1. Health & Herbs

വണ്ണം കൂടാൻ കാരണമാക്കുന്ന ഈ പ്രഭാത ഭക്ഷണങ്ങളെ തിരിച്ചറിയൂ!

പൊണ്ണത്തടി പല രോഗങ്ങള്‍ക്കും കാരണമാകുന്നു. ശരീരഭാരം കൂടാൻ പല സാഹചര്യങ്ങളും കാരണമാകുന്നുണ്ട്. ഇതിൽ ഭക്ഷണശീലം തന്നെയാണ് പ്രധാന കാരണമാകുന്നത്. ശരീരഭാരം നിയന്ത്രിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ ശീലങ്ങളില്‍ മാറ്റേണ്ടത് അത്യാവശ്യമാണ്. പ്രഭാതഭക്ഷണം ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. .

Meera Sandeep
Identify these breakfast that cause weight gain!
Identify these breakfast that cause weight gain!

പൊണ്ണത്തടി പല രോഗങ്ങള്‍ക്കും കാരണമാകുന്നു.  ശരീരഭാരം കൂടാൻ പല സാഹചര്യങ്ങളും കാരണമാകുന്നുണ്ട്.  ഇതിൽ ഭക്ഷണശീലം തന്നെയാണ് പ്രധാന കാരണമാകുന്നത്.   ശരീരഭാരം നിയന്ത്രിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ ശീലങ്ങൾ മാറ്റേണ്ടത് അത്യാവശ്യമാണ്.   പ്രഭാതഭക്ഷണം ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. അതിനാല്‍ അത് വളരെ ആരോഗ്യസമൃദ്ധമായിരിക്കണം. ശരീരഭാരം വർദ്ധിക്കാൻ കാരണമാകുന്ന ചില പ്രഭാതഭക്ഷണങ്ങളെ പരിചയപ്പെടാം. 

- പ്രോട്ടീന്‍ കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത്

പ്രോട്ടീന്‍ കൂടുതല്‍ നേരം വിശപ്പില്ലാതെ നില്‍ക്കാനും അമിതഭക്ഷണ ആസക്തിയില്‍ നിന്നും അകറ്റി നിര്‍ത്താനും സഹായിക്കുന്നു. പ്രോട്ടീന്‍ ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലത നിലനിർത്താനും വിശപ്പു കുറയ്ക്കാനും സഹായിക്കുന്നു. മുട്ട, ബീന്‍സ്, പച്ചക്കറികള്‍, അണ്ടിപ്പരിപ്പ് എന്നിവ കഴിക്കുന്നത് കൂടുതല്‍ പ്രോട്ടീന്‍ ശരീരത്തിലെത്താന്‍ സഹായിക്കും.

കാര്‍ബോഹൈഡ്രേറ്റ്സ് കൂടുതലായി കഴിക്കുന്നത്

ബ്രെഡുകള്‍, ബിസ്‌ക്കറ്റുകൾ, എണ്ണയിൽ വറുത്ത സാധങ്ങൾ എന്നിവ പോലെയുള്ള പ്രഭാതഭക്ഷണങ്ങളില്‍ ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കും. കൂടാതെ ഇവയില്‍ ശരീരത്തിന് ആവശ്യമായ ഫൈബറും ഇല്ല. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മിതമായ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ മുട്ട, ഗ്രീന്‍ ടീ, നട്സ്, സരസഫലങ്ങള്‍, കോഫി, ഓട്സ്, വിത്തുകള്‍ എന്നിവ പ്രഭാതഭക്ഷണത്തിൽ ഉള്‍പ്പെടുത്തുക.

ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹരോഗമുള്ളവർക്ക് ഭക്ഷിക്കാവുന്ന 10 ഭക്ഷണപദാർത്ഥങ്ങൾ

ജ്യൂസിന് പകരം പഴങ്ങൾ കഴിക്കുക

പഴങ്ങളോ പച്ചക്കറികളോ കൊണ്ട് ഉണ്ടാക്കിയ ജ്യൂസിൽ നാരുകള്‍ അടങ്ങിയിട്ടില്ല,  തടി കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ ജ്യൂസിനു പകരം പഴവര്‍ഗ്ഗങ്ങൾ കഴിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ നേരം വിശപ്പില്ലാതെ നില്‍ക്കാന്‍ ആവശ്യമായ ഫൈബര്‍ ശരീരത്തിലെത്തുന്നു. 

മധുരമുള്ളവ ഒഴിവാക്കുക

കോണ്‍ഫ്ളേക്കുകളും കേക്കുകളും പോലുള്ളവ ഒഴിവാക്കുക.  ഇവയിലെ പഞ്ചസാര പെട്ടെന്ന് ഊര്‍ജ്ജസ്വലമാക്കുമെങ്കിലും ക്രമേണ മന്ദഗതിയിലും അലസതയിലേക്കും നയിച്ചേക്കാം. ഫൈബര്‍, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് നല്ലത്. അത് നിങ്ങളെ ഊര്‍ജ്ജസ്വലമായി നിലനിര്‍ത്തുക മാത്രമല്ല, കൂടുതല്‍ നേരം വിശപ്പ് തടയുകയും ചെയ്യും.

- വൈകി ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത്

ഉറക്കമുണര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ പ്രഭാതഭക്ഷണം കഴിക്കുന്നതാണ് നല്ല ശീലം. പ്രഭാതഭക്ഷണ സമയത്ത് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം ദിവസത്തെ മുഴുവന്‍ സ്വാധീനിക്കുന്നു.  

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്

ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിലെ മെറ്റബോളിസത്തെ കുറയ്ക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രധാന ഘടകമാണ്. അതിനാല്‍ പ്രഭാതഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാക്കുക.

കഫീന്‍ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്

ചായയും കാപ്പിയും പലരുടെയും പ്രഭാതഭക്ഷണമാണ്. എന്നാൽ ഇവയിലെ കഫീന്‍ കൂടുതൽ വിശപ്പിനും തല്‍ഫലമായി അമിതമായി ഭക്ഷണം കഴിക്കാനും കാരണമാകുന്നു.

English Summary: Identify these breakfast that cause weight gain!

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds