കൂടുതൽ അറിയാം
വയര്‍ കുറയ്ക്കാൻ ഈ ഭക്ഷണപദാർത്ഥങ്ങൾ ശീലമാക്കൂ
കാൽസ്യം, പ്രോട്ടീൻ, ഫൈബർ, മഗ്നീഷ്യം എന്നിവ അടങ്ങിയ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ
ഭക്ഷണമാണ് തൈര്, ശരീരത്തെ തണുപ്പിക്കാനും, ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്തുന്നതിനും
അത്യുത്തമമാണ്
ദഹനo നല്ലരീതിയില്‍ നടക്കുവാന്‍ തൈര് സഹായിക്കുന്നതിനാല്‍ ശരീരത്തില്‍
കൊഴുപ്പടിഞ്ഞ് കൂടുന്നില്ല. അതിനാല്‍ തന്നെ തടിയും വയറും വെക്കാതിരിക്കാന്‍ ഇവ
സഹായിക്കുന്നുണ്ട്
ഓരോ സീസണില്‍ നമുക്ക് ലഭിക്കുന്ന പഴങ്ങള്‍ കൃത്യമായി ഡയറ്റില്‍
ഉള്‍പ്പെടുത്തിയാല്‍ ഇത് വയര്‍ ചാടുന്നതും ശരീരഭാരം വര്‍ദ്ധിക്കുന്നതും തടയാന്‍
സഹായിക്കുന്നുണ്ട്
പഴങ്ങള്‍ ഒരു നേരം ആഹാരമായി കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. കൊഴുപ്പ്
അടിഞ്ഞ് കൂടാതിരിക്കാനും തടി വെക്കാതിരിക്കാനും വയര്‍ ചാടാതിരിക്കാനും ഇത് സഹായിക്കുന്നു
മുളപ്പിച്ച പയര്‍ ചേര്‍ത്ത് തയ്യാറാക്കുന്ന സാലഡ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ
നല്ലതാണ്. ഇവയില്‍ പ്രോട്ടീന്‍, ഫൈബര്‍ എന്നിവയെല്ലാം നന്നായി അടങ്ങിയിരിക്കുന്നതിനാല്‍ തടിയും
വയറും വെക്കുമെന്ന ഭയം വേണ്ട
കരിക്കിന് വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റ്സ് ശരീരത്തെ നല്ലപോലെ
ഫ്രഷായി നിലനിര്‍ത്തുന്നതിനും അതുപോലെ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നുണ്ട്
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളോടൊപ്പം തുടരുക
Read More