ചർമസംരക്ഷണം രാത്രിയിലും മുഖ്യം!

By Darsana J

പ്രായം നോക്കി ചർമം സംരക്ഷിക്കേണ്ട ആവശ്യമില്ല. സ്വയം ബഹുമാനത്തിലുപരി ചർമ സംരക്ഷണം ആത്മവിശ്വാസം വർധിപ്പിക്കുന്നു

മേക്കപ്പ് പൂർണമായും നീക്കം ചെയ്യുകയാണ് രാത്രിയിലെ സ്കിൻ കെയറിന്റെ ആദ്യഘട്ടം. ക്ലെൻസർ/വെറ്റ് ടിഷ്യൂ ഉപയോഗിച്ച് മേക്കപ്പ് കളയണം

ചർമത്തിൽ ആനാവശ്യമായി അടിഞ്ഞിരിക്കുന്ന ഘടകങ്ങളെ നീക്കം ചെയ്യാൻ നല്ലൊരു ക്ലെൻസർ യൂസ് ചെയ്യാം

അടുത്തത് നല്ലൊരു ടോണർ മുഖത്ത് പുരട്ടുക എന്നതാണ്. ചർമത്തിലെ ജലാംശം നിലനിർത്താൻ ഇത് സഹായിക്കും

നിങ്ങളുടെ ചർമത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അനുയോജ്യമായ സെറം തെരഞ്ഞെടുക്കുക. കഴുത്ത് ഉൾപ്പെടെ എല്ലാ ഭാഗത്തും സെറം പുരട്ടുക

ഐ ക്രീമുകൾ പുരട്ടുന്നത് കണ്ണിന് മുകളിലും താഴെയുമുള്ള കറുപ്പ് നിറം, ചുളിവുകൾ എന്നിവ മാറാൻ സഹായിക്കും 

അവസാനമായി ചർമം മൃദുവായിരിക്കാൻ മോയ്ചറൈസർ/നൈറ്റ് ക്രീമുകൾ പുരട്ടുന്നത് നല്ലതാണ് 

ഓരോ ഘട്ടത്തിന് ശേഷവും സ്കിൻ കെയർ പ്രോഡക്ട് മുഖത്ത് പിടിക്കാനുള്ള സമയം അനുവദിക്കണം. അല്ലെങ്കിൽ ഗുണം ലഭിക്കില്ല

കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Read More