കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ ഇവ ശീലമാക്കാം

നട്സ്

വാൾനട്ട്, കശുവണ്ടി, കപ്പലണ്ടി, ബദാം എന്നിവ കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നു. ഇതിൽ വൈറ്റമിൻ ഇയും, ഒമേഗ 3യും അടങ്ങിയിട്ടുണ്ട്. 

കാരറ്റ്, കാപ്സിക്കം 

കാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുള്ള വൈറ്റമിൻ എയും ബീറ്റാ കരോട്ടിനും കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. ബീറ്റാ കരോട്ടിൻ കണ്ണിനെ ബാധിക്കുന്ന രോഗങ്ങളെയും അണുബാധകളെയും തടയുന്നു. 

വിത്തുകൾ

സൂര്യകാന്തി വിത്തുകൾ, മത്തങ്ങാ കുരു, ഫ്ലാക്സ് സീഡ്സ്, ചിയ വിത്ത് എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവയിൽ ധാരാളമായി വൈറ്റമിൻ ഇയും, ഒമേഗ 3യും അടങ്ങിയിട്ടുണ്ട്. പതിവായി ഒരുപിടി വിത്ത് കഴിയ്ക്കുന്നത് നേത്ര രോഗങ്ങളെ തടയും. 

നാരങ്ങ, ഓറഞ്ച്, മുസംബി 

ഇവയിൽ ധാരാളമായി വൈറ്റമിൻ സി കാണപ്പെടുന്നു. പ്രായമാകുമ്പോൾ കണ്ണിനെ ബാധിക്കുന്ന രോഗങ്ങളെ തടയാൻ ഇതിന് സാധിക്കും. കൂടാതെ ബെറി പഴങ്ങൾ, ഗ്രേപ് ഫ്രൂട്ട് എന്നിവയും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.

ഇലക്കറികൾ

പച്ചനിറത്തിലുള്ള ഇലക്കറികൾ കണ്ണുകളെ സംരക്ഷിക്കും. പച്ചച്ചീരയിൽ ല്യൂട്ടിൻ, സീസാന്തിൻ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. 

പയർ വർഗങ്ങൾ

പയറുവർഗങ്ങളിൽ സിങ്കും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. 

വൈറ്റമിൻ എ 

കണ്ണിലെ റോഡ് കോശങ്ങളുടെയും കോൺ കോശങ്ങളുടെയും ഉൽപാദനത്തിന് വൈറ്റമിൻ എ അത്യാവശ്യമാണ്. റെറ്റിനയിലെ ഫോട്ടോറിസെപ്റ്റേഴ്സ് ആണ് ഈ കോശങ്ങൾ. 

വൈറ്റമിൻ എ