സിട്രസ് ഗണത്തിൽ പെട്ട ഓറഞ്ച് നിരവധി ഗുണങ്ങൾ കൊണ്ട് സമ്പന്നമാണ്
ഓറഞ്ച്, ജ്യൂസ്, തൊലി എന്നിവ വിവിധ ഗുണങ്ങൾ നൽകുന്നു. ഓറഞ്ചിൻ്റെ തൊലി ഉണക്കി പൊടിച്ച് ചർമ്മസംരക്ഷണത്തിന് ഉപയോഗിക്കാം
വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കുന്നു. കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.
ഓറഞ്ചിലെ നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ ഹൃദയാരോഗ്യത്തെ സഹായിക്കുന്നു.
ശരീരത്തിലെ ജലാംശത്തിനെ സംരക്ഷിക്കുന്നു. ജലാംശം നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്
നാരുകൾ പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും
ഓറഞ്ചിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും