Cash Crops

മാങ്ങയുടെ സുഗന്ധവും ഇഞ്ചിയുടെ മൂല്യവും

ഇഞ്ചി

മഞ്ഞൾ വർഗത്തിൽ പെട്ട ഒന്നാണ് മാങ്ങയിഞ്ചി. ഇഞ്ചിമാങ്ങ, കച്ചൂരം, ചണ, വെളുത്ത മഞ്ഞൾ എന്നിങ്ങനെ വിവിധ പ്രാദേശിക നാമങ്ങളിൽ ഇതറിയപ്പെടുന്നു. പടിഞ്ഞാറൻ രാജ്യങ്ങളിൽ സുഗന്ധവ്യജ്ഞനം എന്ന നിലയിൽ ഇതിനു സ്ഥാന മഹനീയം ആണ്. മഞ്ഞളി നോട് സാദൃശ്യമുള്ള ഇലകളും, ഇഞ്ചിയുടെ കിഴങ്ങു പോലെ തോന്നിപ്പിക്കുന്ന കായ്ഫലം ഇതിൻറെ പ്രത്യേകതകളാണ്. മാങ്ങയ്ക്ക് സമാനമാണ് ഇതിൻറെ സുഗന്ധം. ഒരു മീറ്ററോളം ഉയരം വയ്ക്കുന്നു.

കേരളത്തിൽ അച്ചാറുകൾ ഉണ്ടാക്കുവാൻ വേണ്ടിയും, കറിമസാല കൂട്ടുകൾക്ക് വേണ്ടിയും ഇഞ്ചിമാങ്ങ ധാരാളമായി ഉപയോഗിക്കുന്നു. ഇതിൻറെ കിഴങ്ങിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ സുഗന്ധ വസ്തുക്കളുടെ നിർമ്മാണ പ്രക്രിയയിൽ പ്രധാന ചേരുവയായി മാറുന്നു. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് ഇതിന് കൃഷിയിൽ രീതി.

ഏതു സീസണിലും മാങ്ങ ഇഞ്ചി നടാം. നിരവധിപേർ പൂന്തോട്ടങ്ങൾ മനോഹരം ആക്കുവാനും മാങ്ങയിഞ്ചി വച്ചുപിടിപ്പിക്കുന്നു. വിശപ്പില്ലായ്മ അകറ്റുവാനും, മലബന്ധം പോലുള്ള ഉദരസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുവാനും ഇതിൻറെ ഉപയോഗം കൊണ്ട് സാധ്യമാവും. ഗ്രോ ബാഗിലോ, മണ്ണിലോ നമുക്ക് കൃഷി ചെയ്യാം. ഇഞ്ചി, മഞ്ഞൾ കൃഷി ചെയ്യുന്ന ഈ സമയങ്ങളിൽ മാങ്ങ ഇഞ്ചി നടാൻ ഉത്തമമാണ്.

ഇതിനെ ധാരാളമായി വെയിൽ ലഭ്യമാകുന്ന സ്ഥലം തെരഞ്ഞെടുക്കുകയോ, അല്ലെങ്കിൽ മഴ നല്ലപോലെ ലഭ്യമാകുന്ന സ്ഥലം തിരഞ്ഞ് പോകുകയോ വേണ്ട. നിങ്ങളുടെ സൗകര്യാർത്ഥം എവിടെവേണമെങ്കിലും മാങ്ങ ഇഞ്ചി കൃഷി ചെയ്യാം. ജൈവസമ്പുഷ്ടമായ മണ്ണിൽ കൃഷി ഒരുക്കാം. മണ്ണും ചാണകപ്പൊടിയും അല്പം എല്ലുപൊടിയും ചേർത്ത് നടീൽ മിശ്രിതം തയ്യാറാക്കാം. 60% മിശ്രിതം മാത്രം ഗ്രോബാഗിൽ നിറച്ചാൽ മതി. വളർച്ചയുടെ ഘട്ടം അനുസരിച്ചാണ് ഗ്രോ ബാഗ് മിശ്രിതം പൂർണ്ണമായും നിറയ്ക്കേണ്ടത്. ഇതിനുശേഷം ഇഞ്ചിയുടെ മേൽമണ്ണും ചപ്പുചവറുകളും കൊണ്ടു നിറയ്ക്കാം.

Mango Ginger is a member of the genus Turmeric. It is also known by various local names such as ginger, turmeric, jute and white turmeric. It has a great place as a spice in western countries. It is characterized by turmeric-like leaves and ginger-like fruit. It smells like mango. It grows to a height of about one meter.

In Kerala, ginger mango is widely used for making pickles and curry seasonings. The oil extracted from its tuber becomes an important ingredient in the process of making spices. The method of cultivation is very suitable for the climate of Kerala. Mango and ginger can be planted in any season.

യാതൊരുവിധത്തിലുള്ള കീടബാധകളും മാങ്ങയിഞ്ചിയേ ആക്രമിക്കില്ല. ഇഞ്ചിയും മഞ്ഞളും പരിചരിക്കുന്ന പോലെ തന്നെ മാങ്ങ ഇഞ്ചിയും പരിചരിച്ചാൽ മതി. വെള്ളം ഒരിക്കലും പതിവ് ഇതിനു ഒഴിച്ച് കൊടുക്കരുത്.


English Summary: Mango ginger is a member of the genus Turmeric. It is also known by various local names such as ginger, turmeric, jute and white turmeric

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine