1. Farm Tips

പശു വളർത്തലിൽ ഏർപ്പെടും മുൻപ് അറിയേണ്ട കാര്യങ്ങൾ

പാൽ ഉൽപാദനത്തിൽ നമ്മുടെ രാജ്യം ഇന്ന് മുൻ പന്തിയിൽ എത്തി കഴിഞ്ഞിരിക്കുന്നയാണ് .ചെറുകിട സംരഭങ്ങളാണ് നമ്മേ ഈ നേട്ടത്തിലേക്ക് എത്തിച്ചത് .ഇന്നും ഒരു പാട് പേർ പശു വളർത്തലിലേക്ക് മുന്നിട്ടിറങ്ങുന്നുണ്ട്

KJ Staff

പാൽ ഉൽപാദനത്തിൽ നമ്മുടെ രാജ്യം ഇന്ന് മുൻ പന്തിയിൽ എത്തി കഴിഞ്ഞിരിക്കുന്നയാണ് .ചെറുകിട സംരഭങ്ങളാണ് നമ്മേ ഈ നേട്ടത്തിലേക്ക് എത്തിച്ചത് .ഇന്നും ഒരു പാട് പേർ പശു വളർത്തലിലേക്ക് മുന്നിട്ടിറങ്ങുന്നുണ്ട് .എന്നാൽ പരിചയക്കുറവും അമിതമായ ആശങ്കയും ഇതിൽ നിന്ന് പിന്തിരിയുന്നതിന്  കാരണമാകുന്നുണ്ട് . പശുവളർത്തൽ തുടങ്ങുന്നതിന് മുൻപേ ഇതിനെ പറ്റിയുള്ള അറിവുകൾ  നേടുന്നത് അത്യാവശ്യമാണ് . പരമ്പരാഗതമായി പശുവളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരിൽ നിന്നും അറിവ് നേടുകയോ  ക്ഷീരവികസന കോർപറേഷന്റെ ക്ലാസ്സുകളിൽ  പങ്കെടുക്കുകയോ ചെയ്യാം . ഇത് നൂതനമായ വുകൾ കർഷകരിലേക്ക് എത്തിക്കുന്നു . ഇങ്ങനെയുള്ള അറിവുകൾ  നേടുന്നത് ഇതിന്റെ ലാഭനഷ്ട വശങ്ങളെക്കുറിച്ച്  മനസ്സിലാക്കി തരാൻ സാധിക്കും .നല്ല വൃത്തിയുള്ള തൊഴുത്തുകൾ പശുക്കളെ അസുഖങ്ങളിൽ നിന്ന് ഒരു പരിധി വരെ സംരക്ഷിക്കുന്നു  .

തൊഴുത്തിൽ വായുസഞ്ചാരം  നല്ല പോലെ കിട്ടതക്ക വണ്ണം ഭിത്തികൾ കെട്ടണം  .തൊഴുത്തിന്റെ തറ നല്ല ചെരിവുള്ളതായിരിക്കണം .തറയിൽ ഗ്രിപ്പിന് വേണ്ടി റബ്ബർ ഷീറ്റുകൾ വിരിക്കാം . മലിനജലവും മറ്റ് അവശിഷ്ടങ്ങളും സംസ്കരിക്കാൻ കംബോസ്റ്റ് പ്ലാന്റോ ബയോഗ്യാസ് പ്ലാന്റോ നിർമ്മിക്കാം.തൊഴുത്തിന് ചുറ്റും തണൽ മരങ്ങൾ വച്ച് പിടിപ്പിക്കാം .പശുക്കളെ തെരെഞ്ഞെടുക്കുന്നതിന് മുൻപ്  മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനോട് ഉപദേശം തേടാം . പശുക്കൾക്ക് സാധാരണ വരുന്ന സുഖങ്ങളാണ് അകിട് വീക്കം കുളമ്പ് രോഗം എന്നിവയാണ് ഇതിന് വേണ്ട ചികിത്സാരീതികളെ കുറിച്ച് അറിവ് നേടേണ്ടതാണ് . ഏതൊരു കൃഷിക്കും വിപണി കണ്ടെത്തുക എന്നുള്ളത് ആശങ്കയുള്ള കാര്യമാണ് .എന്നാൽ പാലും പാൽ ഉൽപന്നങ്ങും വിൽപനാ മൂല്യമുള്ള  വസ്തുകളാണ് അതിനാൽ ഇതിന്റെ വിപണിയെ കുറിച്ച് ആശങ്ക പെടേണ്ടതില്ല .

English Summary: Things to be known before entering to cattle farming

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds