Cash Crops

നെല്ലിനെ ബാധിക്കുന്ന കുഴൽപുഴു

നെല്ലിനെ ബാധിക്കുന്ന കുഴൽപുഴു

നെൽകർഷകരെ വളരെയധികം ദുരിതത്തിലാക്കി ഉല്പാദന നഷ്ടമുണ്ടാക്കുന്ന ഒന്നാണ് കുഴൽ പുഴുവിന്റെ ആക്രമണം.

ലക്ഷണങ്ങൾ

വെള്ളകെട്ടു ള്ള പാടങ്ങളിലാണ് കുഴൽ പുഴുവിന്റെ ആക്രമണം സാധാരണയായ് കാണപ്പെടുക.

ഞാറ് നട്ട് മൂന്നാഴ്ച വരെ ആക്രമണം കാണപ്പെടും.

കുഴൽ പുഴു നെല്ലോലയുടെ അറ്റം മുറിച്ച് കുഴൽ പോലെയാക്കി, ഓലകളിലെ ഹരിതകം കാർന്നുതിന്നുന്നു. നെല്ലോലകളുടെ അറ്റം മുറിക്കുന്നതോടെ നെൽചെടികൾ മുഴുവൻ കുറ്റിയായ് മാറുന്നു.

പ്രതിരോധിക്കാൻ.

നെൽവയലിലെ കെട്ടികിടക്കുന്ന വെള്ളം വറ്റിച്ചുകളയുക. ഇതോടെ കുഴലാക്കി മാറ്റിയ നെല്ലോലകളിലൂടെ അടുത്ത ചെടിയിലേക്ക് വെള്ളത്തിലൂടെ ഒഴുകി എത്തുന്നത് തടസപ്പെടുന്നു.

പ്രതിരോധിക്കാൻ.

കരി ഓയിലോ, മണ്ണെണ്ണ യോ മുക്കിയ കയർ നെല്ലോലകളുടെ മുകളിലൂടെ വലിക്കുക.

25 കി.ഗ്രാം ഈർച്ചപ്പൊടി 1 ലിറ്റർ മണ്ണണ്ണ യുമായ് കലർത്തി ഒരേക്കർ പാടത്ത് വിതറുക.

രാസ നിയന്ത്രണങ്ങൾ

ആക്രമണം വളരെയധികം രൂക്ഷമാണങ്കിൽ മാത്രം രാസ നിയന്ത്രണങ്ങൾ പ്രയോഗിച്ചാൽ മതി.

ഫ്ളൂബെൻഡയാമൈഡ്

ആക്രമണം വളരെയധികം രൂക്ഷമാണങ്കിൽ മാത്രം ഫ്ളൂബെൻഡയാമൈഡ് (ഫേം) 1 മി.ലി 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.


English Summary: paddy diseas

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine