Cash Crops

വിളകളുടെ രോഗ നിയന്ത്രണത്തിൽ സ്ഥായിയായതും, ചിലവു കുറഞ്ഞതും, സുരക്ഷിതവുമായ മാർഗമാണ് തേവം കുരു­മു­ളക്‌

കുരു­മു­ളക്‌

കുരുമുളകിന് വിളവ് കൂട്ടാൻ

മണ്ണും കാലാ­വ­സ്ഥയും സംബ­ന്ധിച്ച്‌

കുരു­മു­ളക്‌ തോട്ട­ത്തിൽ ഇഞ്ചി, മഞ്ഞൾ, കച്ചോലം എന്നിവ കൃഷി­ചെ­യ്യു­ന്നത്‌ കുരു­മു­ള­കിന്റെ വിളവ്‌ വർദ്ധി­പ്പി­ക്കും.

കൃഷി­യു­മായി ബന്ധ­പ്പെ­ട്ടത്‌

മാതൃ സസ്യ­ത്തിൽ നിന്നും വേർപെ­ടു­ത്താതെ തന്നെ കുരു­മു­ളക്‌ വേറൊരു താങ്ങു­ചെ­ടി­യിൽ വളർത്തി 2-3 വർഷ­ത്തിനു ശേഷം മാതൃ­സ­സ്യ­ത്തിൽ വേർപെ­ടു­ത്തി­യാൽ അതി­ജീ­വ­ന­ശേഷി കൂടും.

സസ്യ­സം­ര­ക്ഷ­ണവും ആയി ബന്ധ­പ്പെ­ട്ടത്‌

തട­ത്തിലും ഒരു മീറ്റർ ഉയ­ര­ത്തിൽ ചെടി­യിലും കുമ്മായം തൂവി­യാൽ രോഗ­ങ്ങളെ ചെറു­ക്കാം.
ചെറിയ കല്ലു­കൾ വേരു­ക­ളുടെ ഭാഗത്ത്‌ വച്ചാൽ ഫൈറ്റോ­ഫ്ത്തോ­റ­മൂ­ല­മുള്ള ചീയൽ ചെറു­ക്കാം.

വിള­വെ­ടുപ്പും സംഭ­ര­ണവും സംബ­ന്ധിച്ച്‌

കുരു­മു­ളക്‌ ഒരു മിനിട്ട്‌ തിളച്ച വെള്ള­ത്തിൽ മുക്കി­യാൽ നിറവും അതു­വഴി വിപ­ണി­
മൂ­ല്യവും വർധി­ക്കും.
പറി­ച്ചെ­ടുത്ത കുരു­മു­ളക്‌ തിരി­കൾ ഒരു ദിവസം വെയി­ല­ത്തി­ട്ടാൽ മണി­കൾ വേർപ്പെ­ടു­ത്തി­യെ­ടു­ക്കു­ന്നത്‌ ( മെതി­ക്കു­ന്ന­ത്‌) എളു­പ്പ­മാ­കും.

കുരുമുളകിന്‍റെ കൂടപ്പിറപ്പാണ് ദ്രുതവാട്ടം. രോഗം വന്നാൽ പിന്നെ വലിയ പ്രതീക്ഷയ്ക്ക് വകയില്ല. കുമിൾനാശിനികളുടെ പ്രയോഗവും മറ്റ് രോഗ നിയന്ത്രണ മാർഗങ്ങളും ഒരു പരിധി വരെ മാത്രമേ രോഗത്തെ നിയന്ത്രിക്കാൻ പര്യാപ്തമാകുന്നുള്ളു എന്നത് ഒരു വസ്തുതയാണ്. വിളകളുടെ രോഗ നിയന്ത്രണത്തിൽ സ്ഥായിയായതും, ചിലവു കുറഞ്ഞതും, സുരക്ഷിതവുമായ മാർഗമാണ് രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങളുടെ കൃഷി. കുരുമുളകിന്‍റെ കാര്യത്തിൽ, 'തേവം' ഇതാദ്യമായി ഈ  ലക്‌ഷ്യം കൈവരിച്ചിരിക്കുകയാണ്!

ദ്രുതവാട്ടം ബാധിച്ച നശിച്ച തോട്ടത്തിൽ, തലയ്ക്ക് കൈവെച്ച നിൽക്കുന്ന പാവം കർഷകന്‍റെ ദയനീയമായ ചിത്രം മനസ്സിൽ ഒരു നീറുന്ന ഓർമയായി കൊണ്ടുനടന്ന നാളുകളിലാണ് രോഗപ്രതിരോധശേഷിയുള്ള ഒരിനം കുരുമുളകിനെ പറ്റി കാര്യമായി ചിന്തിക്കുന്നത്.തുടർന്ന് കുരുമുളകിന്‍റെ വിവിധ ഇനങ്ങളുടെ രോഗ പ്രതിരോധശേഷി വിലയിരുത്താനായുള്ള ഒരു ശാസ്ത്രീയ പഠനം ആരംഭിച്ചു.

അങ്ങനെ ദ്രുതവാട്ടത്തിന്‍റെ ഈറ്റില്ലമായ തോട്ടങ്ങളിൽ, നിരവധി വർഷങ്ങളിൽ വിവിധ കുരുമുളകിനങ്ങൾ പരീക്ഷിച്ചതിൽ നിന്നാണ് ‘തേവ’ത്തിന്‍റെ രോഗപ്രധിരോധശേഷി ബോധ്യമാകുന്നതും,തുടർന്ന് ഇതിൻറെ പിറവിയും . 1990 കളിൽ Tata Tea Ltd. ൻറെ  വാൽപ്പാറ (Valparai)   estate ൽ ആരംഭിച്ച പഠന നിരീക്ഷണം, കേരളത്തിലെ പല സ്ഥലങ്ങളിലും , കർണാടകത്തിലും വീണ്ടും ആവർത്തിച്ച്‌ ഈ ഇനത്തിന്‍റെ രോഗപ്രതിരോധ ശേഷി  ഉറപ്പുവരുത്തുകയുണ്ടായി . 2005 ലാണ്  രോഗ പ്രതിരോധ ശേഷിയും , ഉദ്പാദന മികവും,ഗുണമേന്മയും  അടിസ്ഥാനമാക്കി ‘തേവം’, ഔദ്യോഗികമായി റിലീസ് ചെയ്യുന്നത്.

 ‘തേവൻമുണ്ടി’ എന്ന നാടൻ ഇനത്തിൽ നിന്ന് നിർധാരണം(selection) വഴി കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം ഉരുത്തിരിച്ചെടുത്തതാണ് 'തേവം'. ഇതിനകം, 'തേവം' കുരുമുളക് കർഷകർക്ക് ഏറ്റവും പ്രിയമുള്ള ഇനമായി മാറിയിട്ടുണ്ട്. കർണ്ണാടകത്തിലെ Sakelaspur ൽ ഉള്ള  Geetha estate ൽ (15 ha) 'തേവ'ത്തിന്‍റെ വിവിധ പ്രായത്തിലുള്ള 2020 വള്ളികൾ ഇപ്പോഴുണ്ട്. 'മറ്റെല്ലാ കുരുമുളകിനങ്ങളിലും വെച്ച്  'തേവം' ആണ് ഒന്നാം നമ്പർ ! രോഗപ്രതിരോധ ശേഷിയുടെ കാര്യത്തിലും, ഗുണത്തിന്‍റെ കാര്യത്തിലും,ഉത്പാദനമികവിലും ‘തേവം’ മുന്നിലാണ്'.

കൂടുതൽ വിവരങ്ങൾക്ക്,
 
1) ATIC Manager, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം,മേരിക്കുന്ന് P.O  കോഴിക്കോട്-12, phone: 0495 2730704

2) Head, ICAR-IISR Regional Station, Appangala
Phone:  08272245451/  08272245514/   08272298574


English Summary: THEVAM PEPPER FOR BETTER YIELD OF PEPPER

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine