By Saranya Sasidharan
ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ സി. പ്രതിരോധ ശേഷി
വർധിപ്പിക്കുന്നതിനും രോഗങ്ങളെ അകറ്റുന്നതിനും ഗുണകരമാണ് ഇത്. മാത്രമല്ല ചർമ്മത്തിനും
മുടിക്കുമെല്ലാം പ്രധാനമാണ് വിറ്റാമിൻ സി
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണമാണ് നാരങ്ങ. ഒരു നാരങ്ങയിൽ 31 മില്ലിഗ്രാം
വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു.
-------------------------
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് കിവി. രണ്ട്
ചെറിയ കിവി പഴത്തിൽ 137 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
-------------------------
അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുള്ള പഴമാണ് പപ്പായ. ഇത് നിരവധി രോഗങ്ങൾ
കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഒരു കപ്പ് പപ്പായയിൽ 88 മില്ലിഗ്രാം വിറ്റാമിൻ സി
അടങ്ങിയിട്ടുണ്ട്.
-------------------------
ഒന്നിലധികം അവശ്യ പോഷകങ്ങൾ പേരക്കയിൽ അടങ്ങിയിട്ടുണ്ട്. പേരക്ക
കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നു, ഹൃദയാരോഗ്യം വർധിപ്പിക്കുന്നു.
-------------------------
വിറ്റാമിനുകളാൽ സമ്പന്നമാണ് പൈനാപ്പിൾ. വിറ്റമിൻ ബി6, പൊട്ടാസ്യം, കോപ്പർ,
തയാമിൻ എന്നിവയും പൈനാപ്പിളിൽ അടങ്ങിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി
വർധിപ്പിക്കുന്നു.
-------------------------
വിറ്റാമിൻ സി യുടെ നല്ല ഉറവിടമാണ് ക്യാപ്സിക്കം. ഇടത്തരം വലിപ്പമുള്ള
ചുവന്ന ക്യാപ്സിക്കത്തിൽ 152 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
-------------------------