ദിവസം മുഴുവനും ഉന്മേഷത്തോടെ ഇരിക്കാൻ ബ്രേക്ഫാസ്റ്റ് നന്നായി കഴിച്ചാൽ മതി. ബ്രേക്ഫാസ്റ്റിനൊപ്പം ഒരു ഹെൽത്തി ഡ്രിങ്ക് കൂടി ആയാലോ..
തേങ്ങാവെള്ളം - പൊട്ടാസ്യം, കാത്സ്യം, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ തേങ്ങാവെള്ളം ദിവസവും ഊർജസ്വലരായി ഇരിക്കാൻ സഹായിക്കും
നാരങ്ങാവെള്ളം - ചെറുചൂടുവെള്ളത്തിൽ ഒരു നാരങ്ങ പിഴിഞ്ഞ് ചേർത്ത് 1 ടേബിൾസ്പൂൺ തേനും ചേർത്ത് കുടിയ്ക്കാം
മഞ്ഞൾപാൽ - ബാക്ടീരിയല്‍, ഫംഗല്‍,
വൈറല്‍ അണുബാധ കുറയ്ക്കാൻ പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കാം
ഇഞ്ചിചായ - ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ രോഗപ്രതിരോധ ശേഷി കൂട്ടുന്നു
തുളസിചായ - ആന്റി മൈക്രോബിയൽ ഗുണങ്ങൾ അടങ്ങിയ തുളസിചായ രോഗപ്രതിരോധ ശേഷി കൂട്ടൻ സഹായിക്കും
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക