കാപ്പി കുടിക്കുമ്പോഴുള്ള തെറ്റുകൾ ശ്രദ്ധിക്കാം
കൂടുതൽ അറിയാം
ദിവസവും മൂന്ന് കപ്പിൽ കൂടുതൽ കാപ്പി കുടിയ്ക്കരുത്. കഫീന്റെ അമിതമായ ഉപയോഗം ഉറക്കമില്ലായ്മ, രക്തസമ്മർദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവ കൂട്ടും
കാപ്പി കുടിക്കുന്നതിനൊപ്പം തന്നെ ആവശ്യത്തിന് വെള്ളവും കുടിക്കണം. ഇല്ലെങ്കിൽ നിർജ്ജലീകരണം, ക്ഷീണം, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം
രുചി വർദ്ധിപ്പിക്കാൻ കാപ്പിയിൽ ക്രീം ചേർക്കുന്നു. ഇത് ശരീരഭാരം വർദ്ധിപ്പിക്കുകയും, മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു.
കാപ്പിയിൽ അമിതമായി പഞ്ചസാര ചേർക്കരുത്. ഇത് കൊഴുപ്പ് കൂടുതലായി അടിഞ്ഞുകൂടുകയും, ഫാറ്റി ലിവർ രോഗം വരാനും സാധ്യതയുണ്ട്.
അമിത ചൂടുള്ള കാപ്പി കുടിക്കരുത്. ഇത് അന്നനാളത്തെ ദോഷകരമായി ബാധിക്കുകയും ക്യാൻസർ വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യും.
ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കാപ്പി കുടിക്കുന്നത് നല്ലതല്ല. ഇത് തലവേദന, മൈഗ്രേൻ, സങ്കടം, ഉത്കണ്ഠ എന്നിവ വർദ്ധിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളോടൊപ്പം തുടരുക
Thank you!
Click Here