നെല്ലിക്കയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. നെല്ലിക്കാ ജ്യൂസ് രാവിലെ വെറും വയറ്റിൽ കുടിയ്ക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കും
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്
ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനം സുഗമമാക്കാനും ഉദര സംബന്ധമായ അസ്വസ്ഥതകൾ ഒഴിവാക്കാനും നെല്ലിക്ക ജ്യൂസ് സഹായിക്കും
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കും. മലബന്ധം വരാതിരിക്കാനും സഹായിക്കും
നെല്ലിക്കയിലെ വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. മുടി വളരാൻ സഹായിക്കുന്നു
മുഖത്തെ ചുളിവുകളും പാടും മാറാൻ നെല്ലിക്ക ജ്യൂസ് സഹായിക്കും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നു
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക