ചൂടിനെ പ്രതിരോധിച്ച് ആരോഗ്യം നിലനിർത്തുന്നതിന് കഴിക്കാം പഴങ്ങൾ 

By Saranya Sasidharan

 ചൂടിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ഇത് ശരീരത്തിന്  ആവശ്യമായ നാരുകളും അൻ്റിഓക്സിഡൻ്റുകളും ലഭിക്കുന്നതിന് സഹായിക്കുന്നു 

തണ്ണിമത്തനിൽ ധാരാളമായി നാരുകളും ജലാംശവും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ പ്രതിരോധശേഷി ഉയർത്തുന്നതിനും സഹായിക്കുന്നു 

പഴങ്ങളുടെ രാജാവായ മാങ്ങാപ്പഴം നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും കഴിക്കാം. ഇതിൽ ആൻ്റിഓക്സിഡൻ്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്

ജലാംശവും നാരുകളും ഉള്ളതിനാൽ പപ്പായ ദഹനപ്രശ്നങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു, ഇത് പ്രതിരോധശേഷി നിലനിർത്തുന്നതിനും സഹായിക്കുന്നു 

ഇലക്ട്രോലൈറ്റുകൾ, ജലാംശം, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമായ ഓറഞ്ച് വേനൽക്കാലത്ത് കഴിക്കാൻ പറ്റുന്ന ഏറ്റവും നല്ല പഴങ്ങളിൽ ഒന്നാണ് 

ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും കൊഴുപ്പ് കുറയ്ക്കുന്നതിനും ദഹനത്തിനെ സഹായിക്കുന്നതിനും പൈനാപ്പിൾ സഹായിക്കുന്നു 

വേനൽക്കാലത്ത് കഴിക്കാൻ പറ്റുന്ന ആരോഗ്യകരമായ പഴങ്ങളിലൊന്നാണ് മസ്ക്മെലൺ. ഇതിൽ കലോറി കുറവാണ്, മാത്രമല്ല നിറയെ ആരോഗ്യഗുണങ്ങളും അടങ്ങിയിട്ടുണ്ട്

Click Here