നന്നായ് ഉറങ്ങാൻ ചെറി കഴിക്കൂ

Monday, 01 January 2018 04:15 By KJ KERALA STAFF
ചെറിപ്പഴം കണ്ടാൽ ആർക്കാണ് നാവിൽവെള്ളമൂറാത്തത്.  തുടുത്ത ചെറിപ്പഴം കണ്ടാൽ അപ്പോൾത്തന്നെ തിന്നാൻ തോന്നും. കേക്കും ബ്രഡുമടക്കം പല പലഹാരങ്ങളും   ചെറിപ്പഴം കൊണ്ട് അലങ്കരിക്കാറുമുണ്ട്.ഈ ചെറിപ്പഴത്തിന് നല്ല ഉറക്കം നൽകാൻ കഴിവുണ്ടത്രേ.
രാത്രിയിൽ അല്പം ചെറിജ്യൂസ് കഴിച്ചാൽ മതി സുഖമായി ഉറങ്ങാം.ബ്രിട്ടനിലെ നോർത്തംബ്രിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. ഒരാഴ്ച അടുപ്പിച്ച് ചെറി ജ്യൂസ് കുടിച്ചവരെയും മറ്റ് പാനീയങ്ങൾ കുടിച്ചവരെയും നിരീക്ഷിച്ചു. ചെറി ജ്യൂസ്  കുടിച്ചവർക്ക് ദീർഘസമയം നല്ല ഉറക്കം കിട്ടി. മാത്രമല്ല  അവർ പകൽ ഉറക്കം തൂങ്ങുന്നതും ഇല്ലാതായി.ഉറങ്ങാനുള്ള അവരുടെ ശേഷി കൂടുകയും ചെയ്തു. ചെറിയിലടങ്ങിയ മെലാടോണിൻ ആണ് ഉറക്കത്തെ സഹായിക്കുന്ന  ഘടകം.  നമ്മുടെ ഉറക്ക രീതിയും മറ്റും പാരമ്പര്യത്തിന്റെ ഘടകമായ ഡി. എൻ. എയാണ് നിശ്ചയിക്കുന്നതെങ്കിലും മാനസിക സമ്മർദം, ജോലിസ്വഭാവം, രോഗം, മാനസിക പ്രശ്‌നങ്ങൾ എന്നിവ അടക്കമുള്ള കാര്യങ്ങൾ ഉറക്കം കുറയ്ക്കാറുണ്ട്.. ചെറുചൂട് പാൽ കുടിക്കുന്നത് ഉറക്കം നൽകും. അതുപോലെയോ അതിനേക്കാൾ മെച്ചമോ ആണ് ചെറി ജ്യൂസ് കുടിക്കുന്നത്.. 

CommentsMore Farm Tips

Features

കേരളത്തില്‍ വാണിജ്യ പഴക്കൃഷിക്ക് വേണം വിദേശമാതൃക

January 12, 2019 Interview

മനുഷ്യന്‍ ജന്മനാ ഫ്രൂട്ടേറിയന്‍ അഥവാ പഴങ്ങളും കിഴങ്ങുകളും കഴിച്ച് ജീവിച്ചിരുന്നവരാണ്. ഈ ഭക്ഷണ പാരമ്പര്യത്തില്‍ നിന്നുള്ള വ്യതിയാനമാണ് നമ്മുടെ ആരോഗ്യത്…

പരിസ്ഥിതി സൗഹൃദം: മുളക്ക് പ്രിയമേറുന്നു

January 05, 2019 Cover Story

പ്ലാസ്റ്റിക് ഉപയോഗം കൊണ്ടുള്ള അനവധി പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയെന്നോണം മുളക്ക് പ്രിയമേറുന്നു. പുല്‍വര്‍ഗത്തിലെ ഏറ്റവും വലിയ സസ്യവും, ഏറ്റവും കൂടുതല്‍…

നിഷാറാണി: കള്ളിച്ചെടികളുടെ റാണി

January 04, 2019 Feature

അഞ്ച് ലക്ഷത്തിലധികം ആളുകള്‍ സന്ദര്‍ശിച്ച വൈഗ കൃഷി ഉന്നതിമേള മലപ്പുറം സ്വദേശിനിയായ വീട്ടമ്മയെ കള്ളിച്ചെടികളുടെ റാണിയാക്കി. മലപ്പുറം തിരൂര്‍ മുനിസിപ്പാല…


CopyRight - 2019 Krishi Jagran Media Group. All Rights Reserved.