1. Health & Herbs

പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ.. ശരീരഭാരം കുറയ്ക്കാം..

നമ്മുടെ വഴിയോരത്തും വീട്ടു പറമ്പിലും കാണുന്ന പേരയ്ക്കയ്ക്ക് നമ്മുടെ ആരോഗ്യ ജീവിതത്തിലുള്ള സ്ഥാനം വർണനാതീതമാണ്. ഔഷധഗുണങ്ങളുടെ കലവറയാണ് ഈ പഴവർഗം. അതി സ്വാദിഷ്ടം ഉള്ള ഈ പഴവർഗം വലിയ മാളുകളിൽ തുടങ്ങി വഴിയോര കച്ചവടക്കാരിൽ പോലും സുലഭമാണ്. ഒട്ടനവധി പോഷകാംശമുള്ള ഇതിൻറെ ഫലം മാത്രമല്ല ഇതിന്റെ ഇലക്കും നമ്മുടെ ആരോഗ്യ ജീവിതം മെച്ചപ്പെടുത്തുന്നതിൽ പ്രധാനം പങ്കുണ്ട്.

Priyanka Menon

നമ്മുടെ വഴിയോരത്തും വീട്ടു പറമ്പിലും കാണുന്ന പേരയ്ക്കയ്ക്ക് നമ്മുടെ ആരോഗ്യ ജീവിതത്തിലുള്ള സ്ഥാനം വർണനാതീതമാണ്. ഔഷധഗുണങ്ങളുടെ കലവറയാണ് ഈ പഴവർഗം. അതി സ്വാദിഷ്ടം ഉള്ള ഈ പഴവർഗം വലിയ മാളുകളിൽ തുടങ്ങി വഴിയോര കച്ചവടക്കാരിൽ പോലും സുലഭമാണ്. ഒട്ടനവധി പോഷകാംശമുള്ള ഇതിൻറെ ഫലം മാത്രമല്ല ഇതിന്റെ ഇലക്കും നമ്മുടെ ആരോഗ്യ ജീവിതം മെച്ചപ്പെടുത്തുന്നതിൽ പ്രധാനം പങ്കുണ്ട്. ഇതിൻറെ ഇലകൊണ്ട് ഉണ്ടാക്കുന്ന ചായ പോഷകമൂല്യത്തിന്റെ കാര്യത്തിൽ മറ്റു ചായകളെക്കാൾ മുൻപന്തിയിലാണ്. ആൻറി ഓക്സിഡെന്റുകളാൽ സമ്പന്നമാണ് ഇതിൻറെ ഇല. പേരയില ചായയുടെ ഉപയോഗം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ നീക്കം ചെയ്യുവാനും ശരീരഭാരം കുറയ്ക്കുവാനും മികച്ചതാണ്. ഇതിൻറെ ഉപയോഗം കാർബോഹൈഡ്രേറ്റ് ഷുഗർ ആയി മാറ്റുന്ന പ്രക്രിയയെ തടയുന്നു. ഇക്കാരണം കൊണ്ടാണ് ശരീരഭാരം കുറയുന്നത്. ഇലയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഘടകങ്ങൾ മോണയിലെ പഴുപ്പ്, വായിലെ വ്രണങ്ങൾ, പല്ലുവേദന തുടങ്ങിയവയെല്ലാം അകറ്റുന്നതിന് ഉത്തമമാണ്. പേരയില ഇട്ടു തിളപ്പിച്ച വെള്ളം തണുപ്പ് ആറിയതിനുശേഷം തലയിൽ തേച്ചു കുളിക്കുന്നത് മുടി വളർച്ച ത്വരിതപ്പെടുത്തുവാൻ മികച്ചതാണ്. ഇതിൻറെ ഉപയോഗ വയറു സംബന്ധമായ എല്ലാ രോഗങ്ങൾക്കുമുള്ള ഉത്തമ പ്രതിവിധിയാണ്. പേരയില ചായ ഗ്ലൂക്കോസ് തോത് നിയന്ത്രണവിധേയമാക്കാനും മികച്ചതാണ്. ശരീരത്തിലെ ടോക്സിനുകൾ നീക്കംചെയ്യാൻ ഇതിലും മികച്ചത് വേറെയില്ല. ഇതു കൊണ്ടുണ്ടാക്കിയ ചായ കുടിക്കുന്നത് വഴി ചർമത്തിലെ ചുളിവുകളും പാടുകളും മാറുകയും നിറം വർദ്ധിക്കുകയും ചെയ്യുന്നു.

The use of tea leaves is good for removing bad cholesterol from the body and for weight loss. Its use inhibits the process of converting carbohydrates into sugar. This is why weight loss. The anti-bacterial properties contained in the leaves are good for removing gums, mouth sores and toothaches. It is best to apply boiled water on the scalp after cooling to accelerate hair growth.

പേരയുടെ തളിരിലകൾ 5 എണ്ണം എടുത്തു എടുത്തു ഒരു കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച് അതിൽ അര ടീസ്പൂൺ തേയില പൊടിയും ആവശ്യാനുസരണം പഞ്ചസാരയും ചേർത്ത് അരച്ചു ആണ് ഉപയോഗിക്കേണ്ടത്. സാധാരണ വെള്ളത്തിലിട്ട് തിളപ്പിച്ച് ഉപയോഗിക്കുന്നതും പേരയിലകൾ ഉണക്കിപ്പൊടിച്ച് വെള്ളത്തിൽ ചേർത്ത് ഉപയോഗിക്കുന്നതും ഒരേ ഗുണം തന്നെ പ്രധാനം ചെയ്യുന്നു. വൈറ്റമിൻ സി ധാരാളം ഉള്ളതിനാൽ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ ഫലവത്താണ് ഇതിൻറെ പ്രയോഗം. അതുകൊണ്ടുതന്നെ മൂല്യവത്തായ പേരയിലകൾ വെറുതെ കളയരുത്...

വിജയഗാഥ രചിച്ച ഒരു കഴുത ഫാമിന്റെ കഥ

ആപ്പിളിൽ താരം ഗ്രീൻ ആപ്പിൾ

മാതള മഹാത്മ്യം !

English Summary: Pera Tea

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters