ഉപയോഗിച്ച ടീബാഗ് കളയല്ലേ!
മുഖം തിളങ്ങാൻ ഇതുമതി

BY DARSANA J

ഉപയോഗം കഴിഞ്ഞാൽ ടീബാഗുകൾ വലിച്ചെറിയുകയാണ് പതിവ്. എന്നാൽ ഇനിമുതൽ കളയണ്ട! ഈ ടീബാഗുകൾ മതി നമ്മുടെ ചർമ സംരക്ഷണത്തിനും, എങ്ങനെയെന്ന് നോക്കാം..

സൂര്യപ്രകാശം മൂലം ചർമത്തിലുണ്ടാകുന്ന ടാൻ നീക്കം ചെയ്യാൻ ടീബാഗുകൾ മതി. ആന്റി ഓക്സിഡന്റുകൾ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്

ഏകദേശം 15 മിനിട്ട് ഫ്രിഡ്ജിൽ വച്ച ടീബാഗുകൾ കണ്ണിന് താഴെ വച്ചുകൊടുക്കുക. കറുത്ത പാടുകളും, കണ്ണിലെ ക്ഷീണവും മാറാൻ ഇത് നല്ലതാണ്

ശരീരത്തിൽ പൊള്ളൽ ഏറ്റാൽ ആ ഭാഗത്ത് ടീബാഗുകൾ വച്ചുകൊടുക്കാം.  പൊള്ളലിന് ആശ്വാസം കിട്ടാനും പാടുകൾ മാറാനും ഇത് നല്ലതാണ്

സൂര്യാതാപം ഏൽക്കുമ്പോഴും ചർമത്തിൽ തിണർപ്പോ, ചൊറിച്ചിലോ ഉണ്ടാകുമ്പോഴും നനഞ്ഞ ടീബാഗ് വച്ചുകൊടുക്കാം

ചർമത്തിലെ ചുളിവുകളും വരകളും മാറ്റി യുവത്വം നിലനിർത്താൻ ടീബാഗുകൾ നല്ലതാണ്

ഉപയോഗിച്ച ഗ്രീൻ ടീ, നാരങ്ങാനീര് (കുറച്ച്), കറ്റാർവാഴ ജെൽ എന്നിവ മിക്സ് ചെയ്ത മാസ്ക് മുഖത്ത് പുരട്ടുക. 10 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം 

കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക

Read More