ദോശയുടെ ഗുണങ്ങൾ

Wednesday, 20 December 2017 05:07 By KJ KERALA STAFF

നമ്മുടെ ഭക്ഷണത്തിൽ ദോശയ്ക്കും ഇഡ്ഡലിയ്ക്കും വളരെ പ്രമുഖ സ്ഥാനമാണുള്ളത്. ദോശ ലോകത്തിലെ ഏറ്റവും പോഷകപ്രദമായ ഒരു പ്രഭാത ഭക്ഷണമായി ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ട് . ഇത് പ്രഭാത ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തെയും ഒപ്പം നമ്മുടെ ആ ദിവസത്തേയും ഊർജ്ജസ്വലമാക്കുന്നു. സസ്യാഹാരികൾക്ക് ആവശ്യമായ പ്രോട്ടീനുകൾ ദോശയിൽ അടങ്ങിയിട്ടുണ്ട് . അരിയും ഉഴുന്ന് പരിപ്പും (കറുത്ത ഉഴുന്ന്) ചേർത്ത് അരച്ച് മാവ് രൂപത്തിൽ തയ്യാറാക്കുന്നതിനാൽ ഇവയിലെ അമിനോ അസിഡിൻ്റെ ഗുണം ഇരട്ടിയായി ശരീരത്തിന് ലഭിക്കുന്നു .ദോശ കാർബോഹൈഡ്രേറ്റ്സുകളാൽ സമ്പൂർണ്ണമാണ് .. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലൊരു ഡയറ്റ് ആണ്.

ദിവസം ഏത് നേരവും ഭക്ഷണമാക്കാവുന്ന ഒന്നാണ് ദോശ. പ്രഭാത ഭക്ഷണം ആയും, ഉച്ചഭക്ഷണമായും അത്താഴമായും കഴിക്കാവുന്നതാണ്. ഇത് എളുപ്പത്തിൽ ദഹിക്കുകയും പെട്ടെന്ന് വിശപ്പ് അനുഭവപ്പെടാതെ സംരക്ഷിക്കുന്നു. ഇനി ഒരു ഹെവി ഭക്ഷണം ആണ് വേണ്ടതെങ്കിൽ ദോശയിൽ വിവിധ ഭക്ഷ്യവസ്തുക്കൾ സ്റ്റഫ് ചെയ്ത് കഴിക്കാവുന്നതുമാണ്. ഇത് ചട്ടിനി (തേങ്ങ, റ്റുമാറ്റോ, പുതിന..) സാമ്പാർ എന്നിവ ചേർത്തു കഴിക്കാവുന്നതാണ് .

നമ്മുടെ ശരീരത്തിൻ്റെ ശരിയായ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന പ്രോട്ടീനുകൾ ദോശയിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഇത് തലമുടി വളരാനും , എല്ലുകൾ, മസിലുകൾ എന്നിവയുടെ ആരോഗ്യകരമായ നിലനിൽപ്പിനും ഉത്തമമാണ് .

ദോശയും ഇഡ്ഡലിയും നമ്മുടെ ശരീരത്തിൽ കാലറി അനാവശ്യമായി കൂടാതെ ക്രമപ്പെടുത്തുന്നു. മറ്റ് ഭക്ഷ്യപദാർത്ഥങ്ങളാൽ സ്റ്റഫ് ചെയ്യപ്പെട്ട ദോശയിൽ കാലറി കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഒരു ആരോഗ്യസമ്പുഷ്ടമായ പ്രഭാതഭക്ഷണമായി കഴിക്കുന്നതാണ് ഉത്തമം.ചീര, ക്യാരറ്റ്, കൊഴുപ്പ് നീക്കിയ പനീർ, ഓട്സ് എന്നിവയിൽ ഇഷ്ടമുള്ളത് സ്റ്റഫ് ചെയ്തും ദോശയും ഇഡ്ഡലിയും കഴിക്കാവുന്നതാണ്. കൂടാതെ മാവ് തയ്യാറാക്കുമ്പോൾ അല്പം ഓട്സ് , കടല എന്നിവകൂടി ചേർത്ത് മാവ് തയ്യാറാക്കിയാൽ കൂടുതൽ രുചികരവും ആരോഗ്യദായകവുമായ ദോശയും ഇഡ്ഡലിയും ഉണ്ടാക്കുവാൻ സഹായിക്കും.

ഭക്ഷണത്തിൽ നിയന്ത്രണം പാലിക്കുന്നവർ മിക്കപ്പോഴും അവർ കഴിച്ചിരുന്ന രുചികരമായ ഭക്ഷണങ്ങൾ ഉപേക്ഷയ്ക്കുയാണ് പതിവ്. ഇനിമുതൽ അത്തരക്കാർ തങ്ങളുടെ ഭക്ഷണക്രമത്തിൽ ദോശയും ഇഡ്ഡലിയും ഉൾപ്പെടുത്തുക.. ഇത് പോഷകത്തോടൊപ്പം രുചിയും ആരോഗ്യവും നൽകുന്ന ഭക്ഷണപദാർത്ഥമാണ്.

CommentsMore Farm Tips

Features

കെ വി ദയാല്‍ ; കേരളത്തിൻ്റെ ജൈവ ആചാര്യന്‍

September 04, 2019 Feature

പ്രമുഖ ജൈവ കൃഷി ആചാര്യനായ ആലപ്പുഴ മുഹമ്മ സ്വദേശി ശ്രീ കെ വി ദയാല്‍ പ്രകൃതി സംരക്ഷണ രംഗത്തുണ്ടായിരുന്ന പ്രോഫ .ജോണ്‍സി ജേക്കബിന്റെ ശിഷ്യനും ഒരേ ഭൂമ…

ബയോഫ്‌ളോക്ക് സിസ്റ്റം

September 03, 2019 Cover Story

കേരളീയ മനുഷ്യസമൂഹം ജൈവകൃഷിയിലേക്ക് ചുവടുവെപ്പ് വച്ച് തുടങ്ങിയ ഈ കാലഘട്ടത്തില്‍ മത്സ്യകൃഷി പരിപൂര്‍ണ ജൈവവും ചെലവ് കുറഞ്ഞതുമായി ചെയ്യാമെന്നും ഒരു സാധാരണ…

ജയചന്ദ്രന് കൃഷി ഒരു തപസ്യ

August 31, 2019 Success Story

ജൈവകര്‍ഷകനായ തൃക്കാരിയൂര്‍ പിണ്ടിമന സ്വദേശി ജയചന്ദ്രന്‍ ബാലകൃഷ്ണപിള്ളയ്ക്ക് കൃഷി ഒരു ജീവനോപാധി അല്ല. അതിനുമപ്പുറമാണ്. ജീവശ്വാസം പോലെ കൊണ്ടു നടക്കുന്ന…

Events


CopyRight - 2019 Krishi Jagran Media Group. All Rights Reserved.