എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാ ദിനം
ഉരുത്തിരിഞ്ഞത്
എല്ലാ വർഷവും മാർച്ച് 8ാം തീയതിയാണ് വനിതാ ദിനം ആഘോഷിക്കുന്നത്
1975 - ലാണ് ഐക്യരാഷ്ട്രസഭ മാർച്ച് 8 നെ അന്താരാഷ്ട്ര വനിതാ ദിനമായി
പ്രഖ്യാപിച്ചത്
സ്ത്രീകളുടെ ശാക്തീകരണം, തുല്യത, സമത്വം, സ്വാതന്ത്ര്യം എന്നിവയാണ്
വനിതാദിനത്തിൻ്റെ ലക്ഷ്യം
1857 ൽ ന്യൂയോർക്കിൽ തുണിമിൽ തൊഴിലാളികൾ നടത്തിയ പോരാട്ടവും അതിനെത്തുടർന്ന്
ഉണ്ടായ സമരങ്ങളും വനിതാ ദിനമെന്ന ആശയത്തിന് കാരണമായിട്ടുണ്ട്
“സ്ത്രീ ശാക്തീകരണം മാനവികതയുടെ ശാക്തീകരണത്തിന് ” എന്നതാണ് ആദ്യ വനിതാ
ദിനസന്ദേശം
ഈ വർഷത്തെ ആശയം സ്ത്രീകൾക്കായി നിക്ഷേപിക്കുക. പുരോഗതിയെ ത്വരിതപ്പെടുത്തുക.
(Invest in Women Accelerate Progress) എന്നതാണ്