പോഷക സമൃദ്ധമായ
ഈ പൂക്കൾ കഴിയ്ക്കാം

By Darsana J

റോസ്

ഇന്ത്യൻ പാചകരീതിയിൽ വിഭവങ്ങൾക്ക് സുഗന്ധം പകരാൻ റോസ് ഇതളുകൾ വ്യാപകമായി ഉപയോഗിക്കുന്നു. കൊളസ്ട്രോൾ നിയന്ത്രിക്കാനും എരിച്ചിൽ കുറയ്ക്കാനും ഇത് സഹായിക്കും 

വാഴ കൂമ്പും പൂവും

വാഴപ്പൂ വട, വാഴപ്പൂ പൊരിയൽ എന്നിവ സൗത്ത് ഇന്ത്യക്കാർക്ക് പ്രിയമാണ്. വാഴപ്പൂവിന് കയ്പാണെങ്കിലും പ്രത്യേക രുചിയാണ്. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇത് ഉത്തമമാണ്

മുരിങ്ങ പൂവ്

ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ നിറഞ്ഞ മുരിങ്ങപ്പൂ കഴിയ്ക്കാൻ നല്ല രുചിയാണ്

മുല്ലപ്പൂവ്

ബിരിയാണി, പുലാവ്, ഖീർ എന്നിവയിലും  ജാസ്മിൻ ടീ, മസാല ചായ പോലുള്ള പാനീയങ്ങളിലും മുല്ലപ്പൂവ് ചേർക്കാറുണ്ട്. രക്തസമ്മർദം കുറയ്ക്കാനും, രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും മുല്ലപ്പൂവ് സഹായിക്കും 

താമര പൂവ്

പൊട്ടാസ്യവും പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുള്ള താമര പൂവ് കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും വൃക്കകളുടെ ആരോഗ്യത്തിനും നല്ലതാണ്. താമര വിത്തും താമര വേരും ധാരാളമായി ഉപയോഗിക്കുന്നുണ്ട് 

ജമന്തി പൂവ്

ലഡു, ഹൽവ തുടങ്ങിയ മധുരപലഹാരങ്ങളിൽ സുഗന്ധം, രുചി എന്നിവ നിറയ്ക്കാൻ ജമന്തി പൂവ് ഉപയോഗിക്കുന്നു. ഹെർബൽ ചായ നിർമിയ്ക്കാനും ഇതളുകൾ എടുക്കാറുണ്ട്. ഇത് ദഹനത്തെ സുഗമമാക്കുന്നു 

പപ്പായ പൂവ്

ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ നിറഞ്ഞ മുരിങ്ങ പൂക്കൾ ആരോഗ്യത്തിന് വളരെ നല്ലതാണ്. രുചിയിലും മികച്ചതാണ് 

കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക 

Read More