ഭക്ഷണത്തിലെ എണ്ണമയം 
എങ്ങനെ കുറയ്ക്കാം?
                    
                    By Darsana J
                    
                 
              
               
                
                    
                    
                    പുറത്തുനിന്ന് വാങ്ങുമ്പോഴോ, വീട്ടിൽ ഉണ്ടാക്കുമ്പോഴോ പലഹാരങ്ങളിൽ എണ്ണ
                        വളരെയധികമായി കാണാറുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതല്ല. ഈ എണ്ണ ഒഴിവാക്കാൻ ചില വഴികളുണ്ട്
                 
              
               
                
                    
                    
                    പലഹാരങ്ങൾ വറുത്തെടുക്കുമ്പോൾ ബട്ടർ പേപ്പറിലോ, ടിഷ്യൂ പേപ്പറിലേക്കോ കോരിയിടുക.
                        കഴിക്കുന്നതിന് മുമ്പ് പേപ്പർ ഉപയോഗിച്ച് നന്നായി എണ്ണ ഒപ്പിയെടുക്കണം 
                 
              
               
                
                    
                    
                    ഭക്ഷണങ്ങൾ പൊരിച്ചെടുക്കുന്നതിനേക്കാൾ നല്ലത് ബേക്ക് ചെയ്തെടുക്കുന്നതാണ്.
                        എണ്ണയുടെ അമിത ഉപയോഗം ഒഴിവാക്കാം
                 
              
               
                
                    
                    
                    എണ്ണ നന്നായി ചൂടായതിനുശേഷം മാത്രം പൊരിക്കാനുള്ളത് ഇടണം. പൊരിച്ചതിനുശേഷം തീ
                        കുറയ്ക്കാതെ കോരിയെടുക്കണം. തീ കുറച്ചാൽ എണ്ണ കൂടുതൽ പിടിയ്ക്കും 
                 
              
               
                
                    
                    
                    പലഹാരങ്ങൾ വറുക്കുമ്പോൾ നോൺസ്റ്റിക് പാനുകൾ യൂസ് ചെയ്യുന്നതാണ് നല്ലത്. അമിതമായി
                        എണ്ണ പിടിക്കില്ല
                 
              
               
                
                    
                    
                    എണ്ണ കുറഞ്ഞ പലഹാരങ്ങൾ കഴിക്കാൻ ശ്രമിക്കുക. പുഴുങ്ങിയ പലഹാരങ്ങളാണ് ആരോഗ്യത്തിന്
                        നല്ലത്. എണ്ണ പലഹാരങ്ങൾ പതിവാക്കുന്നത് ചർമത്തെയും മുടിയെയും ബാധിക്കും 
                 
              
               
                
                    
                    
                    കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക
                 
            Read More