തേനും,ഇഞ്ചിയും,ചെറുനാരങ്ങയും ,അടുക്കളക്ക് ആവശ്യം 

Thursday, 15 February 2018 04:26 By KJ KERALA STAFF
തേൻ  ഇഷ്ടപ്പെടാത്തവരായി ആരുമില്ല. അല്പം തേൻ  അടുക്കളയിൽ കരുതുന്നത് എപ്പോഴും നല്ലതാണു.അ​ടു​ക്ക​ള​യി​ൽ പൊ​ള​ള​ൽ പ​തി​വു​വാ​ർ​ത്ത​യാ​ണ​ല്ലോ. തേ​ൻ പൊള്ളലിന് നല്ളൊരു  മ​രു​ന്നാ​ണ് . തേൻ ആ​ൻ​റി​സെ​പ്റ്റിക്കായതിനാൽ  മു​റി​വു​ണ​ക്കും,ആന്റിഓക്സിഡന്റുകളാൽ സമൃദ്ധമായ പ്രകൃതിദത്തമായ ഒന്നാണ് തേൻ. അ​ണു​ബാ​ധ ത​ട​യും. ഫം​ഗ​സ്, വൈ​റ​സ് തു​ട​ങ്ങി​യ​വ​യെ ചെ​റു​ക്കു​ന്നു. ചു​മ, തൊ​ണ്ട​യി​ലെ അ​ണു​ബാ​ധ, ആ​മാ​ശ​യ അ​ൾ​സ​ർ തു​ട​ങ്ങി​യ​വ​യു​ടെ ചി​കി​ത്സ​യ്ക്കു ഗു​ണ​പ്ര​ദം. തേ​നി​ൽ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് ഇ​ഷ്ടം​പോ​ലെ. അ​തി​നാ​ൽ  പേ​ശി​ക​ളു​ടെ ക്ഷീ​ണം കു​റ​യ്ക്കു​ന്ന​തി​നും തേ​ൻ ഗു​ണ​പ്ര​ദം. ആരോഗ്യത്തിനും ചര്‍മത്തിനും മുടിസംരക്ഷണത്തിനുമെല്ലാം പല രീതിയില്‍ തേന്‍ ഉപയോഗിയ്ക്കുന്നുണ്ട്. പ്രമേഹരോഗികള്‍ക്കും ഒരു പരിധി വരെ തേന്‍ ഉപയോഗിയ്ക്കാം. അലര്‍ജി പ്രശ്നങ്ങള്‍ക്കും രോഗപ്രതിരോധശേഷി കുറയുന്നവര്‍ക്കുമെല്ലാം തേൻ ശീലമാക്കാവുന്നതാണ്.

അമിതവണ്ണം തടയാന്‍ ഉപയോഗിക്കാവുന്ന ഒരു പ്രധാന ഔഷധമാണ് തേന്‍. ശാരീരികപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനും അതുവഴി അധികമുള്ള കൊഴുപ്പിനെ ഇല്ലാതാക്കി തടികുറയ്ക്കാനും തേന്‍ സഹായിക്കും. തേനിലെ വൈറ്റമിനുകള്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. തേനിലെ ആന്റിഓക്സിഡന്റുകള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത് ധമനികള്‍ ചുരുങ്ങുന്നതു തടയാന്‍ സഹായിക്കും. ഇതുവഴി രക്തപ്രവാഹം ഏറെ വര്‍ദ്ധിപ്പിയ്ക്കാനുമാകും.

ആമാശയസൗഖ്യത്തിന് ഇഞ്ചി

വൈ​റ​സ്, ബാ​ക്ടീ​രി​യ, ഫം​ഗ​സ് തു​ട​ങ്ങി​യ രോ​ഗ​കാ​രി​ക​ളെ തു​ര​ത്തു​ന്ന​തി​ന് ഇ​ഞ്ചി ഏറെ ഫലപ്രദമാണ് .ഇഞ്ചി നല്ലൊരു ആ​ൻ​റി സെ​പ്റ്റി​ക്കാ​ണ്. നീ​ർ​വീ​ക്കം ത​ട​യു​ന്നു  സ്വാ​ഭാ​വി​ക വേ​ദ​ന​സം​ഹാ​രി​യാ​ണ്. ആ​മാ​ശ​യ​ത്തിെ​ൻ​റ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ചി​കി​ത്സി​ക്കാ​ൻ ഇ​ഞ്ചി ഉ​പ​യോ​ഗി​ക്കാം. ആ​മാ​ശ​യ​സ്തം​ഭ​നം, ദ​ഹ​ന​ക്കേ​ട്, നെ​ഞ്ചെ​രി​ച്ചി​ൽ, മ​നം​പി​ര​ൽ തു​ട​ങ്ങി​യ​വ​യു​ടെ ചി​കി​ത്സ​യ്ക്കു സ​ഹാ​യ​കം.

പ​നി,ചു​മ,ശ്വ​സ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ, ദേ​ഹംവേ​ദ​ന, സ​ന്ധി​വാ​തം മൂ​ല​മു​ണ്ടാ​കു​ന്ന വേ​ദ​ന തു​ട​ങ്ങി​യ​വ​യു​ടെ ചി​കി​ത്സ​യ്ക്കും ഇ​ഞ്ചി വളരെ പ്രയോജനം ചെയ്യും.കാ​ൻ​സ​ർ കോ​ശ​ങ്ങ​ളു​ടെ വ​ള​ർ​ച്ച ത​ട​യാ​നു​ള​ള ക​ഴി​വ് ഇ​ഞ്ചി​ക്കു​ള​ള​താ​യി ഗ​വേ​ഷ​ണ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. 

ചെറുനാരങ്ങ കരുതണം

അ​ടു​ക്ക​ള​യി​ൽ ചെ​റു​നാ​ര​ങ്ങ എ​പ്പോ​ഴും ക​രു​ത​ണം. ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ൾ, വി​റ്റാ​മി​ൻ സി​യും, ഉ​ൾ​പ്പെ​ടെ​യു​ള​ള പോ​ഷ​ക​ങ്ങ​ൾ നാ​ര​ങ്ങ​യി​ലു​ണ്ട്. വ​യ​റി​ള​ക്ക​മു​ണ്ടാ​യാ​ൽ തേ​യി​ല​വെ​ള​ള​ത്തി​ൽ നാ​ര​ങ്ങാ​നീ​രു ചേ​ർ​ത്തു ക​ഴി​ച്ചാ​ൽ ഫ​ലം ഉ​റ​പ്പ്. ചെ​റു​ചൂ​ടു​വെ​ള​ള​ത്തി​ൽ നാ​ര​ങ്ങാ​നീ​രും ഇ​ഞ്ചി​നീ​രും ഉ​പ്പും ചേ​ർ​ത്തു ക​വി​ൾ​ക്കൊ​ണ്ടാ​ൽ തൊ​ണ്ട​യി​ലെ അ​സ്വ​സ്ഥ​ത​ക​ൾ​ക്കു ശ​മ​ന​മാ​കും.ദ​ഹ​ന​ക്കേ​ട്, മ​ല​ബ​ന്ധം, ദ​ന്ത​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ, താ​ര​ൻ, സ​ന്ധി​വാ​തം തു​ട​ങ്ങി​യ​വ​യു​ടെ ചി​കി​ത്സ​യ്ക്കും നാ​ര​ങ്ങ ഗു​ണ​പ്ര​ദം. സ്ട്രോ​ക്, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കും. ച​ർ​മ​ത്തി​നും മു​ടി​ക്കും ഗു​ണ​പ്ര​ദം.

Comments



More Farm Tips

Features

പൂന്തോട്ട നിര്‍മ്മാണത്തില്‍ വ്യത്യസ്തത തെളിയിച്ച് പ്രീത

June 17, 2019 Success Story

ഓരോ വ്യക്തിക്കും അവരുടേതായ അഭിരുചികളുണ്ട്,തങ്ങളുടെ അഭിരുചിയെ വളര്‍ത്തിയെടുത്തു അതില്‍ വിജയം നേടിയവരുണ്ട്. പൂന്തോട്ട നിര്‍മ്മാണത്തിലുള്ള തന്റെ അഭിരുച…

ഭക്ഷണ വിതരണത്തിനായി ഡ്രോണുകൾ

June 17, 2019

വളരെയധികം ജനപ്രീതി നേടിയിരിക്കുകയാണ് ഓണ്‍ലൈന്‍ ഭക്ഷ്യവിപണി.ഇവ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കും ചുവടുപിടിച്ചിരിക്കുകയാണ്

ഖരമാലിന്യം സംസ്‌കരിച്ച് വൈദ്യതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായുളള ആദ്യ പ്ലാന്റ് കോഴിക്കോട്

June 03, 2019 Success Story

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഖരമാലിന്യം സംസ്‌കരിച്ച് വൈദ്യതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായുളള ആദ്യ പ്ലാന്റ് കോഴിക്കോട് പ്രവർത്തനം ആരംഭിക…

Events






CopyRight - 2019 Krishi Jagran Media Group. All Rights Reserved.