1. News

ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം

ക്ഷീരകര്ഷകരെ തൊഴിലുറപ്പ് പദ്ധതിയില് ഉള്പ്പെടുത്തമെന്ന് ക്ഷീരകര്ഷക കൂട്ടായ്മ സംസ്ഥാന ജന. സെക്രട്ടറിയും മേക്കാലടി ക്ഷീരസംഘം പ്രെസിഡന്റ് മായ ടി.പി ജോര്ജ്ജ് സംസ്ഥാന സര്ക്കാരിനോട് ആവശ്യപ്പെട്ടു. ലോകക്ഷീരദിനമായ ജൂണ് 1 മേക്കാലടി സംഘത്തില് പതാക ഉയര്ത്തി വൃക്ഷത്തൈ നട്ടു. On the world milk day June 1 ഒരു ദിവസം കേരളത്തിലെ ജനങ്ങളില് ഒരാള്ക്ക് 250 ഗ്രാം പാല് വച്ച് 87 ലക്ഷം ലിറ്റര് ഒരു ദിവസം കേരളത്തിന് ആവശ്യമുണ്ട്.

Arun T

ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തമെന്ന് ക്ഷീരകര്‍ഷക കൂട്ടായ്മ സംസ്ഥാന ജന.  സെക്രട്ടറിയും മേക്കാലടി ക്ഷീരസംഘം പ്രെസിഡന്റ്‌  മായ  ടി.പി ജോര്‍ജ്ജ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലോകക്ഷീരദിനമായ ജൂണ്‍ 1 മേക്കാലടി സംഘത്തില്‍ പതാക ഉയര്‍ത്തി വൃക്ഷത്തൈ നട്ടു.

On the world milk day June 1

ഒരു ദിവസം കേരളത്തിലെ ജനങ്ങളില്‍ ഒരാള്‍ക്ക് 250 ഗ്രാം പാല്‍ വച്ച് 87 ലക്ഷം ലിറ്റര്‍ ഒരു ദിവസം കേരളത്തിന് ആവശ്യമുണ്ട്. എന്നാല്‍ എട്ട് ലക്ഷം കര്‍ഷകരില്‍ നിന്ന് മൊത്തം 80 ലക്ഷം ലിറ്റര്‍ പാലാണ് ഒരുദിവസം കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. പ്രതിദിനം ഏഴ് ലക്ഷം ലിറ്റര്‍ പാല്‍ കേരളം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുകയാണ്. മില്‍മയും മറ്റ് സ്വകാര്യ കമ്പനികളും പുറമെ നിന്ന് വാങ്ങുന്ന പാല്‍ ഗുണനിലവാരം കുറഞ്ഞവയാണ്. എട്ട് ലക്ഷം കര്‍ഷകരില്‍ 2 ലക്ഷം കര്‍ഷകര്‍ അവരുടെ ആവശ്യം കഴിഞ്ഞ് ബാക്കി പാലാണ് മില്‍മ സംഘങ്ങളില്‍ അളക്കുന്നത്. ഇന്ന് പാലിന് 50 രൂപയാണ് ഒരു ലിറ്ററിന്. എന്നാല്‍ മില്‍മയില്‍ അളക്കുന്ന പാലിന് ശരാശരി 38 രൂപയാണ് കിട്ടുന്നത്. ഇങ്ങനെ വരുമ്പോള്‍ ക്ഷീരകര്‍ഷകന്  ഉല്‍പ്പാദനച്ചെലവ് കിട്ടുന്നില്ല.

Dairy farmer is not getting his expense

കാലിത്തീറ്റയുടെ അമിതമായ വില, പുല്ല് കിട്ടാനില്ല, വെളുപ്പിന് രണ്ട് മണിമുതല്‍ 12 മണിക്കൂര്‍ തൊഴുത്തില്‍ പണിയെടുത്താല്‍ കര്‍ഷകന് പണിക്കൂലി കിട്ടുന്നില്ല. ആയതിനാല്‍ തൊഴിലുറപ്പ് പദ്ധതിയില്‍  പെടുത്തിയാല്‍ കര്‍ഷകന് പിടിച്ച്‌നില്‍ക്കാന്‍ സാധിക്കും. മില്‍മയും സംസ്ഥാന സര്‍ക്കാരും സംഘങ്ങളില്‍ അളക്കുന്ന മുഴുവന്‍ പാലിനും ലിറ്റര്‍ ഒന്നിന് 10 രൂപ സബ്‌സിഡി നല്‍കുക ഇങ്ങനെ ചെയ്താല്‍ കേരളത്തില്‍ ഇന്നുള്ള തൊഴിലില്ലായ്മ പരിഹരിക്കാനും കേരളത്തിന് ആവശ്യമുള്ള പാല്‍ ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. മൃഗസംരക്ഷണ വകുപ്പും, ക്ഷീരവികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഈ ക്ഷീരദിനത്തില്‍ വര്‍ദ്ധിച്ച പ്രാധാന്യം നല്‍കണമെന്ന് ടി.പി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. കൂടാതെ ക്ഷീരമേഖലയിലും മില്‍മയിലും ഒഴിവ് വരുന്ന തസ്തികകളില്‍ ക്ഷീരകര്‍ഷകര്‍ക്കും അവരുടെ മക്കള്‍ക്കും നിശ്ചിത ശതമാനം ജോലിസംവരണം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു.

As per the vacancy in dairy sector and milma a percentage of dairy farmers and their children must be given employment.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുകലോക ക്ഷീരദിനം :പാലു വാങ്ങാം ഇനി ക്ഷീരദൂതൻ ആപ്പിലൂടെ

English Summary: Dairy farmers should be considered under daily wage scheme

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds