ഉറുമ്പ് കടിച്ചാൽ....

Wednesday, 21 February 2018 03:08 By KJ KERALA STAFF

ഉറുമ്പുകളെ എല്ലാവർക്കുമറിയാം. ചുവപ്പും കറുപ്പും ഒക്കെയായി വരിവരിയായി നടന്നു നീങ്ങുന്നവർ. ഈ യാത്രയൊന്നുമറിയാതെ ഉറുമ്പിൻ കൂട്ടിലെങ്ങാനും പോയി നിന്നാലോ! പിന്നെ നമ്മൾ മനുഷ്യരുടെ കാര്യത്തിൽ ഒരു തീരുമാനമാകും. നമ്മളെ കടിച്ച് ഒരു പരുവമാക്കും. ഇങ്ങനെ ഉറുമ്പ് കടിച്ചാൽ മരണം വരും ഉണ്ടാകുമത്രേ.

ഏറ്റവും അപകടകാരികളായ ഉറുമ്പുകളാണ് ബുൾഡോഗ് ഉറുമ്പ് (മിർമീസിയ). ബുൾ ആന്റ്സ്, ഇഞ്ച് ആന്റ്സ്, സെർഗെന്റ് ആന്റ്സ്, ജമ്പർ ആന്റ്സ്, ജാക്ക് ജമ്പർ എന്നൊക്കെയും ഇവർ അറിയപ്പെടും. ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഇവ ഉളി പോലുള്ള പല്ലു കൊണ്ട് കടിച്ചു പറിക്കുകയാണ് ചെയ്യുന്നത്. വളരെ ശൗര്യമുള്ള ഇനം ഉറുമ്പുകളാണ്. വിഷം കലർന്ന ഫോമിക് ആസിഡ് ഇരയുടെ ശരീരത്തിൽ കുത്തി വയ്ക്കും. ഈ ഉറുമ്പിൽ നിന്നും 30 കടി ഏറ്റാൽ മനുഷ്യനു മരണം സംഭവിക്കാം.

സാധാരണ ഉറുമ്പ്‌ കടിച്ചു തിണര്‍ത്താല്‍ തുമ്പ കൊണ്ടു തല്ലുകയോ തുമ്പ അരച്ചിടുകയോ ചെയ്യാം. മിക്കവാറും ഉറുമ്പുകടി കൊണ്ടുണ്ടാകുന്ന തിണര്‍പ്പ് മാറും. ചില ഉറുമ്പുകള്‍ കടിച്ചാല്‍ ഈ പ്രയോഗം ഫലിക്കില്ല.

എല്ലാത്തരം  ഉറുമ്പുകള്‍ കടിച്ചുണ്ടാകുന്ന അലര്‍ജികളിലും ഫലിക്കുന്ന മറ്റൊരു പ്രയോഗമുണ്ട്. കടിച്ച ഉറുമ്പിനെ ENA (Extra Neutral Alcohol) യില്‍ പിടിച്ചിട്ട്, അരിച്ചെടുത്ത് അത് കഴിക്കുകയോ അതു തന്നെ എണ്ണയിലോ വെളിച്ചെണ്ണയിലോ 1:9 അനുപാതത്തില്‍ കലക്കി തിണര്‍പ്പ് ഉള്ള ഭാഗങ്ങളില്‍ പുരട്ടുകയോ ചെയ്താൽ മതി.

Regards 
CN Remya Kottayam
9447780702

CommentsMore Farm Tips

Features

ലൂയിസ് എന്നും ശരിയുടെ വഴിയിലാണ്

December 05, 2018 Success Story

കൃഷിക്കാരില്‍ ചിലരങ്ങനെയാണ് വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും കിട്ടുന്ന കൃഷിയറിവുകള്‍ കൂട്ടിയിണക്കി കൃഷിയങ്ങു തുടങ്ങും. സ്വന്തം കൃഷിയിടത്തില്‍ നിന്ന…

'ഭക്ഷ്യ സുരക്ഷ സേന' സര്‍വസജ്ജമായ കാര്‍ഷികസേന

December 05, 2018 Feature

കാര്‍ഷിക യന്ത്രവത്ക്കരണത്തിലെ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വും പുതിയ പ്രവര്‍ത്തനങ്ങളും വേറിട്ട സമീപനങ്ങളുമായി മുന്നേറുകയാണ് ഭക…

പൊട്ടുവെള്ളരി -കക്കിരി പാടങ്ങൾ

November 29, 2018 Feature

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മീനഭരണി മഹോത്സവത്തിന് മാത്രമല്ല പരമ്പരാഗതമായി ചെയ്തു പോന്ന ജൈവകൃഷിക്കും പ്രശസ്തമാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് …


CopyRight - 2018 Krishi Jagran Media Group. All Rights Reserved.