പാകം ചെയ്ത ഭക്ഷണം ബാക്കി വന്നാൽ ഫ്രിഡ്ജിൽ വയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാൽ
ഫ്രിഡ്ജിൽ നിന്നും എടുക്കുന്ന ഭക്ഷണം ശരിയായ രീതിയിൽ ഉപയോഗിക്കണം. ഇല്ലെങ്കിൽ പണി പാളും..
പാകം ചെയ്ത ഭക്ഷണം ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ ചൂടാറിയോ എന്ന് പരിശോധിക്കണം. അതുപോലെ പുറത്തെടുത്തിട്ട് നന്നായി തണുപ്പ് പോയശേഷം മാത്രം വീണ്ടും ചൂടാക്കണം
ഒരിക്കൽ ചൂടാക്കിയ ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കരുത്. ഫ്രിഡ്ജിൽ നിന്നും ആവശ്യത്തിന് മാത്രം എടുക്കുക. ആവശ്യമെങ്കിൽ രണ്ടാമത് ഒവനിൽ ചൂടാക്കാം
കൂടുതൽ തവണ ചൂടാക്കിയാൽ ഭക്ഷണത്തിലെ പോഷക ഗുണങ്ങൾ നഷ്ടപ്പെട്ടേക്കാം. അതുപോലെ വീണ്ടും വീണ്ടും ചൂടാക്കിയ ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കരുത്
കൂൺ, ഉരുളക്കിഴങ്ങ്, മുട്ട എന്നിവ വീണ്ടും ചൂടാക്കുന്നത് ശരീരത്തിന് നല്ലതല്ല
ഫ്രിഡ്ജിൽ ചോറ് സൂക്ഷിക്കുമ്പോൾ നന്നായി അടച്ച് വയ്ക്കണം. അതുപോലെ ചൂടാക്കാതെ ചോറ് ഒരിക്കലും കഴിയ്ക്കരുത്
കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക