ഡയറ്റിൽ റാഡിഷും ഉൾപ്പെടുത്താം 

            By - Saranya Sasidharan

ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് മുള്ളങ്ങി അഥവാ റാഡിഷ്. വിറ്റാമിൻ സി, വിറ്റാമിൻ ബി6, പൊട്ടാസ്യം, കാത്സ്യം, പ്രോട്ടീൻ, ഫൈബർ എന്നിവ അടങ്ങിയിരിക്കുന്നു 

ശരീരത്തിന് പൊട്ടാസ്യം നൽകുന്നതിന് സഹായിക്കുന്നു, ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും രക്തയോട്ടം നിയന്ത്രിക്കാനും സഹായിക്കുന്നു

ഹൃദയത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്ന ആന്തോസയാനിനുകളുടെ നല്ലൊരു ഉറവിടമാണ് മുള്ളങ്കി. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നു 

റാഡിഷിൽ ഉയർന്ന വിറ്റാമിൻ സി അടങ്ങിയതിനാൽ ജലദോഷം, ചുമ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. ഇത് നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു

റാഡിഷ് ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ചർമ്മത്തിൻ്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. വരൾച്ച, മുഖക്കുരു, തിണർപ്പ് എന്നിവയെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു

 കരൾ, വൻകുടൽ, ബ്രെസ്റ്റ്, സെർവിക്കൽ, പ്രോസ്റ്റേറ്റ്, ശ്വാസകോശ അർബുദം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ മുള്ളങ്കിയിലുണ്ട്

കുടലിൻ്റെ ആരോഗ്യത്തിനും അമിതവണ്ണം കുറയ്ക്കുന്നതിനും റാഡിഷ് ഇലകൾ നല്ലതാണെന്ന് പറയപ്പെടുന്നു. ഇലകളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, മലബന്ധം തടയാൻ നാരുകൾ നല്ലതാണ്

Read More