മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം 

By: Lakshmi Rathish

കപ്പിന്റെ സൈസ് നോക്കി തെരഞ്ഞെടുക്കുക

കപ്പിന്റെ സൈസ് നോക്കി തെരഞ്ഞെടുക്കുക. സൈസ് അഡ്ജസ്റ്റ് ചെയ്യാൻ നിൽക്കരുത്. ശരീര പ്രകൃതം, രക്തസ്രാവം, പ്രായം എന്നിവ പരിഗണിച്ച് മെൻസ്ട്രൽ കപ്പ് വാങ്ങാം. 


സ്മോൾ സൈസ്

 കൗമാരക്കാർ, അധിക രക്തസ്രാവം ഇല്ലാത്തവർ

മീഡിയം

 20-30 വയസിനിടയിലുള്ളവർ, ഡെലിവറി കഴിയാത്തവർ

ലാർജ്

30 വയസിന് മുകളിലുള്ളവർ, അമിത രക്തസ്രാവമുള്ളവർ

രാത്രി സമയത്ത് ഒരു പ്രശ്നവും ഉണ്ടാകില്ല

6 മുതൽ 12 മണിക്കൂർ വരെ ഉപയോഗിക്കാം 

തുടർച്ചയായി ഉപയോഗിക്കുമ്പോൾ ബുദ്ധിമുട്ടുകൾ മാറും

 വിയർപ്പ്, അലർജി എന്നിവ ഉണ്ടാകില്ല

ഏകദേശം 10 വർഷം വരെ കപ്പ് ഉപയോഗിക്കാം 

ഉപയോഗശേഷം വൃത്തിയായി സൂക്ഷിക്കുക

യാത്ര ചെയ്യുന്നവർ, ബാത്റൂം സൗകര്യം ഇല്ലാത്തവർക്കും കപ്പ് വളരെ സഹായകമാണ്

സാനിട്ടറി പാഡുകളേക്കാൾ സുരക്ഷിതം, പരിസ്ഥിതി സൗഹാർദം, ചെലവ് കുറവ്

വൃത്തിയാക്കൽ

ഉപയോഗം കഴിഞ്ഞ് സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കി സൂക്ഷിക്കാം


ഉപയോഗിച്ച് തുടങ്ങുന്ന ആദ്യ മാസങ്ങളിൽ കപ്പിനൊപ്പം സാനിറ്ററി നാപ്കിനും ഉപയോഗിക്കാം. കപ്പ് ശീലമായാൽ പാഡ് ഒഴിവാക്കാം.