Vegetables

സ്വർണ ചിപ്പിക്കൂൺ കൃഷിചെയ്യാം

golden oyster mushroom

ഔഷധ ഗുണത്തിലും പോഷക ഗുണത്തിലും മണത്തിലുമെല്ലാം മികച്ച് നില്‍ക്കുന്ന ഒന്നാണ് ചിപ്പിക്കൂണ്‍. അവസ്ഥക്കെല്ലാം പരിഹാരം നല്‍കി ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറക്കുന്നതിനും കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും ചിപ്പിക്കൂണ്‍ സഹായിക്കുന്നുണ്ട്. പ്ലൂറോട്ടസ് ജനുസിൽ വിവിധ നിറത്തിലും തരത്തിലുംപെട്ട നാൽപതിലധികം കൂണുകളുണ്ട്. സ്വർണ വർണത്തിൽ ആകർഷകമായ ഇനമാണ് സ്വർണ ചിപ്പിക്കൂൺ. തൂവെള്ള നിറത്തിലുള്ള പ്ലൂറോട്ടസ് ഫ്ലോറിഡ, ഇളം വെള്ള നിറത്തിലും നീല നിറത്തിലുമുള്ള അൽമേറിയസ്, പിങ്ക് നിറത്തിലുള്ള ഇയോസ്‌, ചാര നിറത്തിലുള്ള സജോർ കാജൂ എന്നീ ഇനങ്ങൾ കേരളത്തിൽ സാധാരണ കാണുന്ന കൂൺ ഇനങ്ങളാണ്.ഇവയെ പോലെ തന്നെ വളർത്തിയെടുക്കാൻ സാധിക്കുന്ന ഇനമാണു സ്വർണ.ചിപ്പിക്കൂൺ. ഈ കൂണുകളുടെ മുകൾ ഭാഗത്തിനു സ്വർണ മഞ്ഞ നിറവും അടിഭാഗത്തിനു തൂവെള്ള നിറവുമാണ്.

.സ്വർണ ചിപ്പിക്കൂൺ വിത്ത് ഉൽപാദനത്തിന് നെല്ല്, ചോളം തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കാം. വിത്ത്‌ തയാറാക്കുന്നതിന് 15 - 20 ദിവസം വേണ്ടിവരും. വയ്ക്കോൽ, റബർ മരപ്പൊടി തുടങ്ങിയവ ഉപയോഗിച്ചു കൂൺതടങ്ങൾ ഉണ്ടാക്കി 25 -30 ദിവസത്തിനുള്ളിൽ ആദ്യ വിളവെടുപ്പ് നടത്താം.ഒരു കൂൺ തടത്തിൽ നിന്ന് 750 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ വിളവു ലഭിക്കുന്ന ഈ ഇനം കൂൺ വിപണിയിലെ പ്രിയ താരമാണ്. രുചിയിലും ഗുണത്തിലും മറ്റു ചിപ്പിക്കൂണുകളെ പോലെ തന്നെയാണ് സ്വർണ ചിപ്പിക്കൂണും.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox