ചർമത്തിനും, മുടിയ്ക്കും കരുത്ത് പകരുന്ന മൊസാമ്പി!!

   കൂടുതൽ അറിയാം

മൊസാമ്പി ദഹനത്തെ സഹായിക്കുന്നു. ഇത് ശരീരത്തിലെ ആസിഡിന്റെ ഉൽപാദനം വർധിപ്പിക്കുകയും അതുവഴി ദഹനനാള പ്രശ്നങ്ങൾ അകറ്റുകയും ചെയ്യുന്നു

ഡയറ്ററി ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് മലബന്ധം മൂലമുള്ള അസ്വസ്ഥതകൾക്ക് ഉത്തമ പരിഹാരമാണ്

ഇതിൽ അടങ്ങിയിരിക്കുന്ന ലിമോമിൻ ഗ്ലൂക്കോസൈഡ് പോലുള്ള ഫ്ലേവനോയ്ഡുകൾക്ക് പെപ്റ്റിക് അൾസർ സുഖപ്പെടുത്താനുള്ള കഴിവുണ്ട്

വിറ്റാമിൻ സിയുടെ കലവറയാണ് മൊസാമ്പി. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു. മൊസമ്പി ജ്യൂസ് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്

മൊസാമ്പിയിൽ അടങ്ങിയിരിക്കുന്ന ലിമോണോയിഡുകൾ വിവിധ തരത്തിലുള്ള ക്യാൻസറുകളെ
പ്രതിരോധിക്കും

മൊസാമ്പി ജ്യൂസിൽ ബ്ലീച്ചിംഗ്, ക്ലെൻസിംഗ് ഏജന്റുകൾ  അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന്റെ പിഗ്മെന്റേഷൻ, മുഖക്കുരു, പാടുകൾ, എന്നിവ നീക്കം ചെയ്യും

മൊസാമ്പി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അതുപോലെ കൊളസ്ട്രോൾ കുറയ്ക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു.

മൊസാമ്പിയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകൾ, മൂത്രസഞ്ചി എന്നിവയിലെ വിഷാംശം ഇല്ലാതാക്കുന്നു

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളോടൊപ്പം തുടരുക

Thank you!

Learn More