നായ്ക്കളും പല്ലു തേയ്ക്കണം

Saturday, 03 February 2018 01:59 By KJ KERALA STAFF
നായ് പ്രേമികളെ കുഴപ്പിക്കുന്ന കാര്യമാണ് വളര്‍ത്തു നായ്ക്കളുടെ വായ്‌നാറ്റം. നായ്ക്കള്‍ക്ക് വായ്ക്കകത്ത് വരുന്ന രോഗങ്ങളുടെ ആദ്യലക്ഷണം കൂടിയാണിത്. വായ്ക്കകത്തുണ്ടാകുന്ന അണുബാധ, മോണപഴുപ്പ്, വ്രണങ്ങള്‍, പല്ലുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍, മുഴകള്‍ എന്നിവയാണ്  വായ്‌നാറ്റത്തിന് കാരണം. കൂടാതെ ദഹനേന്ദ്രിയ രോഗങ്ങള്‍, വായു കോപം എന്നിവയും വായ്‌നാറ്റത്തിന് കാരണമാകും. രോഗങ്ങള്‍ തിരിച്ചറിയാന്‍ വെറ്ററിനറി സര്‍ജന്റെ സഹായം തേടണം. നായ്ക്കളെ വീട്ടില്‍ വച്ചു തന്നെ പരിശോധിക്കാന്‍ അവയുടെ വായ് തുറക്കാനുള്ള 'മൗത്ത് ഗാംഗ്' എന്ന ഉപകരണം ഉപയോഗിക്കാം. ഇത് ചെയ്യുമ്പോള്‍ നായയുടെ കടി കൊള്ളാതെ ശ്രദ്ധിക്കണം. 

വായ്‌നാറ്റത്തിന്റെ കാരണം കണ്ടുപിടിച്ചാല്‍ മാത്രമേ ഏതു ചികിത്സ വേണം എന്ന് നിശ്ചയിക്കാനാകൂ. ചിലപ്പോള്‍ ആന്റിബയോട്ടിക് മരുന്നുകള്‍ ഒരാഴ്ചയോളം
നല്‍കേണ്ടി വരും  മാംസാഹാരം കൂടുതല്‍ കഴിക്കുന്ന നായ്ക്കളിലാണ് വായ്‌നാറ്റം ക്രമാതീതമായി അനുഭവപ്പെടുന്നത്. പാകം ചെയ്ത നല്ല ഇറച്ചി മാത്രം വൃത്തിയായി നല്‍കുക എന്നതാണ് പരിഹാരം. ഇറച്ചിക്കടകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒരിക്കലും നല്‍കാതിരിക്കുക. ഒപ്പം നായ്ക്കളുടെ പല്ല് ദിവസവും തേയ്ക്കണം. തീരെ ചെറുപ്പത്തില്‍ തന്നെ ഈ ശീലം തുടങ്ങണം. ഇതിന് ടൂത്ത് ബ്രഷ് ഉപയോഗിക്കാം. വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള ടൂത്ത് പേസ്റ്റ് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഫ്‌ളൂറൈഡ് ഇല്ലാത്ത പേസ്റ്റ് ഉപയോഗിക്കുകയാണ് നല്ലത്. ദുസ്വാദും ദുര്‍ഗന്ധവുമുള്ള പേസ്റ്റുകള്‍ ഉപയോഗിക്കരുത്. ശീലിപ്പിച്ചു കഴിഞ്ഞാല്‍ നായ്ക്കളെ പല്ലു തേപ്പിക്കാന്‍ എളുപ്പമാകും. ഇങ്ങനെയായാല്‍ വൃത്തിയുള്ള പല്ലുകള്‍ നായയെ മിക്ക രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യും.

CommentsMore Farm Tips

Features

ലൂയിസ് എന്നും ശരിയുടെ വഴിയിലാണ്

December 05, 2018 Success Story

കൃഷിക്കാരില്‍ ചിലരങ്ങനെയാണ് വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും കിട്ടുന്ന കൃഷിയറിവുകള്‍ കൂട്ടിയിണക്കി കൃഷിയങ്ങു തുടങ്ങും. സ്വന്തം കൃഷിയിടത്തില്‍ നിന്ന…

'ഭക്ഷ്യ സുരക്ഷ സേന' സര്‍വസജ്ജമായ കാര്‍ഷികസേന

December 05, 2018 Feature

കാര്‍ഷിക യന്ത്രവത്ക്കരണത്തിലെ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വും പുതിയ പ്രവര്‍ത്തനങ്ങളും വേറിട്ട സമീപനങ്ങളുമായി മുന്നേറുകയാണ് ഭക…

പൊട്ടുവെള്ളരി -കക്കിരി പാടങ്ങൾ

November 29, 2018 Feature

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മീനഭരണി മഹോത്സവത്തിന് മാത്രമല്ല പരമ്പരാഗതമായി ചെയ്തു പോന്ന ജൈവകൃഷിക്കും പ്രശസ്തമാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് …


CopyRight - 2018 Krishi Jagran Media Group. All Rights Reserved.