BY DARSANA J
നഖത്തിലുണ്ടാകുന്ന മാറ്റങ്ങൾ പല രോഗങ്ങളുടെയും ലക്ഷണമാകാം. ഇത് ശ്രദ്ധിക്കാതെ ഒഴിവാക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും
തൈറോയ്ഡിന്റെ പ്രധാന ലക്ഷണമാണ് നഖങ്ങൾ വിണ്ടുകീറുന്നത്. നഖങ്ങൾ പരുക്കനായും കാണപ്പെടാറുണ്ട്
ഓക്സിജന്റെ അളവ് കുറയുമ്പോൾ നീലനിറം വ്യാപിക്കുന്നതായി കാണാം. പ്രമേഹമുള്ളവരിലും ഇങ്ങനെ വരാറുണ്ട്
സാധാരണ നഖത്തിന് ചുവപ്പ് കലർന്ന നിറമാണുള്ളത്. എന്നാൽ നെടുകെയും കുറുകെയും വര കാണുകയാണെങ്കിൽ വൃക്കരോഗം, എല്ല് സംബന്ധമായ രോഗം, ആർത്രൈറ്റിസ് എന്നിവയുടെ സൂചനയാകാം
നഖവും തൊലിയും ചേരുന്ന ഭാഗത്ത് ചുവപ്പുനിറം കാണുന്നത് ക്ഷയരോഗത്തിന്റെ ലക്ഷണമാകാം
നഖത്തിൽ വെള്ള നിറത്തിലുള്ള കുത്തുകളും വരകളും കാണപ്പെടുന്നത് സിങ്ക്, കാത്സ്യം എന്നിവയുടെ അഭാവം മൂലമാണ്
കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക, നഖം കടിക്കാതിരിക്കുക, ഹെൽത്തി ഡയറ്റ് ഫോളോ ചെയ്യുക എന്നിവ വഴി ശരീരത്തെയും നഖത്തെയും സംരക്ഷിക്കാൻ സാധിക്കും
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക