1. Livestock & Aqua

പന്നിവളർത്താൽ മേഖലയിലെ പ്രശ്നങ്ങൾ എങ്ങനെ മറികടക്കാം?

അങ്കമാലി ഡയറീസ് എന്ന അടുത്തകാലത്തു ഇറങ്ങിയ സിനിമ  പന്നിവളർത്തലിനെയും ആ മേഖലയിലെ പ്രതിസന്ധികളെയും ഇതിൽ നിന്ന് ലഭിക്കുന്ന ലാഭത്തെയും ഒരുപാട്  കൊട്ടിയാഘോഷിച്ച ഒന്നാണ്.

KJ Staff
panni krishi
അങ്കമാലി ഡയറീസ് എന്ന അടുത്തകാലത്തു ഇറങ്ങിയ സിനിമ  പന്നിവളർത്തലിനെയും ആ മേഖലയിലെ പ്രതിസന്ധികളെയും ഇതിൽ നിന്ന് ലഭിക്കുന്ന ലാഭത്തെയും ഒരുപാട്  കൊട്ടിയാഘോഷിച്ച ഒന്നാണ്. എറണാകുളം ജില്ലയിലെ അങ്കമാലി പന്നി വളർത്തലിനും പന്നിയിറച്ചിക്കും പേരുകേട്ട സ്ഥലമാണ്. അങ്കമാലി പന്നി എന്നൊരു ഇനം തന്നെയുണ്ട് പന്നികൾക്കിടയിൽ. പന്നി വളർത്തൽ വളരെയേറെ ലാഭം നേടിത്തരുന്ന ഒന്നാണ് എന്ന് ഏവർക്കും അറിയാം. നിരവധി ഘടകങ്ങൾ ഇതിൽ ഉണ്ട്. ദ്രുതഗതിയിലുള്ള വളര്‍ച്ച, കൂടിയ പ്രജനനക്ഷമത, കുറഞ്ഞ ഗര്‍ഭകാലം, കുറഞ്ഞ തീറ്റച്ചെലവ്, മെച്ചപ്പെട്ട വിപണി എന്നിവ പന്നിവളര്‍ത്തലിന്റെ മേന്മകളില്‍ ചിലതാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും കേരളത്തിൽ പന്നി വളർത്തൽ വളരെയേറെ പ്രതിസന്ധി നേരിടുകയാണ്.

ഉത്പാദനക്ഷമതകൂടിയ വിദേശ ജനുസുകളായ ലാര്‍ജ് വൈറ്റ്, ഡുറോക്ക്, ലാന്‍ഡ്‌റേസ് തുടങ്ങിയ സങ്കരയിനങ്ങളാണ് ഇപ്പോള്‍കേരളത്തിൽ  ഏറെയും വളർത്തുന്നത്. ഹൈടെക് പന്നി ഫാമുകളുണ്ടെങ്കിലും പന്നിയെക്കുറിച്ചുള്ള അവജ്ഞ ഭൂരിഭാഗം പേരിലും നിലനില്‍ക്കുന്നതിനാല്‍ ആഗോള ഇറച്ചിയുത്പാദനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പന്നിവളര്‍ത്തല്‍ ഇവിടെ തഴയപ്പെട്ടിരിക്കുകയാണ്. മറ്റേതു ഫാമിങ്ങിനെയും അപേക്ഷിച്ച് പന്നിവളര്‍ത്തല്‍ മേഖലയില്‍ നിരവധി പ്രതിസന്ധികളുണ്ട്. പന്നിവളര്‍ത്തലിന്റെ ഏറ്റവും പ്രധാന പരിമിതി ഇതുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളാണ്. ശാസ്ത്രീയ രീതിയില്‍ പന്നിഫാമുകള്‍ തുടങ്ങുമ്പോള്‍ മലിനീകരണ നിയന്ത്രണത്തിന് സ്ഥായിയായ സംവിധാനം ഏര്‍പ്പെടുത്തണം. സാമുദായിക വിലക്കുകളും ഈ പ്രശ്‌നങ്ങള്‍ക്ക് വളം വെയ്ക്കുന്നു.
.

പന്നിക്കൂടുകള്‍ കഴുകുന്ന വെള്ളവും പന്നിയുടെ കാഷ്ഠവും ഏറ്റവും സുരക്ഷിതമായ രീതിയില്‍ കൈകാര്യം ചെയ്യണം. പന്നിക്കൂടുകള്‍ കഴിവതും ഒഴിഞ്ഞ സ്ഥലങ്ങളില്‍ ഉണ്ടാക്കണം. ഗോബര്‍ ഗ്യാസ് പോലെയുള്ള സംസ്‌ക്കരണ രീതികള്‍ അവലംബിക്കുന്നത് വളരെ പ്രയോജനം ചെയ്യും. പന്നിക്കൂടുകളിലെ ചീത്തമണം മാറാന്‍ സൂക്ഷ്മ ജീവികളടങ്ങിയ പ്രത്യേക ലായനികള്‍ ഇന്ന് ലഭ്യമാണ്. ഇവയുടെ ഉപയോഗം ചീത്തമണമുണ്ടാക്കുന്ന സൂക്ഷ്മ ജീവികളെ നശിപ്പിച്ച് പന്നിക്കൂടുകളിലെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. പന്നിക്കാഷ്ഠത്തില്‍ നിന്ന് ജൈവവാതകം ഉത്പാദിപ്പിച്ച് കര്‍ഷകന്റെ ആവശ്യത്തിനുള്ള പാചകവാതകമായി ഉപയോഗിക്കാവുന്നതാണ്. പന്നിക്കാഷ്ഠം ഉണക്കിയോ കമ്പോസ്റ്റാക്കിയോ നല്ല ജൈവവളമായി പ്രയോഗിക്കാവുന്നതാണ്

English Summary: pig farming problems and solutions

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds