News

രാജസ്ഥാനില്‍ 'പശു ആപ്'

രാജസ്ഥാനില്‍ പശുവില്പനയ്ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. ആറുമാസത്തിനകം ആപ് തയ്യാറാകുമെന്നും പശുക്കളെ വില്‍ക്കാനോ വാങ്ങാനോ ഉദ്ദേശിക്കുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനകരമാകുമെന്നും സംസ്ഥാന പശുസംരക്ഷണ മന്ത്രി ഓട്ടറാം ദേവര്‍സി പറഞ്ഞു. പശുക്കളുടെ ചിത്രം, കിട്ടുന്ന പാലിന്റെ കണക്ക്, വില തുടങ്ങിയ മുഴുവന്‍ കാര്യങ്ങളും രേഖപ്പെടുത്താന്‍ സാധിക്കും. പശുസംരക്ഷണത്തിന് ഒരു വകുപ്പുമന്ത്രിയുള്ള സംസ്ഥാനത്ത് ആ ആപ് യാഥാര്‍ത്ഥ്യമായാല്‍ അത് രാജ്യത്ത് ആദ്യത്തേതാകും. 


Share your comments