പിസ്തയുടെ ചെറുതല്ലാത്ത ആരോഗ്യഗുണങ്ങൾ 

BY - Saranya Sasidharan

ഡ്രൈ നട്സ് എല്ലാം തന്നെ ആരോഗ്യത്തിന് വളരെ നല്ലതാണ്, ഇതിൽ പ്രധാനം പിസ്തയാണ് 

ദിവസേന ചെറിയ അളവിൽ കഴിച്ചാൽ ശരീരത്തിന് ഏറെ ഗുണങ്ങൾ നൽകുന്നതിന് സഹായിക്കുന്നു 

തടി കുറയ്ക്കുന്നതിന് നല്ലതാണ് പിസ്ത. ഇതിൽ അടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബർ നല്ല ദഹനത്തിന് സഹായിക്കുന്നു, അമിതമായ വിശപ്പ് കുറയ്ക്കുന്നു

പിസ്തയിൽ അടങ്ങിയിരിക്കുന്ന ലുട്ടിൻ, സിയാക്സാന്തിൻ എന്നിവ കണ്ണിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു 

ഇതിലെ വിറ്റാമിൻ ബി6 രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് കൂട്ടുന്നതിന് സഹായിക്കുന്നു 

തലച്ചോറിൻ്റെ ആരോഗ്യത്തിനും ഉത്തമമാണ് പിസ്ത. രക്തത്തിൽ ഓക്സിജൻ ഉണ്ടാവാൻ സഹായിക്കുന്നു 

ചർമ്മത്തിൻ്റെ പ്രായം കൂടുന്നത് കുറയ്ക്കുന്നു, അത് വഴി യുവത്വം നിലനിർത്താൻ സഹായിക്കുന്നു. 

Read More...