാൻ ഇത് സഹായിക്കും. മുഖക്കുരു തടയാനും യുവത്വം നിലനിർത്താനും കാരറ്റ് ബെസ്റ്റാണ്

രക്ത സമ്മർദം കുറയ്ക്കാൻ

കാരറ്റിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തക്കുഴലുകളിൽ രൂപപ്പെടുന്ന മർദം കുറയ്ക്കും. അത് രക്തപ്രവാഹത്തെ സഹായിക്കുകയും രക്തസമ്മർദ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു 

Grape Wine Health Benefits