Cash Crops

സൂക്ഷിക്കുക നെൽകൃഷിയെ തകർക്കുന്ന പോളരോഗത്തെ

സൂക്ഷിക്കുക നെൽകൃഷിയെ തകർക്കുന്ന പോളരോഗത്തെ

നെൽകൃഷി ഉല്പാദനത്തെ ഗുരുതരമായ് ബാധിക്കുന്ന ഒരു കുമിൾ രോഗമാണ് പോള അഴുകൽ.

കൊടിയോല പ്രായം മുതൽ പാലുറക്കുന്നത് വരെയുള്ള സമയത്താണ് പോള അഴുകൽ രോഗം മിക്കവാറും കാണപ്പെടുക.

പതിവിൽ കൂടുതലായ് കാണപ്പെടുന്ന ഈർപ്പം, രോഗം കൂടുതൽ വ്യാപിക്കുന്നതിനും കാരണമാകും.വൈകിനടുന്ന വയലുകളിലാണ് രോഗം കൂടുതലായ് കാണപ്പെടുന്നത്.

പോള രോഗം

പ്രത്യേക ആകൃതിയില്ലാതെ പുള്ളിക്കുത്തുകൾ പ്പോലെ നെൽചെടിയിൽ കാണപ്പെടുന്ന ഈ രോഗം ആദ്യം കാണപ്പെടുന്നത് കതിർകുലയെ പൊതിഞ്ഞ് നിൽക്കുന്ന പോളയിലാണ്.

പുള്ളിക്കുത്തുകൾ ക്രമേണ ചാരനിറവും ചുറ്റും തവിട്ടുനിറമുള്ള പാടുകളായ് ഇല പോള മുഴുവൻ വ്യാപിക്കുന്നു.

പോള അഴുകി രോഗം ശക്തമായ് മാറിയാൽ കതിർ കുലകൾ പുറത്തേക്ക് വരാതിരിക്കുകയോ അല്ലെങ്കിൽ കതിർ തന്നെ അഴുകുകയോ ചെയ്യും. ഇത് നെൽകൃഷിയിലെ കനത്ത ഉല്പാദന നഷ്ടത്തിനും കാരണമാകും.

രോഗം തുടക്കത്തിൽ തന്നെ അഞ്ച് ശതമാനത്തിൽ കൂടുതൽ ചിനപ്പുകളിൽ ശ്രദ്ധയിൽ പെട്ടാൽ എത്രയും പെട്ടെന്ന് തന്നെ കുമിൾനാശിനികൾ പ്രയോഗിച്ച് രോഗത്തെ നിയന്ത്രിക്കേണ്ടതാണ്.


English Summary: pady disease pola rogam

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine