Fruits

മൂട്ടിപ്പഴത്തെ പരിചയപ്പെടാം

muttipazham

മരത്തിന്റെ മൂട്ടിൽ ഉണ്ടാകുന്നതു കൊണ്ടാണ് നാടൻ പേരായ മൂട്ടിപ്പഴം എന്നു പേര് വന്നത് എന്ന് കരുതാം. തൊടുപുഴ വണ്ണപ്പുറം മലേക്കുടിയിൽ വീട്ടിൽ  കർഷക ദമ്പതികളായ ബേബി ലിസി എന്നിവരുടെ വീട്ടിൽ 35 വർഷമായി വളർന്നു നില്കുന്ന മരമാണിത്. തൊമ്മൻകുത്ത് ഭാഗത്തുള്ള വനത്തിൽ നിന്നാണ് ബേബി ഈ മരത്തിന്റെ തൈ കൊണ്ടുവന്നു വച്ചത്.

2 മരങ്ങൾ അടുത്തടുത്തു വച്ചു. ഒരു മരത്തിൽ നിറയെ കായ്ക്കും, മറ്റൊന്നിൽ അധികമില്ല. കായ് ഉണ്ടാകുമ്പോൾ ബ്രൗൺ കളർ ആണ്. പഴുത്താൽ നല്ല ചുവപ്പു നിറവും. ചെറിയ പുളിയോടു കൂടിയ മധുര മാണിതിന്. കുട്ടികൾ പറിച്ചു കൊണ്ടു പോകും. ഇതിന്റെ തൊണ്ട് അച്ചാറിടാനും നല്ലതാണ്. വളരെ ഔഷധ ഗുണമുള്ള പഴമാണിതെന്ന് വിദഗ്ധർ പറയുന്നു. മാസങ്ങളോളം കേടുകൂടാതെയിരിക്കുമത്രേ. 

 


2 മരങ്ങൾ വച്ചാലേ കായ്ക്കൂ എന്നത് വിദഗ്‌ധാഭിപ്രായം അല്ല. എന്നാൽ ഒരു മരം ഉള്ളയിടങ്ങളിൽ കായ് ഉണ്ടാകുന്നുണ്ട്. എന്നാൽ കായുടെ ഉള്ളിൽ ഫലം ഇല്ല. വെറും തൊണ്ട് മാത്രം.വനത്തിൽ കാണുന്ന മരങ്ങളുടെ ചുവട്ടിലാണ് കായുണ്ടാവുക. എന്നാൽ ബേബി വീട്ടിൽ കൊണ്ടുവന്ന് വച്ചതിൽ മരത്തിന്റെ മുകളിലേയ്ക്കും ഉണ്ടായി. ബേബിക്ക് മുട്ടിപ്പഴം കൂടാതെ റംബൂട്ടാൻ, മാംഗോസ്റ്റിൻ, റബ്ബർ, ജാതി തുടങ്ങിയ കൃഷിയുമുണ്ട്. കാണാനും അതി മനോഹരമായ ഈ പഴങ്ങൾ കാണാൻ പോലും നിരവധിയാൾക്കാർ ബേബിയുടെ വീട്ടിൽ വരുന്നുണ്ട്. നടൻ ശ്രീനിവാസനും ഇതിന്റെ തൈ ബേബിയോട് വാങ്ങിയിട്ടുണ്ട്. ബേബിയുടെ ഫോൺ നമ്പർ 8075910944.

 

- Bainda, Alappuzha


Share your comments