മുളകുപൊടിയിലെ മായം കണ്ടുപിടിക്കാം 

Friday, 15 December 2017 11:29 By KJ KERALA STAFF
നമ്മൾ  കറികളിൽ വ്യാപകമായി  ഉപയോഗിക്കുന്ന ഒന്നാണ് ചുവന്ന മുളകുപൊടി. ഇന്ത്യൻ കറികളിൽ സ്വാദും, രുചിയും കിട്ടാൻചുവന്ന മുളക് ഉപയോഗിക്കുന്നു. എന്നാൽ, നമ്മൾ ഉപയോഗിക്കുന്ന  മുളക് പൊടി  എത്രത്തോളം സുരക്ഷിതമാണ്? അത് മായമാണോ? നിറവും,തൂക്കവും കൂട്ടാൻ ഇഷ്ടിക പൊടി,തടി പൊടിച്ചത് എന്നിവ ചേർക്കുന്നു . മായം കണ്ടെത്താനുള്ള  ചിലമാർഗ്ഗങ്ങൾ  ഇതാ.

ഇഷ്ടിക പൊടി, ഉപ്പ് പൊടി, എന്നിവ മുളക് പൊടിയിൽ ചേർക്കുന്നത് കണ്ടെത്തുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീ സ്‌പൂൺ  മുളകുപൊടി ചേർക്കുക . കൃത്രിമ നിറം ഉണ്ടെങ്കിൽ, വെള്ളത്തിൻ്റെ  നിറം മാറും. ശുദ്ധമായ  മുളക് പൊടി വെള്ളത്തിൽ ലയിക്കുകയില്ല .മറ്റൊരു മാർഗ്ഗം ഒരു ഗ്ലാസ്സിനടിയിൽ കുറച്ചു  മുളക് പൊടിയെടുത്ത്‌ തിരുമുക,കൈയ്യിൽ തരുത്തരിപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ മുളക് പൊടിയി ൽ  മായമുണ്ട്.മുളകുപൊടിയിൽ കണ്ടുവരുന്ന മറ്റൊരു മായമാണ് പശ.ഇതറിയാനായി കുറച്ചു മുളകുപൊടി എടുത്തിട്ട് അതിൽ കുറച്ചു തുള്ളി അയോഡിൻ ദ്രാവകം ചേർക്കുക. വെള്ളത്തിൻ്റെ  നിറം നീലയായാൽ  അതിൽമായം ഉണ്ട്.ചുവന്ന മുളക് പൊടിയിൽ  കൃത്രിമ നിറങ്ങൾ ചേർക്കാം.  മുളക് പൊടി ശുദ്ധമാണോ ഇല്ലയോ എന്ന് അറിയാൻ ഈ ലളിതമായ പരീക്ഷണങ്ങൾ വീട്ടിൽ ചെയ്യുക .

CommentsMore Farm Tips

Features

കെ വി ദയാല്‍ ; കേരളത്തിൻ്റെ ജൈവ ആചാര്യന്‍

September 04, 2019 Feature

പ്രമുഖ ജൈവ കൃഷി ആചാര്യനായ ആലപ്പുഴ മുഹമ്മ സ്വദേശി ശ്രീ കെ വി ദയാല്‍ പ്രകൃതി സംരക്ഷണ രംഗത്തുണ്ടായിരുന്ന പ്രോഫ .ജോണ്‍സി ജേക്കബിന്റെ ശിഷ്യനും ഒരേ ഭൂമ…

ബയോഫ്‌ളോക്ക് സിസ്റ്റം

September 03, 2019 Cover Story

കേരളീയ മനുഷ്യസമൂഹം ജൈവകൃഷിയിലേക്ക് ചുവടുവെപ്പ് വച്ച് തുടങ്ങിയ ഈ കാലഘട്ടത്തില്‍ മത്സ്യകൃഷി പരിപൂര്‍ണ ജൈവവും ചെലവ് കുറഞ്ഞതുമായി ചെയ്യാമെന്നും ഒരു സാധാരണ…

ജയചന്ദ്രന് കൃഷി ഒരു തപസ്യ

August 31, 2019 Success Story

ജൈവകര്‍ഷകനായ തൃക്കാരിയൂര്‍ പിണ്ടിമന സ്വദേശി ജയചന്ദ്രന്‍ ബാലകൃഷ്ണപിള്ളയ്ക്ക് കൃഷി ഒരു ജീവനോപാധി അല്ല. അതിനുമപ്പുറമാണ്. ജീവശ്വാസം പോലെ കൊണ്ടു നടക്കുന്ന…

Events


CopyRight - 2019 Krishi Jagran Media Group. All Rights Reserved.