കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം ഓണ്‍ലൈന്‍ പരിശീലന പരിപാടി ആരംഭിക്കുന്നു

02, September 2019 - 31, August 2019

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം ‘രോഗ-കീട നിയന്ത്രണം, ജൈവ-ജീവാണു മാര്‍ഗ്ഗങ്ങളിലൂടെ’ എന്ന വിഷയത്തില്‍ ഒരു ഓണ്‍ലൈന്‍ പരിശീലന പരിപാടി ആരംഭിക്കുന്നു. ആദ്യ ബാച്ച് സെപ്റ്റംബര്‍ 2-ന് തുടങ്ങും. കോഴ്സിന് ചേരുന്നതിന് സെപ്റ്റംബര്‍ 1 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

പൂര്‍ണ്ണമായും മലയാളത്തിലുള്ള ഈ കോഴ്സ് തികച്ചും സൗജന്യമാണ്. 24 ദിവസം നീണ്ടുനില്‍ക്കുന്ന ഈ പരിശീലനത്തില്‍ പത്ത് സെഷനുകളുണ്ട്. കെ.എ.യു. MOOC പ്ലാറ്റ്ഫോമിലൂടെ ഒരു ദിവസത്തിന്റെ ഏതു സമയത്തും അര മുതല്‍ ഒരു മണിക്കൂര്‍ ഉപയോഗപ്പെടുത്തി പരിശീലനം പൂര്‍ത്തിയാക്കാവുന്നതാണ്. ഫൈനല്‍ പരീക്ഷ പാസ്സാവുന്ന പഠിതാക്കള്‍ക്ക് ആവശ്യമായ പക്ഷം സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്.

ഈ പരിശീലന കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക.
1) www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2) തുടര്‍ന്നു കാണുന്ന പേജില്‍ വലതു വശത്തായി കാണുന്ന “രജിസ്റ്റര്‍” എന്ന ബട്ടണ്‍ അമര്‍ത്തി പ്ലാറ്റ്ഫോം രജിസ്ട്രേഷന്‍ പേജില്‍ കയറുക.
3) ഈ പേജില്‍ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങള്‍ നല്‍കി “രജിസ്റ്റര്‍” ബട്ടണ്‍ അമര്‍ത്തുക.
4) ശേഷം ‘ഇവിടെ പ്രവേശനം നേടുക’ എന്ന ലിങ്ക് വഴിയോ പൂമുഖം പേജിലുള്ള ‘’പ്രവേശനം” എന്ന ബട്ടണ്‍ വഴിയോ നിങ്ങളുടെ യൂസര്‍ ഐ.ഡി. യും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
5) ശേഷം ‘പുതിയ കോഴ്സുകള്‍’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ‘രോഗ-കീട നിയന്ത്രണം ജൈവ-ജീവാണു മാര്‍ഗ്ഗങ്ങളിലൂടെ’ എന്ന കോഴ്സില്‍ രജിസ്റ്റര്‍ ചെയ്ത് പഠന പ്രവര്‍ത്തനം ആരംഭിക്കുക.

ഏവരെയും ഈ ഓണ്‍ലൈന്‍ പരിശീലന കോഴ്സിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

¬ ഡയറക്ടര്‍
ഇ-പഠന കേന്ദ്രം,
കേരള കാര്‍ഷിക സര്‍വ്വകലാശാല

 

 

CommentsMore Events

FARM TIPS

ഇന്നത്തെ നാട്ടറിവ്*

November 11, 2019

കാഞ്ഞിരം, കരിനൊച്ചി എന്നിവയുടെ ഇല സത്തുണ്ടാക്കാന്‍, രണ്ടു പിടി ഇല 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് വറ്റിച്ച് ഒരു ലിറ്ററാക്കുക. നെല്ലിലെ കീടങ്ങള്‍ക…

വിളകളെ വരൾച്ചയിൽ നിന്ന് സംരക്ഷിക്കാൻ ഹൈഡ്രോജെൽ

November 04, 2019

വിളകളെ വരൾച്ചയിൽ നിന്ന് സംരക്ഷിക്കാൻ ഹൈഡ്രോജെൽ.. പേര് സൂചിപ്പിക്കുന്നതുപോലെ ജലം സംഭരിക്കാന്‍ ശേഷിയുള്ള പോളിമറുകളാണ് ഹൈഡ്രോജെല്‍.

വാഴയില്‍ നിമാവിര - കരുതിയിരിക്കുക

September 27, 2019

വാഴയുടെ വേരിനെയും മാണത്തെയും നശിപ്പിക്കുന്ന നിമാവിരകളുടെ സാന്നിദ്ധ്യം മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. വേരുബന്ധക നിമാവിരകളും വേരുതുരപ്പന്‍ - വേരുച…


CopyRight - 2019 Krishi Jagran Media Group. All Rights Reserved.