Cash Crops

അത്യൂൽപാദന ശേഷിയുള്ള ഇനങ്ങളുടെ ടോപ്പ്ഷൂട്ട് ഉപയോഗിച്ച് തയ്യാറാക്കിയ കുരുമുളക് തൈകൾ വിതരണം തൂടങ്ങി

ടോപ്പ്ഷൂട്ട് കുരുമുളക് തൈകൾ

അത്യൂൽപാദന ശേഷിയുള്ള ഇനങ്ങളുടെ ടോപ്പ്ഷൂട്ട് ഉപയോഗിച്ച് തയ്യാറാക്കിയ കുരുമുളക് തൈകൾ വലിയ ചട്ടികളിലും വീപ്പകളിലും നട്ടാൽ കുറ്റികുരുമുളക് കൃഷിയെക്കാൾ ലാഭകരവും,ആദായകരവുമാണ്.

ഇത്തരം ടോപ്പ് ഷൂട്ട് തൈകൾ ചുവട് ഭാഗം മുതൽ പാർശ്വശിഖരങ്ങൾ വളരുന്നതിനാലും,സാധാരണ കുരുമുളക് തൈകളെ അപേക്ഷിച്ച് ധാരാളം ശിഖരങ്ങളും,ഉപവള്ളികളും ഉണ്ടാവുന്നതിനാൽ കോൺക്രീറ്റ് തൂണുകൾ/ഇരുമ്പ് പൈപ്പ്/PVCപൈപ്പ്/കോളം മെതേഡ്/ഉണക്കതടി എന്നിവ താങ്ങുമരങ്ങളായി ഉപയോഗിക്കുന്ന വിയറ്റ്‌നാം,കംബോഡിയ തുടങ്ങിയിടങ്ങിയിടങ്ങളിൽ കൃഷിയിൽ വളരെയധികം ഉപയോഗിച്ച് വരുന്നു.

ഇത്തരം നൂതനമായ പലകൃഷിരീതികൾ മലയാളി മലയാള നാട്ടിൽ പരീക്ഷിക്കാൻ തുടങ്ങയെങ്കിലും നടീൽ വസ്തു പഴയ ചെന്തല(runner) തന്നെയാണ്,നൂതന കൃഷിരീതികളുടെ അഭിവാജ്യഘടകമായ കേറുതല (topshoot) ഉപയോഗച്ചുള്ള നടീൽവസ്തു ഇപ്പോഴും മലയാളിക്ക് കിട്ടാകനിയാണ്.അത്യൂൽപാദന ശേഷിയുള്ള ഇനങ്ങളുടെ കേറുതല ഉപയോഗിച്ചുള്ള നടീൽ വസ്തുകളുടെ അപര്യാപ്തത പലപ്പോഴും നൂതന കൃഷിരീതികളുടെ പരാജയങ്ങൾക്കും ഒരു കാരണമാണ്.

കേരളത്തിൽ 2016 മുതൽ വ്യാപകമായി കൊണ്ടിരിക്കുന്ന ഇത്തരം നൂതന രീതികളിൽ മുതൽമുടക്കിൽ നഷ്ടം മാത്രമെ രേഖപെടുത്തിയിട്ടുള്ളൂ എന്നതാണ് മലയാളിയുടെ ചരിത്രം.

തികച്ചും കൗതുകവും,ആരംഭശൂരത്വത്തോടെ ഇറങ്ങിയ പുതുകർഷകർ ആഴത്തിൽ പഠനം നടത്താതും,മനസ്സിലാക്കാൻ ശ്രമിക്കാത്തതുമാണ് ഇത്തരം അമിളികൾ പിണയാൻ കാരണം.

മികച്ച ഇനങ്ങളുടെ കേറുതല  തൈകൾക്കും,കൃഷിരീതികൾക്കും ബന്ധപ്പെടുക.

Mr. VishnuLal. L

Plantation Crops & Farm Consultancy

ഫോൺ: +91 7012316091


English Summary: Topshoot pepper seedlings distribution started : apply soon

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine