കൂടുതൽ അറിയാം
സൂര്യകാന്തി എങ്ങനെ കൃഷി ചെയ്യാം
വേനലിലും വളരെ മനോഹരമായി, നിറയേ പൂത്ത് നിക്കുന്ന ചെടിയാണ് സൂര്യകാന്തി പൂക്കൾ.
ഇതിൻ്റെ വിത്തുകളും, ഇലകളും, തണ്ടും, പൂവും എല്ലാം തന്നെ പല വിധ ആവശ്യങ്ങൾക്കായി എടുക്കാറുണ്ട്
നിലം നന്നായി ഉഴുത് മറിച്ച് മണ്ണിൻ്റെ കട്ട പൊടിച്ച് നല്ല പരുവമാക്കി എടുക്കുക.
ജൈവ വളം ചേർത്ത്, വെള്ളം പോകത്തക്ക വിധത്തിൽ ബെഡ് രൂപത്തിൽ തന്നെ നിലമൊരുക്കുക
നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കൃഷി ചെയ്യുന്നതാണ് വളരെ നല്ലത്.
ഈർപ്പമില്ലാത്ത മണ്ണിൽ നനച്ച് കൊടുക്കുക, വെള്ളം കെട്ടി നിൽക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക
കൃഷിക്ക് കേരളത്തിൽ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങൾ അനുയോജ്യമാണ്
വിത്തിട്ട് മുളച്ച് പൊന്തുന്ന സമയം 20 ദിവസം നനക്കുക. ശേഷം 20ാമത്തം ദിവസം
ഗോമൂത്രം അല്ലെങ്കിൽ എൻ.പി.കെ 10 ലിറ്ററിന് 20 മില്ലി കണക്ക് ലായനി തളിച്ച് കൊടുക്കാവുന്നതാണ്
50 ദിവസത്തിനുള്ളിൽ തന്നെ ചെടികൾ പൂവിട്ട് തുടങ്ങും. പൂവിടുന്ന സമയത്ത് ജൈവ
കീടനാശിനിയോ രാസ കീട നാശിനിയോ തളിക്കുവാൻ പാടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്
പൂക്കാലമായാൽ ചെടികൾക്ക് താങ്ങ് കൊടുക്കുന്നതാണ് നല്ലത്, കാരണം ഇത് ശക്തമായ
മഴയിലും കാറ്റിലും താഴെ വീണ് പോകാതിരിക്കാൻ സഹായിക്കും
വളരെ പെട്ടെന്ന് തന്നെ വളരുന്നവയാണ് സൂര്യകാന്തി ചെടികൾ. വളമായി ഫോസ്ഫറസും
പൊട്ടാസ്യവും കലർന്നതാണെങ്കിൽ അത് വളരെ പെട്ടെന്ന് തന്നെ പൂക്കും
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളോടൊപ്പം തുടരുക
Thank You!
Read More