Cash Crops

സ്ത്രീ ആരോഗ്യത്തിന് ശതാവരിക്കിഴങ്ങ്

ശതാവരിക്കിഴങ്ങ്

സഹസ്രമൂലി എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന ശതാവരിക്കിഴങ്ങ് ആരോഗ്യ ജീവിതത്തിന് ഏറെ ഗുണങ്ങൾ പകർന്നു നൽകുന്നു. ശതാവരി കിഴങ്ങ് ഔഷധ യോഗ്യവും അതുപോലെ ഭക്ഷ്യയോഗ്യവുമാണ്. ഇതിൻറെ കിഴങ്ങാണ് പ്രധാനമായും ഔഷധ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത്. സ്ത്രീ ആരോഗ്യത്തിന് ശതാവരിക്കിഴങ്ങ് ഉപയോഗം ഏറെ ഫലപ്രദമാണ്.

മുലപ്പാൽ ഉണ്ടാകുവാൻ ശതാവരി കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് തേനിലോ പാലിലോ ചേർത്തു കഴിച്ചാൽ മതി. കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് തേൻ ചേർത്ത് കഴിച്ചാൽ സ്ത്രീകളുടെ അമിത രക്തസ്രാവം മാറും. കൂടാതെ ആർത്തവസംബന്ധമായ പ്രശ്നങ്ങൾ മാറുവാൻ ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15 മില്ലി എടുത്ത് അത്രതന്നെ വെള്ളവും ചേർത്ത് ദിവസവും രണ്ടു നേരം കഴിച്ചാൽ മതി.

പ്രസവാനന്തരം സ്ത്രീ ആരോഗ്യം വീണ്ടെടുക്കാൻ വേണ്ടി ശതാവരിക്കിഴങ്ങ് നൽകാറുണ്ട്. ശതാവരി കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് രാമച്ച പൊടി ചേർത്ത് പുരട്ടുകയും കഴിക്കുകയും ചെയ്യുകയും വഴി മൂത്ര കടച്ചിൽ മാറും. കാൽസ്യം, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമായ ശതാവരിക്കിഴങ്ങ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം ബലപ്പെടുത്തുന്നു.

സസ്യങ്ങളിൽ ചുറ്റി പടർന്ന് വളരുന്ന ഒരു വള്ളിച്ചെടിയാണ് ഇത്. മണൽ കലർന്ന എക്കൽ മണ്ണിൽ നന്നായി ശതാവരിക്കിഴങ്ങ് കൃഷി ചെയ്യാം. സൂര്യപ്രകാശം ലഭ്യമാകുന്ന ഇടം തെരഞ്ഞെടുത്ത തൈകൾ ഉൽപാദിപ്പിക്കാം. വിത്തുകളാണ് നടുന്നതെങ്കിൽ, ബീജാങ്കുരണം ശേഷി ഇവയ്ക്ക് കുറവായതിനാൽ ഇവ പെട്ടെന്ന് തന്നെ പോളിത്തീൻ ബാഗുകളിൽ മാറ്റിത്തരാം.

 രണ്ടു മാസം പ്രായമാകുമ്പോൾ തൈകൾ കൃഷി സ്ഥലത്തേക്ക് പറിച്ചു നടാം. കൃഷിചെയ്യാൻ ആരംഭിക്കുമ്പോൾ നാലടി അകലം എങ്കിലും തൈകൾ തമ്മിൽ പാലിക്കണം. വേനൽക്കാലത്ത് നന ഏറ്റവും പ്രധാനപ്പെട്ടതാണ്. ചെടിക്ക് താഴെ കളകൾ വളരാൻ അനുവദിക്കരുത്. ആറുമാസം കൂടുമ്പോൾ ജൈവവളം പ്രയോഗിച്ചാൽ കൂടുതൽ വിളവ് ലഭിക്കും.

Asparagus, also known as Sahasramuli in Sanskrit, has many health benefits. Asparagus is medicinal as well as edible. Its tubers are mainly used for medicinal purposes. The use of asparagus is very effective for women's health. To make breast milk, it is enough to mix crushed juice of asparagus with honey or milk. Excessive bleeding of women can be cured by consuming the juice of crushed potato with honey. Also, to get rid of menstrual problems, take 15 ml of mashed potato juice and add the same amount of water twice a day. After childbirth, asparagus is given to women to restore their health. Applying crushed asparagus juice mixed with ramacha powder and eating it will change the urinary excretion. Asparagus, which is rich in calcium and iron, strengthens bone and tooth health.

ശതാവരി കിഴങ്ങ് പാലിൽ ചേർത്ത് കഴിക്കുന്നത് വയറുകടി രോഗാവസ്ഥ മാറുവാൻ നല്ലതാണ്. ഇവ കൂടാതെ അർശസ്, മഞ്ഞപ്പിത്തം, അപസ്മാരം,കാലിലെ ചുട്ടുനീറ്റൽ തുടങ്ങിയ ചികിത്സയിലും ശതാവരിക്കിഴങ്ങ് ഉപയോഗപ്പെടുത്തുന്നു. ഇത്തരത്തിൽ നമ്മുടെ വീട്ടിൽ വിളയുന്ന പോഷകാംശങ്ങളുടെ കലവറയായ ഭക്ഷണപദാർത്ഥങ്ങളാണ് നാം കഴിക്കേണ്ടത്.


English Summary: Asparagus, also known as Sahasramuli in Sanskrit, has many health benefits. Asparagus is medicinal as well as edible

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine