വേനൽച്ചൂടിൽ നിന്ന്  രക്ഷ നേടാൻ ചില മാർഗ്ഗങ്ങൾ 

Thursday, 15 February 2018 04:11 By KJ KERALA STAFF
വേനൽക്കാലം ആരോഗ്യകാര്യത്തിൽ ഏറ്റവും വ്യാകുലപ്പടുന്ന കാലമാണ്. പലർക്കും വേനൽക്കാലം വർഷത്തിലെ ഏറ്റവും അസഹ്യമായ സമയമാണ്. ചില പച്ചമരുന്നുകളും, സുഗന്ധവ്യഞ്ജനങ്ങളും നമ്മുടെ വീട്ടിൽത്തന്നെ സൂക്ഷിച്ചാൽ ഇവ ഉപയോഗിച്ച് വേനൽച്ചൂടിനെ തോൽപിക്കാനും മഴക്കാലത്തിനായി നിങ്ങളുടെ ശരീരത്തെ സജ്ജമാക്കാനും സാധിക്കും. വേനൽക്കാലത്ത് ഉപയോഗിക്കാൻ കഴിയുന്ന ഔഷധ സസ്യങ്ങളെയും സുഗന്ധവ്യഞ്ജനങ്ങളെയും കുറിച്ച് നമുക്ക് മനസ്സിലാക്കാം.

മല്ലി

corriender

മല്ലിക്ക് ഔഷധ ഗുണം ഏറെയാണ്. പൊട്ടാസ്യം, ഇരുമ്പ്, വൈറ്റമിനുകളായ എ, കെ, സി, ഫോളിക് ആസിഡ്, മഗ്നീഷ്യം എന്നിവയുടെ വലിയ സ്രോതസ്സാണ് മല്ലി. തൊലിപ്പുറത്തുള്ള എരിച്ചിൽ, ചിക്കൻപോക്സ് തുടങ്ങിയ അസുഖങ്ങൾ വേനൽക്കാലത്ത് ഉണ്ടാകുന്നതു മല്ലി തടയും. വിശപ്പ് വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും മല്ലി സഹായിക്കും. മല്ലി ചതച്ചു വെള്ളത്തിലിട്ട്  ആ വെള്ളം ഒരു രാത്രി സൂക്ഷിച്ചുവച്ച് പിറ്റേന്ന് രാവിലെ അരിച്ചെടുത്ത് വെറും വയറ്റിൽ കഴിക്കാം.
പെരുംജീരകം

cumin

പെരുംജീരകത്തിനു ശരീരത്തെ തണുപ്പിക്കാനുള്ള കഴിവുണ്ട്. വെള്ളത്തോടൊപ്പം കുടിക്കുന്നതും,ചവയ്ക്കുന്നതും വേനൽച്ചൂടിനെ അകറ്റി നിർത്താൻ സഹായിക്കും.
നെല്ലിക്ക


gooseberry


നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന  നെല്ലിക്കയിൽ വൈറ്റമിൻ സി ധാരാളമുണ്ട്. ഇതിനു പുറമേ ഇതിനു പുറമേ  ഫോസ്ഫറസ്, ഇരുമ്പ്, ബീറ്റ കരോട്ടിൻ, കാൽസ്യം എന്നിവയും നെല്ലിക്കയിൽ .അടങ്ങിയിരിക്കുന്നു.വൈറ്റമിനുകളുടെയും മിനറലുകളുടെയും കലവറയായ നെല്ലിക്ക മുഖക്കുരു, കറുത്തപാടുകൾ, വരണ്ട ചർമം എന്നിവയ്ക്കും...ഫലപ്രദമാണ്.ജലാംശം ഏറെയുള്ള നെല്ലിക്ക ദഹനവ്യൂഹത്തിൽനിന്ന് അധികമായുള്ള പിത്തച്ചൂടിനെ നീക്കം ചെയ്യുകയും .ശരീരത്തിൽനിന്ന് വിഷാംശം നീക്കം ചെയ്ത് ശരീരത്തെ പോഷിപ്പിക്കുകയും ചെയ്യും.
ഇഞ്ചി

ginger
വേനൽക്കാലത്തെ ആരോഗ്യ പ്രശ്നങ്ങളായ ദഹനക്കുറവ്, വിശപ്പില്ലായ്മ, തളർച്ച എന്നിവയ്ക്ക് ഇഞ്ചി വളരെ ഫലപ്രഥമാണ് .ശരീരത്തിനും തലച്ചോറിനും ധാരാളം ഗുണം ചെയ്യുന്ന ന്യൂട്രിയൻസും ബയോആക്ടീവ് ഘടകങ്ങളും അടങ്ങിയ ഇഞ്ചി ഏറ്റവും ആരോഗ്യപ്രധാനമായ ഔഷധമാണ്.ശക്തിയേറിയ ആന്റിഓക്സിഡന്റുകളും ,ആന്റി ഇൻഫ്ളമേറ്ററി, ആന്റിമൈക്രോബൽ ഘടകങ്ങളുമുള്ള ഇഞ്ചി എല്ലാ സീസണിലും ഉപയോഗിക്കാൻ കഴിയും. ഇഞ്ചി ഉപയോഗിക്കുന്നത് ചർമത്തിനും മുടിക്കും ഭംഗി നൽകാനും സഹായിക്കും .

ഏലയ്ക്ക

cardomom

ശരീരം തണുപ്പിക്കാനും അസിഡിറ്റി കുറയ്ക്കാനും സഹായിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്,.നാരങ്ങാവെള്ളത്തിൽ രണ്ടു മൂന്ന് ഏലയ്ക്ക പൊടിച്ചു ചേർത്ത് കഴിക്കുന്നത് ദിവസം മുഴുവൻ പ്രസരിപ്പു നൽകും..ശരീരത്തിലെ വിഷാംശം നീക്കാനും സഹായിക്കും. ദഹനക്കുറവു മാറ്റി വിശപ്പുണ്ടാക്കാനുള്ള കഴിവും ഏലക്കയ്ക്കുണ്ട് .

കറ്റാർവാഴ

aloe vera

വേനൽക്കാലത്ത് ശരീരം തണുപ്പിക്കാൻ ഏറ്റവും സഹായകമാണ് കറ്റാർവാഴ എന്ന അലോവേര.ശരീരത്തിൽ വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പിന് ഏറ്റവും ഫലപ്രദമാണ്.  ചർമങ്ങളുടെയും വരൾച്ച ഇല്ലാതാക്കാൻ കറ്റാർവാഴയ്ക്കു കഴിവുണ്ട്.കറ്റാർവാഴയിലെ ആന്റി ഇൻഫ്ളമേറ്ററി, ആന്റി മൈക്രോബൽ ഘടകങ്ങൾ മുഖക്കുരു, മുഖത്തെ പാടുകൾ എന്നിവയ്ക്കു പ്രതിവിധിയാണ്.പ്രാണികൾ കടിച്ചുണ്ടാകുന്ന ക്ഷതവും മുറിവും ഉണക്കാൻ  കറ്റാർവാഴ ഫലപ്രദമാണ്. കറ്റാർവാഴയുടെ പുറംതൊലികിക്കളഞ്ഞ ശേഷം അതിനുള്ളിലെ ജെൽ ചർമത്തിൽ നേരിട്ട് ഉപയോഗിക്കാം. ശരീരത്തിൽ ജലാംശം കൂട്ടാൻ കറ്റാർവാഴ .കഴിക്കുകയും ചെയ്യാം.

CommentsMore Farm Tips

Features

ചുറ്റുവട്ടം ഹരിതാഭമാക്കി അഷ്‌റഫ്

July 20, 2019 Success Story

കൈവശസ്ഥലം എത്രയുമാകട്ടെ അത് ഒട്ടും പാഴാക്കാതെ ഉപയോഗപ്പെടുത്തുകയാണ് ഒരു മികച്ച കര്‍ഷകന്‍ ചെയ്യുന്നത്. കോഴിക്കോട് കൂടരഞ്ഞിയിലെ കേബിള്‍ ടി വി ഓപ്പറേറ്ററാ…

ചിറകടിച്ചുയരുന്ന പ്രാവുവിപണിയിലെ ത്രിമൂര്‍ത്തികള്‍

July 20, 2019 Cover Story

ആര്‍ഷഭാരത സംസ്‌കാരത്തിന്റെ മുഖമുദ്രയെന്ന് പറയാവുന്നത്ര കുലീനതയും സൗന്ദര്യവും ഇടകലര്‍ന്ന അരുമപക്ഷിയാണ് പ്രാവ്. ശാന്തിയുടെയും സൗമ്യതയുടെയും മൂര്‍ത്തരൂപങ…

റബ്ബറിന് ഇടവിളയായി നടാം; റോയീസ് സെലക്ഷന്‍ കാപ്പി

July 08, 2019 Success Story

കേരളത്തിലെ കാപ്പി കര്‍ഷകരില്‍ ഇന്ന് മാറ്റി നിര്‍ത്താനാവാത്ത സാന്നിധ്യമാണ് വയനാട് പുല്‍പ്പള്ളിയിലെ കാവളക്കാട്ട് റോയി ആന്റണി എന്ന കര്‍ഷകന്‍. പാരമ്പര്യമാ…

Events


CopyRight - 2019 Krishi Jagran Media Group. All Rights Reserved.