വീട്ടില്‍ നിന്ന് പല്ലികളെ തുരത്താനുള്ള മാർഗ്ഗങ്ങൾ. 

Saturday, 03 February 2018 12:08 By KJ KERALA STAFF
പല്ലിയെ പേടിയോ, വെറുപ്പോ ആണ് എല്ലാവര്‍ക്കും. വീട്ടിൽ നിന്ന് പല്ലികളെ തുരത്താനുള്ള വഴി ആലോചിക്കുകയാണ്  പലരും. പല്ലികളെ തുരത്താനുള്ള മരുന്നുകള്‍ ഇന്ന് വിപണികളില്‍ ലഭ്യമാണ്. പക്ഷേ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇത് ഒരുപോലെ ദോഷകരമാണ് എന്നതിനാല്‍ ആരും അതു വാങ്ങി ഉപയോഗിക്കാറില്ല. എന്നാല്‍, ഇതൊന്നും വേണ്ട. തികച്ചും ആരോഗ്യകരമായ എന്നാല്‍, കാര്യമായ പണച്ചെലവും ഉണ്ടാകാതെ പല്ലികളെ വീട്ടില്‍ നിന്നും തുരത്താം. ഒന്നു പരീക്ഷിച്ചു നോക്കൂ. 

1.മുട്ടത്തോട്

egg shell

പല്ലികള്‍ ധാരാളമായി കാണുന്ന സ്ഥലത്ത് മുട്ടത്തോട് സൂക്ഷിക്കുക എന്നത് വളരെ പുരാതനമായ ഒരു രീതിയാണ്. മുട്ടയുടെ ഗന്ധം പല്ലികള്‍ ഇഷ്ടപ്പെടുന്നില്ല . അതുകൊണ്ടു തന്നെ പല്ലികളെ സ്ഥിരമായി കണ്ടുവരുന്ന സ്ഥലങ്ങളില്‍ മുട്ടത്തോട് വച്ചാല്‍ പല്ലികളെ തുരത്താം.

2. കാപ്പിപ്പൊടി

coffee powder
പല്ലികളെ കൊല്ലാനുള്ള മാര്‍ഗമാണിത്. കാപ്പിപ്പൊടിയും പുകയിലയും സമം ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി പല്ലികള്‍ വരുന്ന സ്ഥലത്തു സൂക്ഷിക്കുക. പല്ലികള്‍ ഇതുവന്നു കഴിക്കുകയും വൈകാതെ ചത്തു പോകുകയും ചെയ്യും. കൊല്ലാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഈ മാര്‍ഗം പരീക്ഷിക്കരുത്.
3. വെളുത്തുള്ളി

garlic


വെളുത്തുള്ളിയുടെ ഗന്ധം മനുഷ്യര്‍ക്കെന്ന പോലെ പല്ലികള്‍ക്കും അരോജകമാണ്. അതുകൊണ്ടു തന്നെ പല്ലികളെ കണ്ടുവരുന്ന സ്ഥലങ്ങളില്‍ വെളുത്തുള്ളി സൂക്ഷിച്ചാല്‍ പല്ലികള്‍ ഓടിക്കോളും. വെളുത്തുള്ളി കലക്കിയ വെള്ളം വീട്ടില്‍ തളിക്കുന്നതും പല്ലികളെ അകറ്റും.

4.സവാള (വലിയ ഉള്ളി)

onion
വലിയ ഉള്ളി അഥവാ സവാള മുറിച്ച് വാതില്‍, ജനല്‍ തുടങ്ങി പല്ലികളെ കാണപ്പെടുന്ന സ്ഥലങ്ങളില്‍ സൂക്ഷിച്ചാല്‍ മതി. സവാള അരച്ച വെള്ളം തളിച്ചാലും മതി.
5. തണുത്ത വെള്ളം

cold water

കാലാവസ്ഥാ വ്യതിയാനം വളരെ ഗുരുതരമായി പല്ലികളെ ബാധിക്കും. ഇനി പല്ലിയെ കണ്ടാല്‍ അതിന്റെ ദേഹത്ത് അല്‍പം തണുത്ത വെള്ളം ഒഴിച്ചു നോക്കൂ. പല്ലിക്ക് പിന്നെ ചലിക്കാനാവില്ല. ഈ സമയം അവയെ എടുത്ത് പുറത്തു കളയാനോ കൊല്ലാനോ സാധിക്കും.

6. മയില്‍പീലി


peacock feather

പല്ലികള്‍ക്ക് പക്ഷികളെ പണ്ടേ ഭയമാണ്. പക്ഷികളാണ് പല്ലികളുടെ ആജന്‍മശത്രുക്കളും. അതുകൊണ്ടു തന്നെ കുറച്ച് മയില്‍പീലി വീട്ടില്‍ അങ്ങിങ്ങായി തൂക്കിയിട്ടു നോക്കൂ. പല്ലികള്‍ പേടിച്ചോടും.

7. പൂച്ചകള്‍

cat


പൂച്ചകള്‍ എലികളെ എന്ന പോലെ പല്ലികളെയും ഭക്ഷിക്കാറുണ്ട്. അതുകൊണ്ടു നല്ലൊരു പൂച്ചയെ വാങ്ങി വളര്‍ത്തി നോക്കൂ.

8. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രം

ഇതൊരു നാട്ടു ചികിത്സയൊന്നുമല്ല. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന, പല്ലികളെ ഓടിക്കുന്ന യന്ത്രങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍, ഇത് ഒരിക്കലും മനുഷ്യര്‍ക്ക് നാശകരമാകുന്നില്ല. ഈ യന്ത്രത്തില്‍ നിന്ന് വരുന്ന അള്‍ട്രാ സോണിക് സൗണ്ടുകളെ പല്ലികള്‍ക്ക് ഭയമാണ്.

9. നാഫ്തലീന്‍ ഗുളികകള്‍

പല്ലി ഗുളികകള്‍ എന്ന പേരിലും അറിയപ്പെടുന്ന ഇവ വാര്‍ഡ്‌റോബിലും മറ്റും സൂക്ഷിച്ചാല്‍ മതി. നാഫ്തലീന്റെ ഗന്ധം ഇഷ്ടമല്ലാത്തതിനാല്‍ പല്ലികള്‍ വീടു വിട്ട് ഓടിക്കോളും.

10. കുരുമുളക് സ്‌പ്രേ

കുരുമുളക് സ്പ്രേ ഉപയോഗിച്ചാല്‍ പല്ലികളെ വീട്ടില്‍ നിന്ന് തുരത്താന്‍ സാധിക്കും. അല്‍പം എരിവുള്ള ഗന്ധം പല്ലികള്‍ക്ക് ഇഷ്ടമല്ല. കുരുമുളക് സ്പ്രേ വീട്ടിലെ അടുക്കളയിലും പല്ലികള്‍ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളിലും സ്പ്രേ ചെയ്താല്‍ മതി.

Comments



More Farm Tips

Features

'ബീ ക്രാഫ്റ്റി'ന്റെ തേന്‍ മധുരം ഇനി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലും  

April 23, 2019 Feature

എല്ലാത്തരം ഉല്പന്നങ്ങളും ഓണ്‍ലൈന്‍ വിപണി കീഴടക്കുന്ന ഇക്കാലത്ത് തേന്‍ വിപണിയിലും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ലക്ഷ്യമിടുകയാണ് പ്രമുഖ തേന്‍ ഉല്പാദക വിതരണ…

പുതുതായി പച്ചക്കറിക്കൃഷി ആരംഭിക്കുന്നവർക്ക് സഹായകമായി 'ഏക’

April 22, 2019 Feature

പച്ചക്കറി കൃഷി ആരംഭിക്കുമ്പോൾ എന്തു വളമിടണമെന്നറിയാത്തവർക്ക് തുണയായി കാർഷിക സർവകലാശാല ‘ഏക’ എന്ന പേരിൽ കൃഷിക്കൂട്ട് പുറത്തിറക്കിയിരിക്കുന്നു.

അഗ്രിക്കള്‍ച്ചര്‍ ബിരുദം ICAR (AIEEA)-UG, PG എന്‍ട്രന്‍സ് ഇപ്പോള്‍ അപേക്ഷിക്കാം

April 22, 2019 Feature

ഉയർന്ന ജോലി സാധ്യതതയും , അവസരങ്ങളുമാണ് കോഴ്‌സ്  പൂർത്തിയാക്കുന്നവർക്ക് ലഭിക്കുന്നത് . ഈ അവസരം നഷ്ട്ടപെടുത്താതിരിക്കുക.

Events






CopyRight - 2019 Krishi Jagran Media Group. All Rights Reserved.