സോപ്പ് നല്ലതാണ് : പക്ഷേ 

Wednesday, 20 December 2017 05:38 By KJ KERALA STAFF
നമ്മുടെ ആരോഗ്യ സംരക്ഷണത്തിൻ്റെയും ശുചിത്വത്തിൻ്റെയു ചിന്തകളിൽ ആദ്യം കടന്നു വരുന്നത് സോപ്പ് തന്നെ. സൗന്ദര്യം വർധിപ്പിക്കാൻ , മുഖക്കുരു മാറ്റാൻ,ശരീരം  വെളുപ്പിക്കാൻ അങ്ങനെ എന്തെല്ലാം.  ശരീരം വൃത്തിയാക്കാനും ശുചിത്വത്തിനും വേണ്ടി മാത്രം സോപ്പ് ഉപയോഗിച്ചിരുന്ന കാലം ഇന്നു പഴങ്കഥ എന്നാല്‍ സോപ്പുകള്‍ക്കു ധാരാളം ഗുണങ്ങളുണ്ടെന്നതു സത്യം തന്നെ. എന്നാല്‍ ഉപയോഗത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ദോഷവും ഉണ്ടാവാം. സോപ്പ് ഉപയോഗിച്ചോളൂ.. അഴുക്ക് പറ്റിയ ശരീരഭാഗങ്ങൾ വൃത്തിയാക്കാൻ അത് നല്ലതാണ്. എന്നാൽ സൗന്ദര്യം വർധിപ്പിക്കാനും ആരോഗ്യം നൽകാനും സോപ്പുകൾക്ക് കഴിവില്ല.എന്നാണ്  ചർമരോഗ വിദഗ്‌ധർ പറയുന്നത്. 
ഫാറ്റി ആസിഡുകളും സോഡിയം സംയുക്‌തങ്ങളുമാണ് സോപ്പിൽ അടങ്ങിയിട്ടുള്ളത്. നിറങ്ങൾ,സുഗന്ധങ്ങൾ എന്നിവ ചേർക്കുന്നതുകൊണ്ടു മാത്രമാണ് സോപ്പുകൾ വ്യത്യാസപ്പെട്ടിരിക്കുന്നത്.സോഡിയം സിലിക്കേറ്റ്, ചിലആന്റിസെപ്റ്റിക്കുകൾ , സുഗന്ധദ്രവ്യങ്ങള്‍ എന്നിവയാണു ബാത്തിങ് സോപ്പുകളിലെ പ്രധാന ചേരുവകള്‍. എണ്ണകള്‍, ഗ്ലിസറിന്‍ തുടങ്ങിയവയും സോപ്പുകളില്‍ ചേര്‍ക്കാറുണ്ട്. ക്ഷാരഗുണമുള്ള, പതയുന്ന അതിൻ്റെ  പ്രകൃതമാണ് ചെളിയും അഴുക്കും കളയാൻ സഹായിക്കുന്നത്.  എണ്ണമയം അഥവാ സീബം അനുസരിച്ചാണ് ഓരോ വ്യക്‌തിയുടെയും ചർമം വ്യത്യാസപ്പെട്ടിരിക്കുന്നത്. സീബം കൂടിയത് എണ്ണ മയമുള്ള ചർമവും കുറഞ്ഞത് വരണ്ട ചർമവും. വൻകിട സോപ്പ് കമ്പനികൾ, എണ്ണമയം കൂടിയവർക്കും വരണ്ട ചർമമുള്ളവർക്കും പ്രത്യേകം സോപ്പുകൾ തയാറാക്കുന്നത് ഇതുകൊണ്ടാണ്. കുഞ്ഞുങ്ങളിൽ സീബം കുറവാണ്. അതിനാൽ അവർ അധികം കൊഴുപ്പ് അടങ്ങിയ സോപ്പ് ആണ് ഉപയോഗിക്കേണ്ടത്. 

bathing soap
കുളിക്കാനുപയോഗിക്കുന്ന സോപ്പുകള്‍ ചലിരില്‍ കടുത്ത അലര്‍ജി പ്രശ്നങ്ങള്‍ പോലും ഉണ്ടാക്കാം.സോപ്പ് ഉപയോഗിക്കുന്നവര്‍ പി എച്ച് മൂല്യം 6-7 ഉള്ള സോപ്പുപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇന്ത്യയില്‍ നിര്‍മിക്കുന്ന മിക്ക സോപ്പുകളും ശക്തമായ ക്ഷാരസ്വഭാവം പ്രകടിപ്പിക്കുന്ന (പി എച്ച് 8നു മുകളില്‍) സോപ്പുകളാണ്.പാത്രം കഴുകാനുപയോഗിക്കുന്ന സോപ്പുകള്‍ക്കു വീര്യം വളരെ കൂടുതലാണ്. അവ കൈകളില്‍ പുരളാത്തവിധത്തില്‍ ഉപയോഗിക്കുക. പാത്രങ്ങള്‍ കഴുകാന്‍ നമ്മള്‍ മുമ്പ് ഉപയോഗിച്ചിരുന്ന ചാരം ഏറ്റവും ഉത്തമം.ബാത്തിങ് സോപ്പു ചര്‍മത്തില്‍ ഉരസി തേക്കരുത്. കൈകളില്‍ വച്ചു പതപ്പിച്ച് ഉപയോഗിക്കാം.ഷാംപൂകള്‍, ഫെയ്സ് വാഷുകള്‍ മുതലായവ ചര്‍മത്തിലേക്കു നേരിട്ടു പുരട്ടുന്നതിനുപകരം അവ വെള്ളം ചേര്‍ന്നു നേര്‍പ്പിച്ചു മാത്രം പുരട്ടുക.മുഖക്കുരു ഉള്ളവര്‍ മുഖം കഴുകാന്‍ പ്രത്യേകമായി ലഭിക്കുന്ന മെഡിക്കല്‍ സോപ്പുകളോ ലിക്വിഡുകളോ ഉപയോഗിക്കണം.തുടയിടുക്കിലും മറ്റുമുള്ള ചൊറിച്ചിലിന് സോപ്പ് ആവര്‍ത്തിച്ചു തേച്ചു വൃത്തിയാക്കുന്നത്  പ്രശ്നം കൂട്ടുകയേ ഉള്ളൂ. ചൊറിച്ചില്‍ മാറ്റാന്‍ കോര്‍ട്ടികോ സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ സോപ്പ് ഉപയോഗിച്ചാല്‍ ചര്‍മം വെടിച്ചുപൊട്ടും. ഇതു ഭേദമാക്കാനും പ്രയാസം നേരിടും.
സോപ്പും ഷാംപൂവുമൊക്കെ ചർമ്മത്തിൻ്റെ   എണ്ണമയം നഷ്ടപ്പെടുത്തും.
ഏതു തരത്തിലുള്ള സോപ്പ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുമ്പോഴും കരുതല്‍ പുലര്‍ത്തേണ്ടത്  ആവശ്യമാണ്. എന്തൊക്കെയായാലും നന്നായി സോപ്പ് തേച്ചുള്ള കുളി മലയാളി ശീലങ്ങളിൽ നിന്ന് മാറാത്ത സവിശേഷതകളിലൊന്ന്.

Comments



More Farm Tips

Features

പൂന്തോട്ട നിര്‍മ്മാണത്തില്‍ വ്യത്യസ്തത തെളിയിച്ച് പ്രീത

June 17, 2019 Success Story

ഓരോ വ്യക്തിക്കും അവരുടേതായ അഭിരുചികളുണ്ട്,തങ്ങളുടെ അഭിരുചിയെ വളര്‍ത്തിയെടുത്തു അതില്‍ വിജയം നേടിയവരുണ്ട്. പൂന്തോട്ട നിര്‍മ്മാണത്തിലുള്ള തന്റെ അഭിരുച…

ഭക്ഷണ വിതരണത്തിനായി ഡ്രോണുകൾ

June 17, 2019

വളരെയധികം ജനപ്രീതി നേടിയിരിക്കുകയാണ് ഓണ്‍ലൈന്‍ ഭക്ഷ്യവിപണി.ഇവ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കും ചുവടുപിടിച്ചിരിക്കുകയാണ്

ഖരമാലിന്യം സംസ്‌കരിച്ച് വൈദ്യതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായുളള ആദ്യ പ്ലാന്റ് കോഴിക്കോട്

June 03, 2019 Success Story

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഖരമാലിന്യം സംസ്‌കരിച്ച് വൈദ്യതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായുളള ആദ്യ പ്ലാന്റ് കോഴിക്കോട് പ്രവർത്തനം ആരംഭിക…

Events






CopyRight - 2019 Krishi Jagran Media Group. All Rights Reserved.