News

പുതിയ ഇനം ചെറുതേനീച്ചയെ കണ്ടെത്തി

honeybee

 

ഇന്ത്യയില്‍ നിന്ന് രണ്ടിനം പുതിയ ചെറുതേനീച്ചകളെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ഇതില്‍ ഒന്ന് കേരളത്തില്‍ നിന്നും മറ്റൊന്ന് മഹാരാഷ്ട്രയില്‍നിന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. ബംഗളൂരൂ കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രൊഫ. ശശിധര്‍ വിരക്മത്, മൂലമറ്റം സെയ്ന്റ് ജോസഫ്‌സ് കോളേജിലെ സുവോളജി അദ്ധ്യാപകനായിരുന്ന ഡോ. കെ. സാജന്‍ ജോസ് എന്നിവരാണ് ഇവയെ കണ്ടെത്തിയത്. അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ദ ബയോ സ്‌കാനിലാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ട്രൈഗോണ ഇറിഡിപെനിസ് ഇനത്തില്‍പ്പെട്ട ഒറ്റയിനം ചെറുതേനീച്ച മാത്രമേ കേരളത്തില്‍ ഉള്ളൂവെന്നാണ് കരുതിയിരുന്നത്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഇനം ലിസോ ട്രൈഗോണ ജനുസ്സില്‍ പെടുന്നതാണ്. ലിസോ ട്രൈഗോണ ചന്ദ്രൈ എന്നാണ് കേരളത്തില്‍ കണ്ടെത്തിയ ഇനത്തിനു നല്‍കിയിരിക്കുന്ന ശാസ്ത്രീയനാമം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വെട്ടുകല്ല് മടകളാണ് ഇതിന്റെ ആവാസകേന്ദ്രം. ഇവയുടെ തേന്‍കുടങ്ങള്‍ക്ക് വെള്ള നിറമായതിനാല്‍ വെണ്‍ചെറുതേനീച്ചകള്‍ എന്ന് ഇവയെ വിളിക്കാമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ മൂവാറ്റുപുഴ നിര്‍മ്മല കോളേജ് സുവോളജി വിഭാഗം മുന്‍ മേധാവി ഡോ. ഷാജു തോമസ് പറഞ്ഞു. ലിസോ ട്രൈഗോണ രേവണൈ എന്നാണ് മഹാരാഷ്ട്രയില്‍നിന്നു കണ്ടെത്തിയ ഇനത്തിന് നല്‍കിയ പേര്.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox