Monthly Reminders

വിത്തും കൈക്കോട്ടും

നെല്ല്
പുഞ്ചയ്ക്കുള്ള നടീല്‍ ഈ മാസം അവസാനത്തോടെ തീരണം. നടീലിനെ അപേക്ഷിച്ച് വിതയില്‍ കളശല്യം ഏറും. വിതയ്ക്കാനായി പാടം ഒരു തവണ ഉഴുതു നിരത്തുക. തുടര്‍ന്ന് വെള്ളം വാര്‍ന്ന് രണ്ടാഴ്ച ഇടുക. കളകളെല്ലാം ഈ സമയം മുളയ്ക്കും. വീണ്ടും ഉഴുത് നിരപ്പാക്കി വിത്തു വിതയ്ക്കുക. കുട്ടനാട് കോള്‍ നിലങ്ങളില്‍ വിതച്ച് വെള്ളം വറ്റിച്ച പാടം ഉണങ്ങി വിള്ളല്‍ വീഴ്ത്തി വെള്ളം കയറ്റുന്നതോടെയാണ് അടിവളം ചേര്‍ക്കുക. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ വിദഗ്ധരുടെ ശുപാര്‍ശ പ്രകാരം വളപ്രയോഗം നടത്തുകയാണു നന്ന്. ഒരേക്കറിനുള്ള വളത്തിന്റെ അളവ് നോക്കാം.
 
ഇനം ഫാക്ടം  ഫോസ് (കിലോ) യൂറിയ (കിലോ) മ്യൂറിയേറ്റ ഓഫ് പൊട്ടാഷ് (കിലോ)
ഉത്പാദനശേഷി കൂടിയ മൂപ്പു കുറഞ്ഞ 
ഇനങ്ങള്‍ (അടിവളം)
 70 11 12
വിതച്ച് 30-32 ദിവസം / നട്ട് 25 ദിവസം - 20 12 - 20 12
ഉത്പാദനശേഷി കൂടിയ ഇടത്തരം മൂപ്പുള്ള ഇനങ്ങള്‍ (അടിവളം) 90 - 15 90 - 15
വിതച്ച് 35.38 ദിവസം / നട്ട് 30-32 ദിവസം - 40 15 - 40 15
 
പറിച്ച് നട്ട് ഒരാഴ്ച കഴിഞ്ഞും വിതച്ച് 25 ദിവസത്തിനു ശേഷവും ഒരാഴ്ചത്തെ ഇടവേളകളില്‍ അഞ്ച്-ആറ് തവണ പാടത്ത് ട്രൈക്കോകാര്‍ഡുകള്‍ നാട്ടുന്നത് ഓല ചുരുട്ടിക്കും തണ്ടുതുരപ്പനുമെതിരെ ഫലപ്രദമായ നിയന്ത്രണ മാര്‍ഗമാണ്.

തെങ്ങ്
വേനല്‍ക്കാലത്തെ ജലസേചനം കൊണ്ട് തെങ്ങിന്റെ വിളവ് ഇരട്ടിയാകും. അതുകൊണ്ടുതന്നെ തെങ്ങിന് നന നിര്‍ബന്ധം. തുള്ളിനന രീതിയാണ് കൂടുതല്‍ ഫലപ്രദം. ഈ രീതിയില്‍ ദിവസവും തെങ്ങൊന്നിന് 30-32 ലിറ്റര്‍ വെള്ളം നല്‍കിയാല്‍ മതി. തടത്തില്‍ വെള്ളം തുറന്നുവിട്ട് നനയ്ക്കുകയാണെങ്കില്‍ നാല് അഞ്ചു ദിവസം ഇടവേളയില്‍ 200 ലിറ്റര്‍ വെള്ളം നല്‍കണം. ജലസംരക്ഷണത്തിന് തുള്ളിനനയാണ് നല്ലതെങ്കിലും തുറന്നുവിട്ടു നനയില്‍ ഒരു വര്‍ഷം ശരാശരി വിളവ് 150-160 വരെ തേങ്ങ ലഭിക്കുന്നതായി കണ്ടിരിക്കുന്നു. നനയ്ക്കാത്ത അവസരങ്ങളില്‍ തടത്തില്‍ നിന്നുള്ള ഈര്‍പ്പനഷ്ടം പരമാവധി കുറയ്ക്കാന്‍ ചപ്പുചവറോ, ഓലയോ, പച്ചച്ചകിരിയോ ഉപയോഗിച്ച് തടത്തില്‍ പുതയിടണം. തെങ്ങിന്‍ തൈകള്‍ക്ക് തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് തണല്‍ കുത്തണം. 
നനയ്ക്കുന്ന തെങ്ങിന് ഈ മാസം നല്‍കേണ്ട മേല്‍വളങ്ങള്‍ ഇങ്ങനെ
ഇനം യൂറിയ (ഗ്രാം) റോക്ക് (ഗ്രാം)
മ്യൂറിയേറ്റ ഓഫ്
ഫോസ്‌ഫേറ്റ് പൊട്ടാഷ് (ഗ്രാം)
നാടന്‍ (ഒരു വയസ്സ് പ്രായം) 100-150 135 165
,, (രണ്ടു വയസ്സ് പ്രായം) 185-335 265 335
,, (മൂന്നു വയസ്സ് പ്രായം) 275-500 400 500
ഉത്പാദനശേഷി കൂടിയ ഇനങ്ങള്‍      
ഒരു വയസ്സ് പ്രായം 165 210 285
രണ്ടു വയസ്സ് പ്രായം 335 420 565
മൂന്നു വയസ്സ് പ്രായം 500 625 850

 
വളം തടത്തില്‍ വിതറി മണ്ണില്‍ കൊത്തിച്ചേര്‍ക്കണം.  കീടങ്ങള്‍ക്കെതിരെയും പ്രത്യേക ശ്രദ്ധവേണം. കൊമ്പന്‍ ചെല്ലിയെ ചെല്ലിക്കോല്‍ കൊണ്ട് കുത്തിയെടുത്ത് നശിപ്പിക്കുക. രാസകീടനാശിനി പ്രയോഗം പരമാവധി ഒഴിവാക്കുക. ചെമ്പന്‍ ചെല്ലി കുത്തിയാല്‍ തടിയില്‍ സുഷിരം വീഴുകയും അതിലൂടെ ചണ്ടി പുറത്തു വരുകയും ചെയ്യും. ഒടുവില്‍ മണ്ട മറിയും. തടിയിലുള്ളസുഷിരങ്ങളെല്ലാം കളിമണ്ണുകൊണ്ട് അടച്ച് ഏറ്റവും മുകളിലുള്ള സുഷിരത്തിലൂടെ ഒന്നോ രണ്ടോ നാഫ്തലിന്‍ ടാബ്ലറ്റ് (പാറ്റാഗുളിക) കൊണ്ട് ഈദ്വാരം അടയ്ക്കുക. കള്ളിന്റെ മട്ടും ഏതെങ്കിലും ഒരു കീടനാശിനിയും ചേര്‍ത്തുള്ള കെണി, ഫിറമോണ്‍ കെണി എന്നിവ ഉപയോഗിച്ച് തോട്ടത്തില്‍ പറന്നു നടക്കുന്ന ചെമ്പന്‍ ചെല്ലികളെ നശിപ്പിക്കാം. തീരപ്രദേശങ്ങളില്‍ ഹരിതകം കാര്‍ന്നു തിന്നുന്ന തെങ്ങോലയിലെ തെങ്ങോലപ്പുഴുക്കളെ നിയന്ത്രിക്കാന്‍ എതിര്‍ പ്രാണികളെ വിടുന്നതിന് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.

ചെന്നീരൊലിപ്പിന് ആ ഭാഗത്തെ തൊലി ചെത്തിമാറ്റി കാലിക്‌സിന്‍ അഞ്ചു മില്ലി 100 മില്ലീ ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെത്തിയ ഭാഗത്ത് തേക്കുക. കാലിക്‌സിന്‍ 25 മില്ലിഐ 25 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി നനവുള്ള തടത്തില്‍ ഒഴിക്കുകയും ചെയ്യാം. ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും മറ്റും ചെന്നീരൊലിപ്പ് നിയന്ത്രിക്കാന്‍ 50 ഗ്രാം ട്രൈക്കോഡെര്‍മ 25 മില്ലി ലിറ്റര്‍ വെള്ളത്തില്‍ പേസ്റ്റാക്കി കറ ഒലിക്കുന്ന ഭാഗത്ത് തേക്കുന്ന പതിവുണ്ട്. കൂടാതെ തെങ്ങൊന്നിന് അഞ്ചു കിലോ വീതം വേപ്പിന്‍ പിണ്ണാക്കും 50 ഗ്രാം ട്രൈക്കോഡെര്‍മ കള്‍ച്ചറും ഒന്നിച്ച് തടത്തില്‍ ചേര്‍ക്കുകയും ചെയ്യുന്നു.

കമുക്


വിത്തടയ്ക്ക ശേഖരിക്കുകയും പാകുകയും ചെയ്യുന്ന സമയമാണിത്. രണ്ടും മൂന്നും കുലകളിലുള്ള വിത്തടയ്ക്കയാണ് ഉചിതം. ഈ കുലകളില്‍ നിന്ന് ഒന്നോ രണ്ടോ അടയ്ക്ക വീതം പിളര്‍ന്ന് നോക്കുക. പുറം തൊലിക്ക് കനക്കുറവും ഉള്‍ക്കാമ്പിന് കട്ടിയും വേണം. ഇത്തരം കമുകില്‍ നിന്നുവേണം അടയ്ക്ക ശേഖരിക്കാന്‍. 

അഞ്ചു ദിവസം കൂടുമ്പോള്‍ കമുകിന് നനയ്ക്കണം. ഒരു നനയ്ക്ക് കുറഞ്ഞത് 150 ലിറ്റര്‍ വെള്ളം. നനയ്ക്കാത്ത കവുങ്ങിന്‍ ചുവട്ടില്‍ നന്നായി പുതയിടണം. തൈകളുടെ തടി കുമ്മായം പൂശുകയോ ഓല കൊണ്ട് പൊതിയുകയോ ചെയ്യുക. 
നനയ്ക്കുന്ന കമുകൊന്നിന് നല്‍കേണ്ട വളപ്രയോകം ഇങ്ങനെ ഇനം യൂറിയ (ഗ്രാം) റോക്ക് ഫോസ്‌ഫേറ്റ് (ഗ്രാം)
മ്യൂറിയേറ്റ ഓഫ്
 പൊട്ടാഷ് 
(ഗ്രാം)
നാടന്‍ ഒരു വയസ്സ് പ്രായം 40 35 45
രണ്ടു വയസ്സ് പ്രായം 80 70 80
മൂന്നു വയസ്സ് മുതല്‍ 110 100 120
ഉത്പാദനശേഷി കൂടിയ ഇനങ്ങള്‍      
ഒരു വയസ്സ് പ്രായം 55 50 60
രണ്ടു വയസ്സ് പ്രായം 110 100 120
മൂന്നു വയസ്സ് പ്രായം 165 50 175
വാഴ
വാഴയ്ക്ക് നനയാണ് പ്രധാനം. നേന്ത്രന് ആഴ്ചയില്‍ രണ്ടു നനയും മറ്റിനങ്ങള്‍ക്ക് ഒന്നു വീതവും. പുതയിടാമെങ്കില്‍ നനയുടെ ഇടവേള കൂട്ടാം. നട്ട് മൂന്ന് മാസമായ നേന്ത്രന് 60 ഗ്രാം യൂറിയയും 100 ഗ്രാം പൊട്ടാഷും  ചേര്‍ക്കുക. നാലാം മാസവും ഇതു തന്നെ മതി. തോട്ടം വൃത്തിയായി സൂക്ഷിക്കണം. തടതുരപ്പന്റെ ശല്യം ഉണ്ടാകാം. ഉണങ്ങിക്കരിഞ്ഞ ഇലകളും പുഴുകുത്തിയ പുറം പോളകളും നീക്കി ഇക്കാലക്‌സ് രണ്ട് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ സ്‌പ്രേ ചെയ്യുക.

റബ്ബര്‍
ചപ്പുചവറുകൊണ്ട് ചെറുതൈകളുടെ തടത്തില്‍ പുതയിടണം. വെട്ടുപട്ടയില്‍ ബോര്‍ഡോമിശ്രിതമോ ചൈനാ ക്ലേയോ തേക്കുക. ചെറുതൈകള്‍ക്ക് തെക്കുപടിഞ്ഞാറന്‍ വെയിലിനെതിരെ തണല്‍ നല്‍കണം. തൈകളുടെ തടിയില്‍ കട മുതല്‍ കവര വരെയുള്ള ഭാഗത്ത് ചുണ്ണാമ്പുകൊണ്ട് വെള്ള പൂശണം. വേനല്‍ക്കാലത്ത് റബ്ബര്‍ തോട്ടത്തില്‍ തീപിടുത്തം ഉണ്ടാകാതിരിക്കാന്‍ ഫയര്‍ ബെല്‍റ്റ് തീര്‍ക്കണം. നഴ്‌സറിയിലെ തൈകള്‍ക്ക് കുമിള്‍ ബാധ കണ്ടാല്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കണം. തൈകളില്‍ ഗ്രീന്‍ ബഡിങ് നടത്താനും യോജിച്ച സമയമാണിത്.


കുരുമുളക്
കൊടിത്തലകള്‍ രണ്ടും മൂന്നും മുട്ടുള്ള കഷണങ്ങളായി മുറിച്ച് കവറുകളില്‍ പോട്ടിങ് മിശ്രിതം നിറച്ച് വേരുപിടിപ്പിക്കാന്‍ നടുന്ന സമയമാണിത്. പോട്ടിങ് മിശ്രിതത്തില്‍ വാം കള്‍ച്ചര്‍ കൂടെ ചേര്‍ത്താല്‍ ചെടികള്‍ക്ക് കരുത്തും രോഗപ്രതിരോധ ശേഷിയും കിട്ടും. കൊടിത്തലകള്‍ വളര്‍ത്താന്‍ മുരിക്കിന്റ കമ്പുകള്‍ മുറിച്ചടുക്കാന്‍ പറ്റിയ കാലവുമാണിത്. മുറിച്ചെടുത്ത ശിഖരങ്ങള്‍ രണ്ടാഴ്ച തണലത്ത് കുത്തി നിര്‍ത്തുക. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടാം. ഫോണ്‍: 0460-2227287

ഏലം
നഴ്‌സറിയില്‍ തണല്‍ ക്രമീകരിക്കണം. നനയും മണ്ണിടലും പുതവെക്കലും തുടരുക. വെള്ളം നല്ല ശക്തിയായി ചീറ്റിയാല്‍ ഏലത്തോട്ടത്തില നിരവധി ചെറുകീടങ്ങളെ നശിപ്പിക്കാം. ജൈവനിയന്ത്രണത്തിന് പ്രാധാന്യം നല്‍കണം. കറ്റെ രോഗം ബാധിച്ച ചെടികള്‍ നശിപ്പിക്കുക. വെള്ളീച്ച, ജാസിഡ് തുടങ്ങിയ കീടങ്ങള നശിപ്പിക്കാന്‍ വെളുത്തുള്ളി, വേപ്പെണ്ണ, സോപ്പു മിശ്രിതം നല്ല സമര്‍ദത്തില്‍ തളിക്കുക.
ഇഞ്ചി, മഞ്ഞള്‍
ഇഞ്ചിക്കും മഞ്ഞളിനും വിളവെടുപ്പ് തുടരാം. ഇഞ്ചി വൃത്തിയാക്കി തൊലികളഞ്ഞ് ഉണക്കി ചുക്കുണ്ടക്കാം. വിത്തിനെടുത്ത ഇഞ്ചിയും മഞ്ഞളും കേടാകാതെ സൂക്ഷിക്കണം.

ജാതി, ഗ്രാമ്പു
ജാതിയില്‍ വിളവെടുപ്പ് തുടരാം. കായ്കള്‍ പുറംതോട് പൊട്ടി ജാതിവിത്ത് പത്രിയടക്കം. പുറത്തു കാണുന്ന പരുവത്തില്‍ വേണം വിളവെടുക്കാന്‍. പത്രി നീക്കി ജാതിക്ക പ്രത്യേകം ഉണക്കണം. ജാതിപത്രിക്ക് 10-15 ദിവസത്തെയും കായ്ക്ക് നാല് - എട്ട് ആഴ്ചക്കാലത്തെയും ഉണക്ക് വേണം.
ഗ്രാമ്പുവിന്റെ പൂമൊട്ടുകള്‍ പച്ചനിറം മാറി ഇളംചുവപ്പു നിറമാകുമ്പോള്‍ വിളവെടുക്കണം. ഇവ വെയിലത്ത് ഒറ്റനിരയായി നിരത്തി നാലഞ്ചു ദിവസം ഉണക്കിയാല്‍ നല്ല തവിട്ടു നിറമാകും. ഇതാണ് ഗ്രാമ്പു മൊട്ടിന്റെ ഉണക്കു പാകം. നന തുടരണം.
വിശദവിവരങ്ങള്‍ക്ക് കോഴിക്കോട് പെരുവണ്ണാമൂഴിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസേച്ചുമായി ബന്ധപ്പെടണം. ഫോണ്‍: 0496-2249371

എള്ള്
വിത്ത് വിതച്ച് 15 ദിവസത്തിനകം അധികമുള്ള തൈകള്‍ നീക്കി ഇടയിളക്കി കള പറിച്ച് നിലം ക്രമീകരിക്കുക. വിതച്ച് 25 ദിവസമാകുമ്പോള്‍ രണ്ടാമത്തെ ഇടയിളക്കല്‍ നടത്താം. തിങ്ങി ഞെരുങ്ങി വളരുന്ന തൈകള്‍ പിഴുതു നീക്കി തൈയ്യകലം 15 സെന്റീമീറ്റര്‍ ആയി നിലനിര്‍ത്തുക. മേല്‍വളമായി സെന്റിന് 130 ഗ്രാം യൂറിയ ചേര്‍ക്കണം. ആവശ്യത്തിന് നനയ്ക്കുക.

ഉഴുന്ന്, പയര്‍
രണ്ടാഴ്ച കൂടുമ്പോള്‍ നന നിര്‍ബന്ധം. വിതച്ച് 15, 20 ദിവസങ്ങളില്‍ ഇലകളില്‍ യൂറിയ തളിക്കാം. 20 ഗ്രാം യൂറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തയാറാക്കിയ ലായനി ഇത്തളിയായി നല്‍കിയാല്‍ ചെടിയുടെ കരുത്തും വിളവും കൂടും.

മാവ്
തൈകള്‍ക്ക് ആഴ്ചയില്‍ രണ്ടു നനയും മുതിര്‍ന്നവയ്ക്ക് ഒന്നു വീതവും നല്‍കണം. കണ്ണിമാങ്ങ പിടിച്ചു തുടങ്ങുമ്പോള്‍ തന്ന നനയ്ക്കണം. ചുവട്ടില്‍ പുതയിടണം. കായീച്ചയെ തുരത്താന്‍ തുളസിക്കെണി ഉപയോഗിക്കാം. അല്ലങ്കില്‍ മാവ് പൂത്തു തുടങ്ങുമ്പോള്‍ തന്നെ മീതൈല്‍ യൂജിനോള് കെണി (മെറ്റ്) 25 സെന്റിന് ഒരു കെണി എന്ന തോതില്‍ സ്ഥാപിക്കാം. 
കാര്‍ഷിക സര്‍വകലാശാലയുടെ വിവിധ ഗവേഷണ കേന്ദ്രങ്ങള്‍, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, വെള്ളായണണി, വള്ളാനിക്കര, പട്ടണക്കാട് കാര്‍ഷി, കോളേജുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്. കായീച്ചയെ നിയന്ത്രിക്കാന്‍ മാലത്തയോണ്‍ എന്ന കീടനാശിനി 20 മില്ലീ ലിറ്റര്‍ 10 ലിറ്റര്‍ വെള്ളത്തില്‍ അല്പം പഞ്ചസാരയും ചേര്‍ത്ത് മാങ്ങ വളര്‍ന്നു തുടങ്ങുന്നതോടെ സ്‌പ്രേ ചെയ്യുകയുമാവാം.
മരച്ചീനി
കുംഭം കപ്പ നടാന്‍ ചോജിച്ച സമയം. പുതുമഴ കിട്ടുന്നതോടെ കൂനകൂട്ടി നടുകയാണ് പതിവു രീതി. നട്ട കമ്പുകളില്‍ പ്ലാവില കുമ്പിള്‍ കുത്തി തണല്‍ നല്‍കണം. ചരിഞ്ഞ സ്ഥലങ്ങളില്‍ ചരിവിനു കുറുകെ തടം കോരി വേണം നടാന്‍. മരച്ചീനി നടുമ്പോള്‍ ഒരു ചുണ്ടിന് ഒരു കിലോ വീതം ജൈവവളം അടിവളമായി ചേര്‍ക്കണം. ശിഖരം വളരുന്ന ഇനങ്ങള്‍ 90ഃ90 സെന്റീമീറ്റര്‍ അകലത്തില്‍ നടുക. ഏഴു മാസം കൊണ്ട് വിളവെടുക്കാവുന്ന ഹ്രസ്വകാല ഇനങ്ങളായ കല്‍പ്പക, നിധി, വെള്ളായണി ഹ്രസ്വ എന്നിവ കാര്‍ഷിക സര്‍വകലാശാലയുടെ ഇനിപ്പറയുന്ന കേന്ദ്രങ്ങളില്‍ ലഭിക്കും.
കുമരകം : 0478-2524421, കായംകുളം : 0479-2443192, വെള്ളായണി : 0471-2383573

മധുരക്കിഴങ്ങ്
നനയ്ക്കാന്‍ സൗകര്യമുണ്ടെങ്കില്‍ രണ്ടാം വിളയ്ക്കുശേഷം മധുരക്കിഴങ്ങ് പാടത്ത് നടാം. ഉണക്കിന്റെ കാഠിന്യം കതുറയ്ക്കാന്‍ തടത്തില്‍ പുതയിടുകയോ ഉണങ്ങിയ ചാണകക്കട്ട കൂട്ടി വയ്ക്കുകയോ ചെയ്യാം.

ചേന
ചേന നടാന്‍ യോജിച്ച സമയമാണിത്. 60ഃ60ഃ45 സെന്റീമീറ്റര്‍ അളവിലുള്ള കുഴികള്‍ 90 സെന്റീമീറ്റര്‍ ഇടയകാലത്തിലെടുക്കുക. മേല്‍മണ്ണും രണ്ടര കിലോ കമ്പോസ്റ്റും ഇട്ട് കുഴി മൂടുക. കുഴിയില്‍ ഉദ്ദേശം ഒരു കിലോ തൂക്കം വരുന്നതും ഒരു മുളയെങ്കിലും ഉള്ളതുമായ ചേനവിത്ത് നടാം. നടുന്ന ചേനക്കഷ്ണം ചാണകപ്പാലില്‍ മുക്കി തണലത്ത് ഉണക്കിയെടുത്തതാകണം. നട്ടയുടന്‍ പുതയിടാം. വിത്തുചേന നട്ട ശേഷം മുളച്ചുകഴിഞ്ഞ് ചുവട്ടില്‍ നിന്ന് 15 സെന്റീമീറ്റര്‍ അകലത്തില്‍ വളമിട്ട് മൂടണം. ഒരു മാസം കഴിയുമ്പോള്‍ രണ്ടാം ഗഡു വളം ചേര്‍ക്കുക. വിത്തിന് മുകളില്‍ കരിയിലകൂട്ടി കുഴി കൂനയാക്കി മാറ്റി കൂവനയ്ക്കു മീതെയും പുതയിടണം. ഗജേന്ദ്ര, പത്മ തുടങ്ങിയവ മികച്ച ഇനങ്ങള്‍.

അടുക്കളത്തോട്ടത്തില്‍ ഈ മാസം 


മുളക്, വഴുതന, തക്കാളി


കായ് പിടിക്കുന്ന സമയത്ത് മൂന്നു-നാല് ദിവസത്തില്‍ ഒരു നന. സെന്റിന് 160-200 ഗ്രാം യൂറിയയും 80 ഗ്രാം പൊട്ടാഷും ചേര്‍ക്കുക. വളം തൈകള്‍ക്കു ചുറ്തറും വിതറി മണ്ണില്‍ കൊത്തിച്ചേര്‍ക്കാം. ഇളകിയ മണ്ണ് ചുറ്റും കൂട്ടണം. ജൈവ കൃഷിയില്‍ മണ്ണിര കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക്, ചാരം, എല്ലുപൊടി എന്നിവ ഉപയോഗിക്കാം. കുമ്മായം ചേര്‍ത്താല്‍ പൊതുവെ രോഗബാധകള്‍ കുറയും. വഴുതനയില്‍ കായും തണ്ടും തുരക്കുന്ന കീടം ഈ മാസം ഉണ്ടാകാം. പുഴുകുത്തിയ ഭാഗങ്ങള്‍ മുറിച്ചു നീക്ക തീയിടുക; ചടികള്‍ വെളുത്തുള്ളി-വേപ്പെണ്ണ-സോപ്പ് മിശ്രിതം, വേപ്പിന്‍കുരുസത്ത്, മീനെണ്ണ ഇമല്‍ഷന്‍ എന്നിവയിലൊന്ന് തളിക്കുക. ബാക്ടീരിയല്‍ വാട്ടവും കരിച്ചിലും നിയന്ത്രിക്കാന്‍ ഉണങ്ങിയ ചുവട് നശിപ്പിച്ച് മറഅറു ചെടികളുടെ ചുതറ്റുമുള്ള തടങ്ങളില്‍ രു സന്റിന് 400 ഗ്രാം വീതം കുമ്മായം വിതറി മണ്ണില്‍ ചേര്‍ക്കണം. വഴുതനയില്‍ ഹരിതയും നീലിമയും, തക്കാളിയില്‍ ശക്തി, മുക്തി, അനില എന്നിവയും മുകളില്‍ ഉജ്ജ്വല, മഞ്ജരി, അനുഗ്രഹ എന്നിവയും ബാക്ടീരിയല്‍ വാട്ടം ചെറുക്കുന്ന ഇനങ്ങളാണ്.

ചീര
അടി വളര്‍ന്ന ചീരയുടെ ആദ്യവിളവെടുപ്പ് കഴിഞ്ഞാല്‍ ജൈവ വളങ്ങള്‍ ചേര്‍ക്കാം. മണ്ണിര കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക്, ....... എന്നിവ ഉപയോഗിക്കാം. കീടനിയന്ത്രണത്തിന് വെളുത്തുള്ളി-വേപ്പെണ്ണ-സോപ്പ് മിശ്രിതമോ വേപ്പിന്‍കുരു സത്തോ മതി.


വെള്ളരി വിളകള്‍
വെള്ളരി വിളകള്‍ പടര്‍ന്നു തുടങ്ങുമ്പോഴും കായ്ച്ചു തുടങ്ങുമ്പോളും ജൈവവളങ്ങള്‍ ചേര്‍ക്കാം. വളം ചെടികളുടെ ചുറ്റും ചേര്‍ത്ത് മണ്ണിളക്കണം. ഇടക്കിടെ ചാണകസ്ലറി ഒഴിക്കുന്നതും നല്ലതാണ്. നാലു ദിവസത്തിലൊരിക്കക്കതല്‍ നനയ്ക്കണം. നന കൂടിയാല്‍ അഴുകല്‍ രോഗമുണ്ടാകും എന്നോര്‍ക്കുക. സ്യൂഡോമോണസ് 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ സ്‌പ്രേ ചെയ്യുന്നതും ചുവട്ടില്‍ ഒഴിക്കുന്നതും രോഗബാധ കുറയ്ക്കും. മഞ്ഞള്‍പ്പാട്ടയിലോ തകിടിലോ ആവണക്കെണ്ണ തേച്ച് പച്ചക്കറികള്‍ക്കിടയില്‍ നാട്ടുകയോ കെട്ടിയിടുകയോ ചെയ്യാമെങ്കില്‍ ചെറുപ്രാണികളെ ആകര്‍ഷിച്ച് നശിപ്പിക്കാം.
-സുരേഷ് മുതുകുളം

Share your comments